ദേവീസ്തുതി ദളങ്ങൾ -15
ദേവീസ്തുതി ദളങ്ങൾ -15
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 15
സ്വയം പ്രഭേ ലക്ഷണ രൂപേ
ലളിതാ സഹസ്ര രൂപിണി
ചിത്സ്വ രൂപേ ചിന്മയി
ചൈതന്യ ദായിനി അമ്മേ
ഓം ലക്ഷ്യാര്‍ത്ഥായൈ നമഃ 71
ശുദ്ധ ചൈതന്യ സ്വരൂപേ
സാക്ഷാൽ പരദേവതേ
പരമേശ്വരിയേ അമ്മേ
പാദാരവിന്ദങ്ങളിൽ അഭയം തരുവോളേ
ഓം ലക്ഷണാഗമ്യായൈ നമഃ 72
ഇഹലോക പരലോക
സുഖസാധനകളോടു കൂടിയവളേ
അർത്ഥിക്കുന്നവർക്കു ആനന്ദം നൽകുവോളേ
ആത്മ ആനന്ദ സ്വരൂപിണിയേ നമിക്കുന്നേൻ
ഓം ലബ്ധകാമായൈ നമഃ 73
സകല പുരുഷാർത്ഥങ്ങളോടു കൂടിയവളേ
സൂശീലേ സുഹാസിനി സുന്ദരി
സുഖ ദുഃഖങ്ങളെയറിഞ്ഞു കാപ്പവളേ
കല്പവല്ല്യാദി മൂർത്തികളാൽ പൂജിതേ
ഓം ലതാതനവേ നമഃ 74
കസ്തുരി തിലകം ചാർത്തി ഇരിപ്പവളേ
സുഗന്ധ പൂരിതേ സന്താപനാശിനി
അളകങ്ങളാൽ പ്രശോഭിതേ ദേവി
കുങ്കുമ ലേപനത്താൽ സുന്ദരിയായവളേ നമിക്കുന്നേൻ
ഓം ലലാമരാജദളികായൈ നമഃ 75
ജീ ആർ കവിയൂർ
31 .03 .2021
300 / 5 = 60 ശ്രുതി ദളം - 15 / 60
Comments