വിരഹ ഗന്ധം
വിരഹ ഗന്ധം
മഞ്ഞുപെയ്യും മേട
മാസപ്പുലരികളിൽ
മെയ്യും മനവും
മിഴിയോർമ്മകളിൽ
നിൻ ചിത്രം ചലിച്ചു
നിലാമഴ കുളിരിൽ
വിരഹനോവിനു ശമനം
എന്നിട്ടും നീവന്നില്ലല്ലോ
നിൻഗന്ധത്തിനു
നിശാഗന്ധിയുടെ
വെണ്മയാർന്ന പുഞ്ചിരി
എവിടെ പോയ് മാഞ്ഞു
മഞ്ഞുപെയ്യും മേട
മാസപ്പുലരികളിൽ
മെയ്യും മനവും
മിഴിയോർമ്മകളിൽ
ജീ ആർ കവിയൂർ
21 .04 .2021
Comments