കണ്ണാ കണ്ണാ

കണ്ണാ കണ്ണാ 


കണ്ണാ എൻ കർണ്ണങ്ങളെന്നും 

വർണ്ണങ്ങൾ നിൻ കേൾക്കാൻ 

കൊതിയോടെ കാത്തിരിക്കുന്നു 

മണിവർണ്ണ മുരളികയിൽ തീർക്കും 


മധുരിമയാർന്ന ഗാനമേന്നെയും 

അമ്പാടി പൈക്കിടാവാക്കുന്നു 

നിൻ പീയുഷം നിറക്കും രസങ്ങൾ 

നുകരാൻ നിത്യം ഭാഗ്യം നൽകണേ 


സ്വർലോക സുഖം പകരുന്നു നിൻ നാദം 

സകലർക്കും സത് പാത കാട്ടിയവനേ  

സമസ്ത ജീവ ജാലങ്ങളേയും നിത്യം 

സർവദാ പരിപാലിക്കുന്നവനേ വിഷ്ണോ  

 

കാണി നേരമെങ്കിലുമെന്നെ

കർണ്ണികാരമാക്കണേ നിന്നെ 

കണികണ്ടുണരാനും നിന്നാമം   

പാടാനും മുരളികയാക്കണേ കണ്ണാ 


ഗമിക്കുന്നുയെന്നുയെൻ മാനസം 

നീ തീർക്കും ഗ മ പ ധ നി സയാൽ 

എല്ലാ മേളകർത്താ രാഗങ്ങളും നിൻ 

നാമ ശ്രവണളെന്നിൽ മുക്തി നൽകുന്നു കണ്ണാ 


ജീ ആർ കവിയൂർ 

14 .04 .2021 

  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “