ദേവീസ്തുതി ദളങ്ങൾ -23
ദേവീസ്തുതി ദളങ്ങൾ -23
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 23
ശക്തി സ്വരൂപിണിയേ ദേവി
അനേകം വിധശക്തികളോടു കൂടിയവളേ
ദാനവന്മാരേയും ഭണ്ഡാസുരാദികളേയും
ഹനിച്ചു വിരാജിപ്പവളേ അനുഗഹിക്കണേ അമ്മേ
ഓം ഹതദാനവായൈ നമഃ 111
ബ്രഹ്മ ഹത്യാപാപങ്ങളെ
ശമിപ്പിക്കുന്നുവോളേ മീനാക്ഷി ദേവി
മാനസിക ദുഃഖമകറ്റുവോളേ
മധുരവാണിയോടു കൂടിയവളേ അമ്മേ
ഓം ഹത്യാദിപാപശമന്യൈ നമഃ 112
ഇന്ദ്രനാലും ദിക്പാലകന്മാരാൽ സേവിതേ ദേവി
ഇന്ദ്രീയ സുഖങ്ങളിൽ നിന്നും വിമുക്തി നൽകുവോളേ
തവ പാദാരവിന്ദ സന്നിധിയിൽ അമ്മേ
ഇടം നൽകണേ സവേശ്വരി നമിക്കുന്നേൻ
ഓം ഹരിദശ്വാദി സേവിതായൈ നമഃ 113
ആനയുടെ മസ്തകങ്ങൾ പോലെ
ഉന്നതങ്ങളായി ഇരിക്കും
സ്തനങ്ങളോട് കൂടിയവളേ
ക്ഷീരാമൃത വർഷിണി നമിക്കുന്നേൻ
ഓം ഹസ്തികുംഭോത്തുംഗ കുചായൈ നമഃ 114
ആന തുകലിൽ വിരാചിക്കുവോളേ
ശിവ കുടുംബിനീ ശങ്കരി ദേവി
പ്രീതയായവളേ സുന്ദരിയമ്മേ
സങ്കടങ്ങളെ അകറ്റുവോളേ ശ്രീദേവി
ഓം ഹസ്തികൃത്തി പ്രിയാംഗനായൈ നമഃ 115
ജീ ആർ കവിയൂർ
04 .04 .2021
300 / 5 = 60 ശ്രുതി ദളം - 23 / 60
Comments