ദേവീസ്തുതി ദളങ്ങൾ -57
ദേവീസ്തുതി ദളങ്ങൾ -57
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 57
വാച്യവാചകങ്ങളുടെ
അഭേദ സംബന്ധം നിമിത്തം
ഹ്രീംകാര മൂർത്തിയായ വിഗ്രഹമായുള്ളവളേ
ശിവേ ശങ്കരി സുന്ദരി നമിക്കുന്നേൻ
ഓം ഹ്രീംകാര മൂര്‍ത്ത്യൈ നമഃ 281 .
ഹ്രീംകാരമാകുന്ന സൗധശൃംഗത്തിൽ
മാളികയുടെ ഉപരിഭാഗത്തുള്ള
ചന്ദശാലയ്ക്കു കപോതികമായി
പെൺ പ്രാവായി ഉള്ളവളേ അമ്മേ തുണ
ഓം ഹ്രീംകാര സൗധശൃംഗ കപോതികായൈ നമഃ 282 .
ഹ്രീംകാരമാകുന്ന ദുഗ്ധാബ്ധിക്കു
ക്ഷീരസമുദ്രത്തിനു സുധ പോലെയും
ഹകാരയുക്തമായ ഹ്രീംകാരവും
വെളുപ്പു നിറമുള്ള നിത്യത്വത്തിനു ഹേതു വാകുന്നവളേ ദേവി അമ്മേ
ഓം ഹ്രീംകാര ദുഗ്ധാബ്ധി സുധായൈ നമഃ 283 .
ഹ്രീംകാരമാകുന്നകമലത്തിന്
പത്മാലയായ ലക്ഷ്മി ദേവി
ഹ്രീംകാരം വിചിത്ര വർണ്ണമായ
പരമ പ്രീതി വിഷയ കമലേ വിമലേ ദേവി
ഓം ഹ്രീംകാര കമലേന്ദിരായൈ നമഃ 284 .
ഹ്രീംകാരമാകുന്ന മണിദീപത്തിൻ
പ്രകാശമായി ഉള്ളവളേ ദേവി
ഹ്രീംകാരോപാസകൻ നിരവധി
മഹത്വത്തോടു കൂടിയവളേ ഈശ്വരി ദേവി
ഓം ഹ്രീംകാരമണി ദീപാര്‍ച്ചിഷേ നമഃ 285 .
ജീ ആർ കവിയൂർ
23 .04 .2021
300 / 5 = 60 ശ്രുതി ദളം - 57 / 60
Comments