കണ്ണാ കണ്ണാ കണ്ണാ ..
കണ്ണാ കണ്ണാ കണ്ണാ ..
കണ്ടു തൊഴുതു മടങ്ങുമ്പോഴേക്കും
കണ്ണാ നിൻ രൂപം മായുന്നില്ലല്ലോ
മനതാരിൽ നീ മാത്രമാണ് കണ്ണാ
മാഞ്ഞങ്ങു പോവല്ലേ കാർവർണ്ണാ
നിൻ വേണു ഗാനത്താൽ നിത്യം
രാധക്കും ഭാമക്കും രുഗ്മിണിക്കും
മാനസ മധുരം നീ നൽകിയില്ലേ
എന്നെയുമെന്നും കേൾപ്പിക്കണേ കണ്ണാ ...
നിൻ ബാലലീലകൾ കണ്ടു
കൊതിതീർന്നില്ല മണിവർണ്ണാ
വന്നു നീ വന്നൊരു ഉണ്ണിയായ് നിത്യം
കൺ മുന്നിൽ വിളയാടിടണേ കണ്ണാ കണ്ണാ കണ്ണാ ..
ജീ ആർ കവിയൂർ
03 .04 .2021
Comments