ദേവീസ്തുതി ദളങ്ങൾ -40

ദേവീസ്തുതി ദളങ്ങൾ -40            

ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .


ശ്രുതി ദളം - 40 

ലം എന്നത് ഭൂമീ ബീജം കൊണ്ട് 

ജഗത്ത് എന്നർത്ഥം പടത്തിനു 

മറക്കുകയും മായിക്കുന്നവളായ 

അഞ്ജാനത്തോടു കൂടിയവയേ ജ്ഞാനം കൊണ്ട് 

               വെളിച്ചം നല്കുന്നവളേ അമ്മേ 

ഓം ലമ്പടായൈ നമഃ 196 


നിരുപാധിക ചൈതന്യം ലകുലയായിരിക്കുന്ന

ഈശ്വരീ നിരുപാധിക ചൈതന്യമായ

പരദേവതേ സ്വാധിഷ്ഠാനത്തിലും 

മണിപൂരക  ചക്രാനിവാസിനി ഈശ്വരി വിഷ്ണുരുദ്രാത്മികയേ നമിക്കുന്നേൻ 

ഓം ലകുളേശ്വര്യൈ നമഃ 197 


 സർവ പ്രാണികൾക്കും ലഭിച്ചിരിക്കുന്ന 

മാനാഭിമാനാത്മ കമായ അഹങ്കാരത്തോടും  

ഐശ്വര്യ സൗന്ദര്യത്തേ ലഭ്യമാകുന്നവളേ 

ശിവ ക്രീഡായൈ ശിവനിധയേ  നമിക്കുന്നേൻ 

ഓം ലബ്ധമാനായൈ നമഃ 198 


അത്യന്ത പ്രീതി വിഷയമായിരിക്കുന്ന   

ആനന്ദ സ്വസ്വരൂപത്തേ  ലഭിച്ചിരിക്കുന്നവളേ 

ശ്യംഗാര രസത്തെ പ്രകാശിപ്പിക്കുന്ന 

മംഗലാഭരണ പുഷ്പാലങ്കാരങ്ങളോടു കൂടിയവളേ അമ്മേ  

 ഓം ലബ്ധരസായൈ നമഃ 199 


സ്വസ്വരൂപത കൊണ്ടും 

സിദ്ധങ്ങളായ്  ഇരിക്കുന്ന 

സമ്പത്തു കൊണ്ടും സച്ചിദാനന്ദനാദികളാൽ 

സർവോൽ കൃഷ്ടതയോടു കൂടിയവളേ അമ്മേ നമിക്കുന്നേൻ 

ഓം ലബ്ധ സമ്പത്സമുന്നത്യൈ നമഃ 200 

ജീ ആർ കവിയൂർ 

15 .04  .2021

300 / 5  = 60 ശ്രുതി ദളം - 40  / 60




Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ