ജീവിത സ്വപ്നാടനകളിൽ - കവിത

ജീവിത സ്വപ്നാടനകളിൽ - കവിത 



മേടപ്പൂരത്തിനു കൊടിയേറി 

മറക്കാനാവാത്ത ദിനങ്ങളിൽ 

തായമ്പക കൊട്ടും നേരം 

മനസ്സിൽ പെയ്യ്തിറങ്ങി നിലാവ്


മഞ്ജീര കിലുക്കങ്ങൾക്കൊപ്പം 

കാറ്റിലാടിയ കർണ്ണികാരത്തിന്റെ 

നിറപ്പകിട്ടാർന്ന മഞ്ജിമയിൽ 

കണ്ടു നാണം പൂക്കുന്നൊരു 


ചെന്തൊണ്ടിനിറമാർന്ന ചുണ്ടും 

താളം ചവിട്ടും പുളിയിലക്കര 

ചുറ്റിയ പുടവയിലെ ഉടലനക്കവും 

വാനിൽ വിരിയും മത്താപ്പ് പൂത്തിരിയും


കമ്പക്കെട്ടിന്റെ പെരുമയിൽ 

കതിനകളുടെ  കാതടപ്പിക്കും 

കർണ്ണ കഠോരങ്ങളാൽ ഭയം 

പേടമാൻ മിഴികളിലെ തിളക്കവും 


പൊൻ കൈനീട്ടം വാങ്ങി മടക്കത്തിൽ 

കവിളിണകളിൽ വിരിയും നുണക്കുഴിയും 

വിഷുകഴിഞ്ഞു ആവണിയോളം 

നീളും കാത്തിരിപ്പിൻ വിരഹവും 


ഭാണ്ഡവും താണ്ടി ചുവടുവെക്കും 

മദിക്കും മനസ്സുമായുള്ള 

ദേശാടന  സംഗ്രഹണയാത്രകളുമായി 

ജീവിതം നീങ്ങുന്നു സ്വപ്നാടനങ്ങളിൽ 


ജീ ആർ കവിയൂർ 


06 .04 .2021


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “