ദേവീസ്തുതി ദളങ്ങൾ -37
ദേവീസ്തുതി ദളങ്ങൾ -37
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 37
ലകാരയുക്തമായിരിക്കുന്ന
മൂലമതം ആഖ്യയായ്
ഇന്ദ്രബീജത്തിന്റെ അർത്ഥമായുള്ളവളേ
ശ്രീദേവി അമ്മേ നമിക്കുന്നേൻ
ഓം ലകാരാഖ്യായൈ നമഃ 181
പരമപതിവ്രതകളായ
അരുന്ധത്യാദി സ്ത്രീകളാൽ
സ്ഥിരമാംഗല്യത്തിന്നായ് സ്വേഷ്ട ദേവതാരൂപണേ പൂജിതേ
ശബരീ , വനദുർഗ്ഗായേ നമിക്കുന്നേൻ
ഓം ലതാപൂജ്യായൈ നമഃ 182
ജഗത്തിന്റെ സൃഷ്‌ടിസ്ഥിതി
പ്രളയങ്ങൾക്ക് ഈശ്വരിയായ്
ആദ്യമായ് ലയശബ്‍ദമായ
പ്രപഞ്ചത്തിന്റെ അനാദിത്വത്തേയാർന്നവളെ അമ്മേ
ഓം ലയസ്ഥിത്യുദ്ഭവേശ്വര്യൈ നമഃ 183
സർവസമാനത്വം കൊണ്ട്
അവരവരുടെ കർമ്മനുസരിച്ചു
ഫലം കൊടുക്കുന്നോളേ ലാസ്യത്തിന്റെ
ദേവതാദികളാലും വാരാംഗനകളാലും പൂജിതേ അമ്മേ
ഓം ലാസ്യ ദര്‍ശന സന്തുഷ്ടായൈ നമഃ 184
പ്രാപിക്കപ്പെടാത്തതിനെ പ്രാപിക്കുന്നലാഭം
യത്‌നം ചെയ്തിട്ടു ലഭിക്കാത്തത്
നിത്യ തൃപ്തയാൽ നേടുന്നവളേ
ശിവപ്രയായവളേ അമ്മേ തുണ
ഓം ലാഭാലാഭ വിവര്‍ജ്ജിതായൈ നമഃ 185
ജീ ആർ കവിയൂർ
14 .04 .2021
300 / 5 = 60 ശ്രുതി ദളം - 37 / 60
Comments