ഇതി ചിന്തനമിതിന്നു രാമനവമി ..

 ഇതി ചിന്തനമിതിന്നു രാമനവമി ..





രാമ രാമേതി ജപിക്ക

മനമേ വീണ്ടും വീണ്ടും  

രാവെന്നോ പകലെന്നോ

ഭേതമില്ലാതെ മനമേ 


അമരമീമരം ജപിച്ചു 

വല്മീകമായ തനമേ 

കാണ്ഡങ്ങൾ താണ്ടി

രാ - മായട്ടെ നീളട്ടെ അയനം 


മാര്യാദകളെ ലംഘിക്കാതെ  

സുഗ്രീവ സഖ്യം പാലിച്ചു 

ബാലിയെ നിഗഹിച്ചു 

സേതു ബന്ധനം നടത്തി 


ലക്ഷ്മണ രേഖതാണ്ടിച്ചു

മായാ സീതയെ 

ലോകാപവാദത്തെ മറികടന്നു 

സരയുവിൽ ദേഹ ത്യാഗം 


സീതത്താൽ ഉഴുതു മനമാം സീതയെ 

സമർപ്പിക്ക ആത്മാരാമനിൽ നിത്യം  

മഹാമാരിയിൽ നിന്നും മുക്തിയെ 

ലഭിക്കാൻ മാർഗ്ഗം വേണ്ട വേറേയെന്നറിയുക 

ഇതി ചിന്തനമിതിന്നു രാമനവമി ..


ജീ ആർ കവിയൂർ 

21  .04 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “