ദേവീസ്തുതി ദളങ്ങൾ -28
ദേവീസ്തുതി ദളങ്ങൾ -28
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 28
സർവത്തേയും അറിഞ്ഞു
സകലതും നയിപ്പുവോളേ
സർവ്വാർത്ഥ സാധികേ ദേവി
സകല ശ്രേഷ്ഠകാരിണി ഭഗവതി അമ്മേ
ഓം സര്‍വ്വഗതായൈ നമഃ 136
സർവ്വാന്തര്യാമിയാം ദേവി
ആത്മ പ്രകാശിനി അമ്മേ
കാമക്രോധാദികളാണ് അവഗണങ്ങളെ
വർജ്ജിതയായ ദേവി നമിക്കുന്നേൻ
ഓം സര്‍വ്വവിഗുണവര്‍ജ്ജിതായൈ നമഃ 137
ചുവപ്പു നിറത്തോടു കൂടിയവളേ
സർവാംഗങ്ങളിലും അരുണിമയോടെ
സർവ്വദർശന സമ്പൂർണേ ശിവേ
സർവാംഗ സുന്ദരി തേജോമായി ഭഗവതി
ഓം സര്‍വ്വാരുണായൈ നമഃ 138
സർവ്വത്തിന്റെയും മാതേ
സത്തപ്രകാശ ജ്ഞാന
വിഷയങ്ങളേയറിയുവോളെ
സർവങ്ങളെയും സ്വാഭേദമായ് അറിയുവോളെ അമ്മേ ദേവി
ഓം സര്‍വ്വമാത്രേ നമഃ 139
അന്തരാത്മാവാക കൊണ്ട്
ഭൂഷിതയായവളേ ഭഗവതി
സർവ്വഭക്തരാൽ സംപൂജിതേ
വേദാന്ത മഹാവാക്യങ്ങളെ കൊണ്ട് ഭൂഷിതേ അമ്മേ
ഓം സര്‍വ്വഭൂഷണ ഭൂഷിതായൈ നമഃ 140
ജീ ആർ കവിയൂർ
08 .04 .2021
300 / 5 = 60 ശ്രുതി ദളം - 28 / 60
Comments