ദേവീസ്തുതി ദളങ്ങൾ 1 - 60 ( ശ്രീ ലളിതാത്രിശതി)

 ദേവീസ്തുതി ദളങ്ങൾ ( ശ്രീ ലളിതാത്രിശതി) 


ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാ ത്രി ശതിമുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .



ശ്രുതി ദളം - 1 


വ്യഞ്ജനാദ്യക്ഷര രൂപേ 

കകാര രൂപ സ്ഥിതേ ദേവി 

കാരുണ്യ ദായിനി കമലേ 

ആത്മ സ്വരൂപിണിയമ്മേ 


ഓം കകാരരൂപായൈ നമഃ  1 



കല്യാണ മാർന്നവളേ ശിവേ 

കലിമല നാശിനി ദുർഗേ 

ആനന്ദ ദായിനി ബ്രമ്ഹ സ്വരൂപേ 

നിൻ തിരുമുന്നിൽ പ്രാത്ഥിക്കുന്നേൻ 


ഓം കല്യാണ്യൈ നമഃ   2 


ശുദ്ധ ചൈതന്യ രൂപിണി 

സുഖദായിനി ശ്രീ ദേവി 

ഗരിമകളകറ്റുവോളേ അമ്മേ 

ഗുണ ശാലിനിയേ തുണ 


ഓം കല്യാണഗുണശാലിന്യൈ നമഃ  3 


സുഖ ശൈല നിവാസിനി 

ആനന്ദമയ കോശത്തിലമരും

മഹാ മേരു നിലയേ തായേ 

മമ്മ ദോഷങ്ങളകറ്റു  സർവേശ്വരി


ഓം കല്യാണശൈലനിലയായൈ നമഃ  4 


പരമാനന്ദ സ്വരൂപിണി 

പരമ സ്നേഹദായിനി 

ആനന്ദ ഘനസുന്ദരീ 

അമ്മേ കമനീയ രൂപേ 


ഓം കമനീയായൈ നമഃ   5 



ജീ ആർ കവിയൂർ 


24 .03 .2021 


300 / 5  = 60 ശ്രുതി ദളം - 1 / 60 


ശ്രുതി ദളം - 2 


സംപൂർണേ സംപൂജിതേ 

ചന്ദ്രക്കലകൾക്കധിപേ  

ഭക്തർക്കനുഗ്രഹം ചൊരിയും 

കലാവതിയേ നമിക്കുന്നേൻ 

ഓം കലാവത്യൈ നമഃ 6   


ഇഹലോക പരലോക സുഖദായിനി 

ജ്ഞാന സ്വരൂപിണി താമരാക്ഷി 

തവ നയങ്ങളിൽ തിളങ്ങും 

തേജസ്സു നല്കിയനുഗ്രഹിക്കണേ 

ഓം കമലാക്ഷ്യൈ നമഃ   7 


വേദാന്ത കാവ്യ വന്ദിതേ 

പാപങ്ങളെ ഹനിക്കുവോളേ  

ബ്രഹ്മവിദ്യാദായികേ 

ബ്രാഹ്മിണി നിത്യം സ്‌തുതിക്കുന്നേൻ   

ഓം ക‍ന്മഷഘ്ന്യൈ നമഃ 8 


മോക്ഷ രൂപിണി സാഗരനിലയേ 

മേഘരൂപിണി ജലദായികേ 

അമൃതസ്വരൂപിണി നിന്നെ ഭജിക്കുന്നേൻ 

അവിടുന്നെ കർമ്മോന്മുഖനാക്കണമേ 

ഓം കരുണാമൃത സാഗരായൈ നമഃ 9 


കല്പകോദ്യാനത്തിൽ 

കടമ്പു വൃക്ഷത്തിനിടയിൽ 

കാനന വാസിനിയമ്മേ 

കരചരണങ്ങളാളർപ്പിക്കുന്നേൻ പൂജ 

ഓം കദംബകാനനാവാസായൈ നമഃ 10 


ജീ ആർ കവിയൂർ 

24 .03 .2021 

300 / 5  = 60 ശ്രുതി ദളം - 2 / 60 

ശ്രുതി ദളം - 3 

തൃപുര സുന്ദരി തൃപ്തിയാർന്നവളേ 

സുരനരപൂജിതേ സുഷമേ 

മഹോദ്യാനവാസിനി   

മാതംഗി കദംബ കുസുമ പ്രിയേ 

ഓം കദംബ കുസുമപ്രിയായൈ നമഃ 11 


പ്രത്യക് ബ്രഹ്മൈക്യ ജ്ഞാനരൂപേ 

പ്രാണ പ്രണയിനി പരം പൂജിതേ 

കന്ദര്‍പ്പനു വിദ്യകളെകിയവളേ 

കാമദായിനി കാരുണ്യയേ 

ഓം കന്ദര്‍പ്പവിദ്യായൈ നമഃ 12 


കടക്കണ്ണാൽ നോട്ടമെറിഞ്ഞു 

മന്മഥ പുനർജ്ജീവിപ്പവളേ 

മഹാലക്ഷ്മീ ചന്ദ്രകാന്തനയനേ 

ശ്രീദേവി കദംബ പുഷ്പസുഗന്ധേ  

ഓം കന്ദര്‍പ്പ ജനകാപാംഗ വീക്ഷണായൈ നമഃ 13 


കർപ്പൂര സുഗന്ധേ  പൂജിതേ 

കല്ലോലിനിയായവളേ ദേവി 

ദിഗ്ഭാഗങ്ങളോടു കൂടിയവളേ 

മഹാരാജ ഭോഗവതീ ദേവി 

ഓം കര്‍പ്പൂരവീടീസൗരഭ്യ കല്ലോലിതകകുപ്തടായൈ നമഃ 14 


കീർത്തനപ്രിയേ കലിദോഷനാശിനി 

കാമ ക്രോധാദികളകറ്റി കാക്കുവോളേ 

പത്മാസനത്തിലമരുവോളേ 

പത്മേ ഭഗവതി പാപഹാരിണി നമിക്കുന്നേൻ 

ഓം കലിദോഷഹരായൈ നമഃ 15 


ജീ ആർ കവിയൂർ 

25 .03 .2021 

300 / 5  = 60 ശ്രുതി ദളം - 3 / 60   


ശ്രുതി ദളം - 4 


കരിങ്കുവള മിഴിയാർന്നവളേ 

അനേക കോടി ബ്രഹ്മണ്ഡ ലോചനേ 

കടാക്ഷമാത്രയിൽ പുണ്യം നൽകുവോളേ 

ജനനി ദുഃഖ നിവാരിണിയമ്മേ 

ഓം കഞ്ജലോചനായൈ നമഃ 16 


ഗാംഭീര്യ ധൈര്യമാർന്നവളേ 

മാധുരീ ,മനോഹര വിഗ്രഹേ 

ആനന്ദ രൂപാമൃതം ചൊരിയുവാളേ 

ലളതാ രൂപേ ലയദായിനിയമ്മേ 

ഓം കമ്രവിഗ്രഹായൈ നമഃ 17 


ഉപാസനായോഗ്യയേ 

ശ്രവണാത്മികേ ദേവി 

മനനാത്മികേ  മാനസത്തിലമരുക 

മോക്ഷകാരിണി കർമ്മദായിനിയമ്മേ 

ഓം കര്‍മ്മാദിസാക്ഷിണ്യൈ നമഃ 18 


ജ്ഞാനശ്വരപിണി 

കർമ്മ ബോധിനി 

തദധിഷ്‌ഠാന ചൈതന്യരൂപണെ 

തമസകറ്റുവോളേ താരകേശ്വരി 

ഓം കാരയിത്ര്യൈ നമഃ 19 


കാലാന്തരേ നമിപ്പവളേ 

സൂക്ഷമ രൂപിണിയമ്മേ 

കർമ്മഫലദായിനേ 

ശ്രീ പരദേവതേ അമ്മേ 

ഓം കര്‍മ്മഫലപ്രദായൈ നമഃ 20  


ജീ ആർ കവിയൂർ 

25 .03 .2021 

300 / 5  = 60 ശ്രുതി ദളം - 4 / 60   


ശ്രുതി ദളം - 5 


 എന്നുമെൻ മനതാരിൽ 

ഏകരൂപിണിയാം അമ്മേ 

എന്നും നിൻ മുന്നിൽ വന്നു 

ഏത്തമിടുന്നു കാത്തരുളേണമമ്മേ 


ഓം ഏകാരരൂപായൈ നമഃ  21 


മായാമായീ ദേവി യെൻ 

മന ദുഖങ്ങളകറ്റുക തായേ 

അഖണ്ഡേക ചൈതന്യരൂപേ 

അക്ഷരനോട് അർദ്ധ ശരീത്വേനയായവളേ


ഓം ഏകാക്ഷര്യൈ നമഃ 22 


ഏകാക്ഷര രൂപിണി 

പ്രണവ പ്രതിബിംബമേ 

മൂലാവിദ്യാ കൃതിയായ്  നിത്യം 

മ്മ മനതാരിൽ വിളങ്ങണേ 


ഓം ഏകാനേകാക്ഷരാകൃതയേ നമഃ 23 


അനർവചനീയേ ദേവി 

അകറ്റുക അന്ധകാരത്തെ  എന്നിൽ നിന്നും 

ആനന്ദദായികേ ആത്മരൂപേ ദേവി 

പരമാർത്ഥ സച്ചിദാനന്ദ രൂപേ അമ്മേ 


ഓം ഏതത്തദിത്യനിര്ദേശ്യായൈ നമഃ 24 


മോക്ഷദായികേ വിജ്ഞാനരൂപേ

നിരാവരണ പ്രകാശരൂപേ

ജീവരൂപേ ജനനി നമിക്കുന്നേൻ 

പ്രകാശ ചൈതന്യമേ അമ്മേ 


ഓം ഏകാനന്ദ ചിദാകൃതയേ നമഃ 25 


ജീ ആർ കവിയൂർ 

26  .03 .2021 


300 / 5  = 60 ശ്രുതി ദളം - 5 / 60

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “