ദേവീസ്തുതി ദളങ്ങൾ -32
ദേവീസ്തുതി ദളങ്ങൾ -32
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 32
അറുപത്തിനാലു കലാവിദ്യകൾക്കും
വ്യാവഹാരിക ശബ്ദമായ് ഉള്ളവളേ
സുഭാഷിണി സുമധുര ഭാഷിണി സുന്ദരി
സുലോചനേ സുമുഖി സർവ്വേശ്വരി അമ്മേ
ഓം കലാലാപായൈ നമഃ 156
കംബു ശബ്ദത്താലുള്ളവളേ
ശംഖിനി ശബ്‍ദ രൂപേ ദേവി
ശരണം നീയേ ഭഗവതി
ശംഖ് പോലെ ഗളത്തോടു കൂടിയവളേ അമ്മേ
ഓം കംബുകണ്ഠ്യൈ നമഃ 157
പല്ലവരൂപേ പവിത്രേ
പരമേശ്വരനു പ്രിയമാർന്നവളേ
പല്ലവ ശബ്ദത്തോടു തരളിതമാർന്നവാളേ
ജയപരാജയങ്ങളേ അറിഞ്ഞു അനുഗ്രഹിപ്പവളേ
ഓം കരനിര്‍ജ്ജിത പല്ലവായൈ നമഃ 158
കല്പവൃക്ഷ ലതകൾക്കു സമങ്ങളായ്
ഭുജങ്ങളോട് കൂടിയവളേ ഭഗവതി
ഇഷ്ടഫലദായിനി ധന്യേ മാന്യേ
ചൈതന്യ രൂപിണി സുഭഗേ സുന്ദരി അമ്മേ
ഓം കല്‍പവല്ലീ സമഭുജായൈ നമഃ 159
ലലാട ദേശത്തിൽ
കസ്തുരി തിലകം ചാർത്തി
കാഞ്ചന ശോഭയോട് കുടിയവളേ
കമലാക്ഷി നിത്യ പൂജിതേ ഭഗവതി നീയേ തുണ
ഓം കസ്തൂരി തിലകാഞ്ചിതായൈ നമഃ 160
ജീ ആർ കവിയൂർ
10 .04 .2021
300 / 5 = 60 ശ്രുതി ദളം - 32 / 60
Comments