ഒന്നു കണ്ടിരുന്നെങ്കിൽ
ഒന്നു കണ്ടിരുന്നെങ്കിൽ
നിൻ മുഖാ അംബുജത്തിൻ
കാന്തിക്കു മുന്നിലായ്
പ്രകൃതി ഭംഗിയൊന്നുമേയല്ല
പകരം വെക്കുവായെൻ ദൃഷ്ടികൾ
മായുന്നില്ല മറയുന്നില്ലൊട്ടുമേ
നിന്നെ കണ്ടിട്ടുമറിഞ്ഞിട്ടുമെന്തേ
ആഗ്രഹങ്ങളോടുങ്ങുന്നില്ലല്ലോ
നിൻ മിഴിയിണകളിലാകെ കത്തി
പടരുന്നു മോഹത്തിൻ ജ്വാലകൾ
മഞ്ഞിൻ മലകളിലെ തീ പോൽ
എൻ മെയ്യാകെ അഗ്നിയിലമരുന്നുവല്ലോ
പകരം വെക്കുവാനില്ലൊരു കൺ കാഴച്ചകളിൽ
നിന്നെ കണ്ടിട്ടുമറിഞ്ഞിട്ടുമെന്തേ
ആഗ്രഹങ്ങളോടുങ്ങുന്നില്ലല്ലോ
മനസ്സെന്തെ കൈവിട്ടു പോകുന്നല്ലോ
വർണ്ണങ്ങളുടെ മഴപെയ്യ്തു
മണ്ണിന്റെ സുഗന്ധവുമേറി
പകലെന്നോ രാവെന്നോ
നാമിരുവരുമറിയുന്നില്ലല്ലോ
ലോകം മുഴുവനുമെന്നിൽ
നിറയും പോലെ തോന്നുന്നുവല്ലോ
കാണ്മു ഞാൻ എൻ കൺപീലികൾ നിൻ
നീർമിഴികളിലായി ഒളിപ്പിച്ചതു പോലെ
തെളിയുന്നു നിൻ മുഖത്തിലാകവേ
ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത എൻ
സ്നേഹവികാരത്തിൻ പ്രതിബിബം
എന്നുള്ളിൻറെ ഉള്ളിലെ കൊടുകാറ്റ്
അലറി അടുക്കുന്ന തിരമാലകൾ
പെയ്യ്തൊഴിയാൻ ഒരുങ്ങുന്ന മഴമേഘങ്ങൾ
മിന്നൽ പിണരും ഇടിനാദവും
നിന്നെ കാണാതെ ഒരിക്കലുമടങ്ങില്ല
നിൻ മുഖാ അംബുജത്തിൻ
കാന്തിക്കു മുന്നിലായ്
പ്രകൃതി ഭംഗിയൊന്നുമേയല്ല
പകരം വെക്കുവായെൻ ദൃഷ്ടികൾ
മായുന്നില്ല മറയുന്നില്ലൊട്ടുമേ
ജീ ആർ കവിയൂർ
30 .04 .2021
Comments