Posts

Showing posts from August, 2025

നിന്റെ ഓർമ്മകളിൽ" (ഗസൽ )

നിന്റെ ഓർമ്മകളിൽ" (ഗസൽ – ജി ആർ) കരളിൽ മറഞ്ഞുനിൽക്കും കണ്ണുനീർ എവിടെ പോയി ഹൃദയം പറഞ്ഞറിയിക്കാനാവാതെ മിണ്ടാതെ പോയി നിന്റെ വഴിയിൽ നടന്നപ്പോൾ, യാത്രകൾ തീരാതെ പാതയിലെ വെളിച്ചങ്ങൾ സ്വപ്നങ്ങളായ് മറഞ്ഞുപോയി ഒരു ചിരി മതി നിൻ്റെ, ആയിരം വേദനകൾക്ക് ഔഷധം നീയില്ലാതെ ഈ ജീവൻ ചോദ്യങ്ങളായ് മാറിപ്പോയി ചന്ദ്രിക പോലും മാഞ്ഞുപോയ്, നിൻ മുഖം കണ്ടപ്പോൾ രാത്രിയുടെ നിശ്ശബ്ദതയിൽ നക്ഷത്രങ്ങൾ നിശ്ചലമായ് പോയി ഹൃദയത്തിലെ മുറിവുകൾ, ഗാനമായ് പാടിത്തുടങ്ങി  നിൻ സ്മരണയുടെ നിറങ്ങളിൽ വേദന നിറഞ്ഞു പോയി ഇപ്പോൾ ‘ജി ആർ’ ഗസലിൽ, നിൻ്റെ ഓർമ്മകളുടെ നിറം നിൻ പ്രണയത്തിന്റെ വഴികളിൽ ഓരോ വരിയും പതിഞ്ഞുപോയി ജീ ആർ കവിയൂർ 31 08 2025 ( കാനഡ , ടൊറൻ്റോ) "

ഭക്തിഗാനം: “രാധാകൃഷ്ണ സ്നേഹമഴ”

ഭക്തിഗാനം: “രാധാകൃഷ്ണ സ്നേഹമഴ” രാധാ ഹൃദയത്തിൽ പെയ്യുന്ന പൂമഴ കോലക്കുഴലിൽ ചിരിച്ചൊഴുകുന്ന കണ്ണൻ ഗോവർധനം ഉയർത്തിയാലും തടയാനാവില്ല പ്രണയപ്രളയത്തിൽ കണ്ണൻ നനയുന്നു നിലാവിലെ ഹിമകണങ്ങൾ പോലെ വീണുവീണു സ്നേഹം വളരുന്നു വിളിക്കയാൽ ഓടി എത്തുന്ന മുരളിക ഹൃദയത്തിന്റെ സംഗീതമാകുന്നു ഓടകുഴൽ ഒടിച്ചു കളഞ്ഞ പ്രണയം ഭക്തിയിലേക്ക് കൃഷ്ണനെ നയിക്കുന്നു മുരളിയിലൊരു ലയമാവും പ്രണയം രാധാകൃഷ്ണ സ്നേഹമഴയിൽ, എല്ലാവരും കൃഷ്ണനായ് മാറുന്നു ജീ ആർ കവിയൂർ 30 08 2025,  ( കാനഡ , ടൊറൻ്റോ)

ഹരേ കൃഷ്ണാ

ഹരേ കൃഷ്ണാ  ഭക്തിയുടെ കുന്നിൻ മുകളിൽ മധുരത്തിന്റെ ആധിക്യത്താൽ പഞ്ചാരയാൽ വളം ചേർത്ത് ഒരു കരിമ്പ് നട്ടു വളർത്തി അതിൻ ചുവട്ടിൽ തണലോടുകൂടെ തൃമധുരവും പഞ്ചാമൃതവും ചേർത്ത് മധുരാഷ്ടകം ചൊല്ലി നിൽക്കെ മന്ദസ്മിതവുമായി നിൻ സാനിധ്യം അറിഞ്ഞു സന്തോഷ അശ്രു പൊഴിച്ചു മുക്തിക്കായി നിനക്ക് വന്ദനം പാടുന്നു പാപങ്ങൾ അകറ്റി ദർശനമേകൂ ഹൃദയത്തിലെ അസഹായത മായ്ക്കുക നിത്യമായി ഹരേ കൃഷ്ണാ ജപിക്കുന്നു നിൻ വചനമേ ആശ്രയം ഹരേ നാരായണ നാരായണ കാരുണ്യവാരിധേ മധുസൂദനാ ഹരേ കൃഷ്ണാ ഗുരവായൂരപ്പാ ... ജീ ആർ കവിയൂർ 29 08 2025,  ( കാനഡ , ടൊറൻ്റോ)

“നിൻ സാന്നിധ്യം”

“നിൻ സാന്നിധ്യം” കണ്ണടച്ചാൽ നിൻ രൂപം മാത്രം കാതോർത്താൽ നിൻ മുരളീരവം കായാമ്പൂവിൻ്റെ നിറമാർന്ന മിഴിയിൽ കാരുണ്യം പെയ്തിറങ്ങണേ എനിക്കായ് ഹൃദയത്തിൽ നിൻ സ്നേഹം നിറഞ്ഞു ജീവിതത്തിന്റെ വഴികൾ വെളിപാടു നിന്‍റെ മധുരത്താൽ ജീവിതം പ്രകാശ പൂരിതമാകുന്നു നിത്യവും പ്രഭാതത്തിൽ നിൻ സ്മരണകൾ എന്നിൽ നിൻ രൂപം പൂവായി വിരിയിന്നു ലോകമാകെ നിൻ സ്നേഹത്തിന് സ്പർശത്താൽ എന്റെ ഹൃദയം നിൻ സാന്നിധ്യമറിയുന്നു ജീ ആർ കവിയൂർ 29 08 2025 ( കാനഡ , ടൊറൻ്റോ)

“കൃഷ്ണസ്നേഹത്തിന്റെ പാട്ട്”

“കൃഷ്ണസ്നേഹത്തിന്റെ പാട്ട്” ശരത്ത് കാല പൂർണചന്ദ്രന് സ്വർഗാരാമത്തിലെ കാമധേനുവിൻ്റ് പാൽ കറന്നു കൊടുക്കുന്ന  യെശോദാമ്മയുടെ മനസ്സിൻ്റെ ആർദ്രതയിൽ  ഗോലോകത്തേക്ക് വഴികാട്ടും തിലക്കുറി കണ്ണുകളിൽ നിന്നും നക്ഷത്ര തിളക്കം  ഗോപീകമാരുടെ മനം കവർന്ന ഭാഗ്യം പാലാഴി ചുണ്ടിൽ വിടരും പുഞ്ചിരിയും ശബ്ദം മൃദുവായ ഭക്തിഗാനം വൈകുന്നേരം ശാന്തമായി നിറയും കാറ്റിൽ നിറയുന്ന സുഗന്ധം ഹൃദയം സന്തോഷം കൊണ്ടു നിറയും കൃഷ്ണൻ്റെ വെണ്മയിൽ ദു:ഖം മായും പാലാഴി ചുണ്ടിൽ മധുരം വീരും ഭക്തിയുടെ ഹൃദയം തണലിൽ പുഴയും ലോകം മുഴുവനും കൃഷ്ണസ്നേഹത്തിൽ ഉണരുന്നു ജീ ആർ കവിയൂർ 29 08 2025 ( കാനഡ , ടൊറൻ്റോ)

സ്വപ്ന വർണ്ണങ്ങൾ

സ്വപ്ന വർണ്ണങ്ങൾ സ്വരങ്ങൾ പാടും വേദിയിത് രാഗ ഭാവം നെഞ്ചിലേറ്റി സ്വപ്ന വർണ്ണങ്ങളിൽ മുങ്ങി പാടുമ്പോളിന്നും നീ മിഴികളിൽ തേടി വന്നൊരു പുലരിയുടെ പൂവിതളായ് ഹൃദയത്തിൽ വിരിയുന്നൊരു സുന്ദരഗീതമായ് നീ തണലെന്നോരു കൈത്താങ്ങായ് ജീവിത വഴികളിൽ നീ അലിഞ്ഞുചേരുന്നൊരു കനവ് അവധിയില്ലാത്ത സ്നേഹമായ് കാറ്റിൻ്റെ ഓളം പോലെ നീ വന്നു തഴുകിയാൽ മനസ്സ് ഓരോ നിമിഷവും പുതുതായി ചിരിയാൽ പൂന്തെന്നലാവും. ജീ ആർ കവിയൂർ 29 08 2025 ( കാനഡ , ടൊറൻ്റോ)

തിരുവോണ ഓർമ്മകൾ

തിരുവോണ ഓർമ്മകൾ തിരുവോണത്തിന്റെ ഓർമ്മയിൽ പ്രണയമായി വരുന്നു നീ പൂക്കളമെന്നോരു ഹൃദയത്തിൽ പൂത്തുലഞ്ഞു നില്ക്കുന്നു നീ പൂക്കളം തീർത്ത കൈകളിൽ പൂക്കളായ് ചിരിച്ചു നീ ഓണക്കാലം പാട്ടുകളിലേക് മധുരമായി മുഴങ്ങി നീ വഞ്ചിപാട്ടിൻ തിരകളിൽ സംഗീതമായി ഒഴുകി നീ ഓണത്തിൻ വെയിൽ തിളക്കത്തിൽ സൗഭാഗ്യമാകെ നിറഞ്ഞു നീ ഓണസദ്യയിലെ സുഗന്ധം ഹൃദയത്തിൽ പകരുകയായി ഓരോ രുചിയിൽ തേൻ പോലെ സ്നേഹഗാനമായ് നീ വരുന്നു ജീ ആർ കവിയൂർ 29 08 2025 ( കാനഡ , ടൊറൻ്റോ)

കണിക്കൊന്ന

കണിക്കൊന്ന കണിക്കൊന്ന പൂത്തു മുറ്റം പൊന്നായി തെളിഞ്ഞു വസന്ത കാറ്റിൽ പൊന്മണികൾ തുള്ളിനൃത്തം കളിച്ചു പകൽവെയിലിൽ വിരിഞ്ഞൊരു സ്വർണച്ചിരി വൃക്ഷശാഖകളിൽ ചൂടി നിറഞ്ഞ മധുരസ്മൃതി പാവങ്ങളുടെ പൊന്നായ് കണിക്കൊന്ന വിരിഞ്ഞു ഹൃദയങ്ങളിൽ പ്രതീക്ഷയായി തെളിഞ്ഞു വിഷു കണിക്കായ് കൊത്തി പറന്നു പോയി പറവകളുടെ പാട്ടിൽ നിറങ്ങൾ ചേർന്നു കൈകോർത്ത് കാലം മാറിയാലും പൊൻമണികൾ പൊഴിയും ഹൃദയം നിറയ്ക്കുന്നോരു ദൈവകൃപ തെളിയും പുത്തൻ പ്രഭാതത്തിന്റെ അലങ്കാരം തീർന്ന് മനസ്സിൽ ശാശ്വതമായി സ്വർഗ്ഗം പകരും. ജീ ആർ കവിയൂർ 28 08 2025 (കാനഡ , ടൊറൻ്റോ)

ചായയും പത്രവും, ജീവിതവും

ചായയും പത്രവും, ജീവിതവും വാർത്ത പത്രവും ചായയും വിതക്കുന്ന സന്തോഷങ്ങൾ ഇന്ന് അന്യമായിരുന്നുവല്ലോ അന്തർ ദൃശ്യ ജാലകങ്ങളും മധുരം നിറഞ്ഞ പാനീയങ്ങളും ഇരിക്കുമ്പോഴും ഉറങ്ങുമ്പോഴും കൈകളിൽ ഈവക ഒക്കെ വേണം പലതും പലതിനും വഴിമാറിയപ്പോൾ വഴി മുട്ടുന്നു മാനുഷ്യ മൂല്യങ്ങൾ ബന്ധങ്ങൾ കേവലം ദൃശ്യ മാനങ്ങൾ ചായയുടെ ചൂടുപോലുമിന്ന് ഹൃദയം തണുപ്പിക്കാത്ത ലോകം, വാക്കുകൾ പോസ്റ്റുകളായി മാറി, ചിരികൾ ചിഹ്നങ്ങളായ് തീർന്നു. ഒരു പത്രത്തിന്റെ മഷി ഗന്ധവും, ഒരു കപ്പിന്റെ ചൂടൻ മാധുര്യവും, തിരിച്ചു കൊണ്ടുവരുമോ എന്നും മാനവികതയുടെ പഴയ കാലങ്ങൾ? ജീ ആർ കവിയൂർ 28 08 2025 (കാനഡ , ടൊറൻ്റോ)

മറുനാടൻ ഓണപ്പാട്ട് – 2025

മറുനാടൻ ഓണപ്പാട്ട് – 2025  ഓണമോണം തിരുവോണം ഉള്ളം വിളിക്കുന്നു നാട്ടിലേക്കൊന്നു പോണം ഓണമോണം തിരുവോണം ഓർമ്മകളുടെ കൈപിടിച്ചു നാട്ടിലേക്കൊന്നു പോണം കടലുകൾ കടന്നിടും ദൂരെയായാലും മനസെന്നും നാട്ടിലേയ്ക്കായ് പറന്നുപോകുന്നു പൂക്കളമുറ്റവും പൊൻവെയിൽ ചിരിക്കും നാടിൻ ഗന്ധം വീശി വരുന്നൊരു തിരുവോണമേ ഓണമോണം തിരുവോണം ഉള്ളം വിളിക്കുന്നു നാട്ടിലേക്കൊന്നു പോണം ഓണമോണം തിരുവോണം ഓർമ്മകളുടെ കൈപിടിച്ചു നാട്ടിലേക്കൊന്നു പോണം അമ്മയുടെ അടുക്കളയിലെ മണം നിറയും പായസ ഗന്ധം ചുറ്റും പരക്കും കുട്ടികളുടെ കളിയിലും ചിരിയിലും നിറയും കവിത പോലെ വിരിയും തീരുവോണമേ  ഓണമോണം തിരുവോണം ഉള്ളം വിളിക്കുന്നു നാട്ടിലേക്കൊന്നു പോണം ഓണമോണം തിരുവോണം ഓർമ്മകളുടെ കൈപിടിച്ചു നാട്ടിലേക്കൊന്നു പോണം പ്രവാസ വഴികൾക്ക് സ്വപ്നങ്ങൾ നൽകും പക്ഷേ ഉള്ളിൻ്റെ ഉള്ളിലോരു തേങ്ങലുണ്ടാകും നാടിൻ മണവും പച്ചപാർന്ന ഭംഗിയും വഞ്ചിപാട്ടും പഞ്ചാരി മേളവും കൈകൊട്ടി പാടും തീരുവോണമേ  ഓണമോണം തിരുവോണം ഉള്ളം വിളിക്കുന്നു നാട്ടിലേക്കൊന്നു പോണം ഓണമോണം തിരുവോണം ഓർമ്മകളുടെ കൈപിടിച്ചു നാട്ടിലേക്കൊന്നു പോണം ഓലപ്പീലി കൈയ്യാട്ടി വിളിക്കും ഓർമ്മയാർന്ന ബാല്യമുറങ്ങും മനസ്സി...

പ്രണയ വർണ്ണങ്ങൾ

പ്രണയ വർണ്ണങ്ങൾ  1. പുലരി പാട്ട് പുലരാനിയുമുണ്ട് ഏറെ നേരം പുണരാൻ നിൻ മൊഴികളിൽ പൂവായ് മുഴിയിൽ വിരിയാൻ നിൻ മിഴികളിൽ തൂകിയ സ്വപ്നം എൻ ഹൃദയം തേടി വരും കാറ്റിൻ ഗീതം പോലെ സ്നേഹമേ നീ പാടിവരും നിറം വീണവെളിച്ചം പോലെ നീ എന്റെ ലോകത്തെ തണലും ചൂടും ഓരോ നിമിഷവും നിൻ സാന്നിധ്യത്തിൽ എൻ ഹൃദയം മുറുകാതെ പ്രണയം പാടുന്നു 2 നക്ഷത്രമഴ  നക്ഷത്രങ്ങൾ എണ്ണി നോക്കുമ്പോൾ നിന്നെ മാത്രമേ കാണാനാകൂ മഞ്ഞുവായു മൃദുവായി കടന്നു നിഴലായ് നിന്നെ അനുഗ്രഹിക്കുമ്പോൾ കാലത്തിന്റെ ഇടറാത്ത വഴികളിൽ നാം കൈവിരൽ ചേർത്ത് നടക്കും ഓരോ മഴത്തുള്ളിയും സ്നേഹത്തിന്റെ സംഗീതം പാടും വെയിലും മേഘവും ചേർന്ന് ചിരിക്കുമ്പോൾ നീ എന്റെ ഹൃദയത്തിൽ നിറയുന്നു ഓരോ നിമിഷവും, ഓരോ നദി പോലെ നീ എപ്പോഴും എന്നെ തേടുന്നു 3. ഓർമ്മകളുടെ കാറ്റ് വയലിലെ പുഷ്പങ്ങൾ പോലെ നിന്റെ ഓർമ്മകൾ മാറി വീണു എൻ ഹൃദയത്തിൽ നിറയുന്നു അനന്തമായൊരു പ്രണയം ഓർമ്മകളുടെ കാറ്റിൽ നാം ഒരേ ലഹരിയിൽ ഒതുക്കി പാടും പ്രണയത്തിന്റെ ചുണ്ടുകളിൽ മറക്കാനാകാത്ത മധുരം ചൂടും പുഴകൾ ഒഴുകി കാറ്റിൽ ചിരിക്കുമ്പോൾ നീ എന്റെ ഉള്ളിലിരിക്കുന്നു ഓരോ നിമിഷവും, ഓരോ നദി പോലെ നീ എപ്പോഴും എന്നെ തേടുന്നു ജീ ആർ കവിയൂർ 27 08...

ഗണേശ ചതുർത്ഥി പാട്ട്

ഗണേശ ചതുർത്ഥി പാട്ട് ഗണപതിയെ വന്നു വരം തരണമേ, ഗാനങ്ങൾ മുഴങ്ങി ഗ്രാമമാകെ. ചന്ദനഗന്ധം പൂമാലകളോടെ, ചന്തം നിറഞ്ഞു അലങ്കാരത്താൽ. മോദക മധുരം കൈകളിൽ കൊണ്ടു, ഭക്തരുടെ ഹൃദയം നിറഞ്ഞു ഭക്തിയാൽ. ഏകദന്തൻ വരമൊരുക്കി, വിഘ്നങ്ങൾ നീക്കി വഴികാട്ടീടുന്നു. ഗണേശാ ദേവാ, നാഥാ വിനായകാ, എന്നും അനുഗ്രഹിക്കേണമേ ഭഗവാനേ. ഗണപതി ബാപ്പാ മോറിയാ! മംഗളമേ വരം തരണമേ! ജീ ആർ കവിയൂർ 27 08 2025 (കാനഡ, ടൊറൻ്റോ)

മൂലം വന്നല്ലോ

മൂലം വന്നല്ലോ ഓണം വരാനൊരു മൂലവും വേണമല്ലോ മുളപ്പൊട്ടി സന്തോഷം നാടും നഗരവും ഒരുങ്ങി ചന്തകൾ നിറഞ്ഞു കവിഞ്ഞു എങ്ങും ആഘോഷം മുഴങ്ങി അത്താഴവും കഴിഞ്ഞ് മുറുക്കി ചുവപ്പിച്ച മുത്തശ്ശി നിലാവെട്ടത്തിൽ മെല്ലേ കഥകളും പാട്ടും പാടി കേൾപ്പിച്ചു കൊച്ചുമക്കൾ കാതോർത്തു ഹൃദയത്തോടെ നിലവിളക്കിന്റെ ശോഭയിൽ തറവാട്ടിലെ അംഗനമാർ ചുറ്റും കൈകൊട്ടി നിറഞ്ഞാടി ആണുങ്ങൾ പകിടയും, ചീട്ടുമാടി രസിച്ചു ജീ ആർ കവിയൂർ 26 08 2025 (കാനഡ , ടൊറൻ്റോ)

തൃകേട്ടയും ആയല്ലോ

തൃകേട്ടയും ആയല്ലോ ഋതുമാറി മഴമാറി സന്തോഷം വന്നല്ലോ  അത്തം കഴിഞ്ഞു ആറാം തിരുമുറ്റത്ത് പൂക്കള നടുവിലായ് തൃക്കാക്കര അപ്പനെ പ്രതിഷ്ഠിച്ചു ഇരുത്തി സന്തോഷത്തോടെ തൃക്കേട്ട ദിനം ബന്ധു ജനങ്ങളെ കണ്ട് പുതുവസ്ത്രം കൈമാറി നിറഞ്ഞ മനസ്സോടെ മടങ്ങിയെത്തി  എങ്ങും സമൃദ്ധിയുടെ നിറം തെളിഞ്ഞു  നെല്ലിൻ മണികളാൽ നിറഞ്ഞിതു  അറയും പത്തായവും മനസ്സും മാവേലി നാടു വാണീടും കാലത്തിൻ നന്മകൾ പാടിയാടി മങ്കമാരും കുട്ടികളും കൊയ്ത്തു കഴിഞ്ഞ വയലുകളിൽ ആഘോഷങ്ങളാം നാടൻ പാട്ടുകൾ പാടിയും ഓണത്തല്ലും കാല് പന്ത് കളിച്ചും സദ്യക്കായി വിഭവങ്ങളുടെ ഗന്ധം വീടുകളിൽ  ജീ ആർ കവിയൂർ 26 08 2025 (കാനഡ , ടൊറൻ്റോ)

അനിഴവും വന്നല്ലോ

അനിഴവും വന്നല്ലോ ഓണത്തിനഞ്ചാം നാളിൽ പമ്പയാറ്റിൽ അനിഴം വള്ളംകളി തുഴയേറിഞ്ഞ് പാടിയും ആടിയും മഹാബലി തമ്പുരാൻ്റെ വരവേൽപ്പിനായ് മലയാളം മനസ്സുകൾ ഒരുങ്ങുകയായ് തീരത്തോളം പുഷ്പം വിതറി കാറ്റിൽ പൂക്കൾ നൃത്തം തുടങ്ങുന്നു കുട്ടികളും വലിയവരും ആർത്തിച്ചിരിച്ച് കളിക്കുന്നു പായസം ചൂട് മണത്തിൽ കലർന്നു നിറഞ്ഞു സന്തോഷഗാനം പകർന്നു ഹൃദയങ്ങളിൽ നദികളിൽ ഓളങ്ങളുടെ അലയൊലിയിൽ തോണി പാട്ടുകളുടെ മാറ്റോലിയും നിറഞ്ഞു ചിത്രരംഗങ്ങളിൽ തുമ്പികൾ ചിറകുവീശി കളിച്ചു നിലാവിൻ വെളിച്ചത്തിൽ ഓർമ്മകൾ പൊഴിച്ചു സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സാഗരം മുഴങ്ങി തിരുവോണ നാളുകളുടെ പ്രകാശം എല്ലാവരിലും തെളിക്കുന്നു അനിഴം നാളിൽ അനിഷ്ടമില്ലാതെ മനസ്സുകളിൽ ഓർമ്മകളുടെ പൂക്കാലം വിരിയുന്നു ജീ ആർ കവിയൂർ 25 08 2025 (കാനഡ , ടൊറൻ്റോ

വിശാഖവും വന്നല്ലോ

വിശാഖവും വന്നല്ലോ വിശാഖവും വന്നണഞ്ഞല്ലോ വിഹാസസ്സ് തെളിഞ്ഞല്ലോ വിഷാദവും പോയി മറഞ്ഞല്ലോ കാറ്റിൽ പൂക്കൾ ചിരിച്ചു നിന്നല്ലോ നദികൾ വഞ്ചിപാട്ടിൻ താളത്തിൽ ഒഴുകിയല്ലോ കുഞ്ഞുങ്ങൾ ശലഭങ്ങളെ പോലെ പാടിപാറിയല്ലോ അടുക്കളയിൽ വറവും പൊരിയുടെയും ഗന്ധം നിറഞ്ഞല്ലോ വെണ്ണിലാവിന്റെ വെളിച്ചം കണ്ണിൽ തിളഞ്ഞല്ലോ സ്നേഹത്തിൻ ദീപം ഹൃദയങ്ങളിൽ തെളിഞ്ഞല്ലോ ചടങ്ങുകളും ആഘോഷങ്ങളും സന്തോഷം പകരുന്നല്ലോ തിരുവോണത്തിന്നോർമ്മകൾ ഉത്സാഹം നിറഞ്ഞല്ലോ   ജീ ആർ കവിയൂർ 25 08 2025 (കാനഡ , ടൊറൻ്റോ)

ചോതിയും വന്നല്ലോ

ചോതിയും വന്നല്ലോ തിരുവോണ ജ്യോതിയുമായ് ചോതിയും വന്നണഞ്ഞല്ലോ ചിത്തത്തിൽ ആനന്ദം നിറഞ്ഞല്ലോ മൊട്ടുകളൊക്കെ വിരിഞ്ഞു, തുമ്പികൾ പാറിയല്ലോ വഴികളിൽ സുഗന്ധം പരന്നല്ലോ, പൂവിളിയുയർന്നല്ലോ നാടാകെ കാറ്റിൽ സദ്യയുടെ വാസന പടർന്നല്ലോ കുഞ്ഞുങ്ങളുടെ ആർപ്പുവിളി ഉയർന്നല്ലോ അന്യനാട്ടിൽ നിന്നും ബന്ധുമിത്രാദികൾ വന്നല്ലോ എങ്ങും സന്തോഷം നിറഞ്ഞല്ലോ സ്നേഹത്തിൻ ദീപം തെളിഞ്ഞു ഒരുമയുടെ പെരുമ മുഴങ്ങുന്നു മാവേലി തമ്പുരാന്റെ ഓർമ്മയിൽ ആഘോഷം അലതല്ലി ജീ ആർ കവിയൂർ 25 08 2025 (കാനഡ , ടൊറൻ്റോ)

ചിത്തിര പെണ്ണേ ചിങ്കാരി

ചിത്തിര പെണ്ണേ ചിങ്കാരി ചിത്തത്തിലാരാ ചങ്ങാതി ചേലുള്ള ചേലയും ചുറ്റി ചിങ്ങം വരെ നീ കാത്തിരുന്നുവോ ചന്ദന ഗന്ധമുള്ള കാറ്റു വീശും വരെ ചന്ദ്രനുദിക്കുവോളം ചെല്ലമേന്തി ചെറു തേൻ മധുരവുമായി ചിരിതൂകി ചിത്തിര തോണി തുഴഞ്ഞു വരുംമോവൻ ചങ്കിനുള്ളിലെ നോവ് പകരാൻ ചങ്ങമ്പുഴയും കടന്നങ്ങ് വരുമോ ചാരത്തു വന്നു നിൻ്റെ കരം ഗ്രഹിച്ചു ചേർത്തു പുണരുമോ നീണ്ട നാളുകൾ ഏറെയായ് നിറം പകരുന്ന സ്വപ്നവുമായ് ചാരുലോലയായ് ചിന്തകൾക്കപ്പുറം പിരിയാതെ കൂടെ ജീവിക്കുമോ നാം. നക്ഷത്രങ്ങൾ എണ്ണിനോക്കുമ്പോൾ നിന്നോടൊപ്പം സ്വപ്നം തീർക്കുമ്പോൾ കാലത്തിന്റെ ഇടറാത്ത വഴികളിൽ കൈവിടാതെ കൂടെ നടക്കുമോ നാം. ജീ ആർ കവിയൂർ 25 08 2025 (കാനഡ , ടൊറൻ്റോ)

നാളെയെന്ന് അത്തപത്തോണ സ്മരണയുണർന്നു

നാളെയെന്ന്  അത്തപത്തോണ സ്മരണയുണർന്നു അത്തം പൂവുകൾ വീണു മുറ്റം പൊന്നായി തെളിയുമ്പോൾ കാറ്റിൽ പായസത്തിന്റെ മധുരസുഗന്ധം നിറയുന്നു കുഞ്ഞുങ്ങൾ ചിരിച്ചു കളിയും പൂന്തോട്ടം അലങ്കരിക്കുന്നു മഴമാറിയ സ്വപ്നങ്ങൾ മനസിൽ പിറക്കുന്നു മാവേലി തമ്പുരാൻ കഥകളിൽ വീണ്ടും സജ്ജമാകുന്നു സദ്യയുടെ ഒരുക്കങ്ങൾ ഹൃദയത്തിൽ മാലരായി പരത്തുന്നു പുലരിയിൽ തുമ്പ പൂവുകൾ ചിരിക്കുന്നു നാടിൻ ഓർമ്മകൾ ഹൃദയത്തിൽ യാത്രയയയ്ക്കുന്നു കുടുംബങ്ങൾ ചേർന്ന് സന്തോഷം പങ്കിടുന്നു നദികൾ പച്ചപ്പിൽ സ്നേഹമൊഴി വിതറുന്നു തണൽ മരങ്ങൾ പാതയിലൂടെ പ്രചോദനം പകരുന്നു തീരം മുഴുവനും ആഘോഷങ്ങളുടെ സാന്ദ്രതയിൽ അത്തപത്തോണ സ്മരണ  യുണർന്നു ജീ ആർ കവിയൂർ 25 08 2025 ( കാനഡ , ടൊറൻ്റോ)

ഏകാന്ത ചിന്തകൾ - 264

ഏകാന്ത ചിന്തകൾ - 264 നാളെയുടെ സ്വപ്നം മുന്നിൽ തെളിയുമ്പോൾ, ഹൃദയത്തിൽ സന്തോഷം പുതുതായി നിറയും. പാതകൾ മാറി വഴികൾ മങ്ങിയാലും, സൂര്യകിരണങ്ങൾ പ്രതീക്ഷയായി തെളിയും. വിശ്വാസം നില്ക്കും, മനസ്സ് ഉയരും, രാത്രി മറഞ്ഞാൽ പ്രഭാതം വരും. പുഞ്ചിരി വിതറും, ജ്ഞാനം വിടരും, ശക്തി നിറഞ്ഞു നദികൾ ഒഴുകും. കഥകൾ മുഴങ്ങും, നക്ഷത്രം തിളങ്ങും, ഭാവി തുറക്കും, പ്രതീതി വിളങ്ങും. യാത്ര തുടരും, ജ്വാല തെളിയും, സ്നേഹം എന്നും വഴികാട്ടിയായി നിൽക്കും ജീ ആർ കവിയൂർ 24 08 2025 ( കാനഡ, ടൊറൻ്റോ)

ഏകാന്ത ചിന്തകൾ - 265

ഏകാന്ത ചിന്തകൾ - 265 വാക്കുകളെ കൈകൊണ്ട് തൊടാനാവില്ല, എന്നിട്ടും അവ ദൂരദേശങ്ങളിലൂടെ സഞ്ചരിക്കുന്നു. നിശ്ശബ്ദ അക്ഷരങ്ങൾ ഒളിഞ്ഞ തീയെ ചുമക്കുന്നു, പ്രതീക്ഷ ജ്വലിപ്പിച്ചു, ആഗ്രഹം തീർത്തുയരുന്നു. അവ താക്കോൽ ഇല്ലാതെ ഹൃദയങ്ങൾ തുറക്കുന്നു, കാണാത്ത ദർശനങ്ങൾ മനസ്സിൽ വരയ്ക്കുന്നു. സൗമ്യ സ്വരങ്ങൾ ഔഷധംപോലെ ഒഴുകുന്നു, ദുഃഖം തീർത്തു, സ്വപ്നങ്ങളെ ഉയർത്തുന്നു. ഒരു മതിലും അവരുടെ പറക്കലിനെ തടയുന്നില്ല, അവ അനന്തപ്രകാശമായി ഉള്ളിൽ തെളിയുന്നു. ജീ ആർ കവിയൂർ 25 08 2025 ( കാനഡ, ടൊറൻ്റോ)

കിളിക്കൂട്

കിളിക്കൂട് പ്രഭാതാകാശത്തിൽ കിളിക്കൂട് തലോടി കിരണം, അകത്ത് ചിറക് വീശി പാട്ട് മുഴങ്ങി. മഞ്ഞു രശ്മി തൊട്ട് ഇരുമ്പ് തെളിഞ്ഞു, സ്വാതന്ത്ര്യത്തിന്റെ സ്വപ്നം മനസ്സിൽ തെളിഞ്ഞു. നേർത്ത പറവ ചിറക് വിടർത്തി കുടഞ്ഞു, ദൂരെയങ്ങും ചിന്തകൾ പറന്നു ഉയർന്നു. കുഞ്ഞിൻ കണ്ണുകൾ സന്തോഷം നിറഞ്ഞു, മാധുര്യം കേട്ടു ഹൃദയം വിറച്ചു. എന്നും മോഹം തുറന്ന പറക്കലിന്, പുലരി നിലാവിൽ വനത്തിന്റെ കരയിലേക്ക്. പാട്ട് മങ്ങുമ്പോൾ നിശ്ശബ്ദം വീണു, ഓർമ്മ മാത്രം കാതുകളിൽ നിഴലിച്ചു. ജീ ആർ കവിയൂർ 25 08 2025 ( കാനഡ , ടൊറൻ്റോ)

കാത്തിരിപ്പ്

കാത്തിരിപ്പ് നിശ്ശബ്ദ കാറ്റ് പ്രതീക്ഷ താങ്ങി, നിമിഷങ്ങൾ നീളുന്നു മതിലുകൾക്കു മീതെ. നോട്ടങ്ങൾ പറക്കും വിശാല ആകാശം, സ്വപ്നങ്ങൾ മുരളും രാത്രിയുടെ ചിരിയിൽ. പാദങ്ങൾ നിൽക്കും ശൂന്യ വഴിയിൽ, സമയം ഒഴുകും അദൃശ്യ നദിപോലെ. ഹൃദയം വിറക്കും സൗമ്യ ആഗ്രഹത്തിൽ, മേഘങ്ങൾ കൂടി അകലെയൊരു മൗനത്തിൽ. കരങ്ങൾ തേടും മറന്ന സ്പർശം, താരങ്ങൾ മിണ്ടും രഹസ്യ ഗീതം. ക്ഷമ വിരിയും നീണ്ട മണിക്കൂറിൽ, കാത്തിരിപ്പ് ജീവിക്കും സ്നേഹ ഹൃദയത്തിൽ. ജീ ആർ കവിയൂർ 25 08 2025 ( കാനഡ , ടൊറൻ്റോ)

അതിമോഹം

അതിമോഹം ആഗ്രഹം ഒളിച്ചിരിക്കുന്ന തീപോലെ ജ്വലിക്കുന്നു, സ്വപ്നങ്ങൾ മേഘങ്ങളായി ഉയർന്നു പൊങ്ങുന്നു. അനന്തലാഭം തേടി കൈകൾ നീളുന്നു, ഹൃദയങ്ങൾ സന്തോഷം മറന്ന് ദുഃഖം കൊള്ളുന്നു. കണ്ണുകൾ സ്വർണ്ണം മോഹിച്ചു ആകാശം തൊടുമ്പോൾ, സത്യം മറഞ്ഞു നുണകളിൽ ചിതറി വീഴുന്നു. അന്ധവഴികളിൽ നടപ്പുകൾ വിറങ്ങലിക്കുന്നു, സമാധാനമൊഴിഞ്ഞ് രാവുകൾ പകലിനെ വിഴുങ്ങുവാനൊരുങ്ങുന്നു. ലോഭം ആത്മാവിനു ചുറ്റും മതിലുകൾ തീർക്കുന്നു, നിഴലുകൾ എല്ലാം കൈയ്യടക്കി ലക്ഷ്യങ്ങളി ലേക്ക് അടുക്കുന്നു സ്നേഹം മാത്രം ചങ്ങലകൾ പൊട്ടിച്ചു വിടുന്നു, ലളിതജീവിതം മാത്രം വേദനകൾക്കു സ്വാന്തനമേകുന്നു ജീ ആർ കവിയൂർ 25 08 2025 ( കാനഡ , ടൊറൻ്റോ)

ശക്തി തരുമോ കണ്ണാ?

 ശക്തി തരുമോ കണ്ണാ? കണ്ണാ! സ്നേഹമാം ഉരലിൽ അമ്മ യശോദ കെട്ടിയിട്ടില്ലേ? സുദാമതൻ അവൽ കിഴിക്കെട്ടഴിഞ്ഞപ്പോൾ സൗഹൃദത്തിൻ നിറവോ? ഗോപികമാരുടെ  പ്രണയച്ചരടാൽ മാല കോർത്തപ്പോൾ അനുരക്തരാക്കിയില്ലേ കണ്ണാ? ചമ്മട്ടിയേന്തി പാർത്ഥൻ്റെ തേരു നീ തെളിച്ചില്ലേ? കണ്ണാ! കുരുക്ഷേത്ര ഭൂവിൽ വിജയന് ഗീതതൻ സന്ദേശം നൽകിയില്ലേ? ഗീതാഗോവിന്ദം പാടി ഭക്തിതൻ പാശത്താൽ ബന്ധിച്ച ജയദേവ കവിക്ക് ദർശനം നൽകിയില്ലേ? കണ്ണാ! ഗുരുവായൂരിൽ പോകാതെ കൂരുരമ്മതൻ ലാളനയേറി നിത്യം വാത്സല്യനായ് നിന്നതും കണ്ണനല്ലേ? പൂന്താനത്തിൻ്റെ ജ്ഞാനപാനയെ പാനം ചെയ്യുമ്പോൾ ഉള്ളിൽ നറു ഗന്ധത്തിൽ മയങ്ങിയറിയുന്നു തവ സാമിപ്യമല്ലോ കണ്ണാ? ചെമ്പതൻ കണ്ഠ നാളത്തിൽ നാദമായ് മാറിയ നിൻ ലീലാവിലാസം എത്ര പറഞ്ഞാലും തീരുമോ കണ്ണാ? ഹൃദയമാം ഉലുഖലത്തിൽ നിന്നെ ബന്ധിക്കാൻ നാരയണനാമത്തിൻ കയറു പിരിച്ചിടാൻ ശക്തി തരുമോ കണ്ണാ? ജീ ആർ കവിയൂർ 23 08 2025 ( കാനഡ , ടൊറൻ്റോ

ആപ്പിളും മേപ്പിളും

ആപ്പിൾ മരവും മേപ്പിൽ മരവും കണ്ടു കവി മിണ്ടാതെ എഴുതുവാനാകുമോ   വന്നിതു കാനഡയിലെ -സാഗയിൽ  അനിലിൻ്റെ വസതിയിൽ  ഇരിക്കെ കുറവിലങ്ങാടു ഓർമ്മയിലെത്തിനിൽക്കുന്നു.  കവിയൂരിലേക്ക് ഉള്ള വഴിയില്ലാ കണ്ടത് മുതൽ ഏതോ മുൻജന്മ സുഹൃതം പോലെ ഉദരനിമിത്തം ബഹുകൃത വേഷം0 മാമല നാടെ നിനക്കാണ്  ഏറെ സൗന്ദര്യമെന്നു പറയട്ടെ  പെറ്റമ്മതൻ ഭാഷയല്ലോ ഏവർക്കും   പ്രിയകരമെങ്കിലും പോറ്റമ്മയാം ആംഗലേയവും ഫെഞ്ചും സോദരി മാരെങ്കിലും... വിശപ്പ് ഏവർക്കുമൊരുപോലെ അല്ലോ ജീ ആർ കവിയൂർ 23 08 2025 ( കാനഡ , മിസ്സിസ് സാഗ)

ടവറിലെ ലിഫ്റ്റ്

 ടവറിലെ ലിഫ്റ്റ് ഉരുക്കിന്റെ ഇടം ഓരോ ഘട്ടത്തിലും വിശാലമായി തുറക്കുന്നു, വേഗത്തിൽ അടയുന്നു, സ്വാഗതം നൽകുന്ന കാൽപ്പാടുകൾ കടന്നു വരുന്നു. പല ഭാഷകളിലെ ശബ്ദങ്ങൾ, വ്യത്യസ്ത മുഖഭാവങ്ങൾ ഒരേ ചതുരാകൃതിയിലുള്ള തറയിൽ ചുരുക്കമായി ഒത്തുകൂടുന്നു. കുട്ടിയുടെ ചിരി, അപ്പൂപ്പന്റെ ക്ഷീണിച്ച ശ്വാസം, സ്നേഹത്തിന്റെ പുഞ്ചിരികൾ, കോപത്തിന്റെ മിന്നലുകൾ. വലുതും ചെറുതുമായ പെട്ടികൾ ഉരുളുന്നു, ഷോപ്പിംഗ് ബാഗുകൾ ആടുന്നു, രൂക്ഷമായ നിമിഷങ്ങൾ പിന്തുടരുന്നു. സംഭാഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു, നിശബ്ദ രഹസ്യങ്ങൾ പങ്കുവെക്കുന്നു, ആഗ്രഹത്തിന്റെ ഒരു ഹ്രസ്വ നോട്ടം, കരുതലിന്റെ ഒരു ചെറു സ്പർശം. സന്തോഷം മുകളിലേക്ക് കയറുന്നു, ദു:ഖം താഴേക്ക് ഇറങ്ങുന്നു, സ്വപ്നങ്ങളും ഭാരങ്ങളും നിശബ്ദതയിൽ ഒരുമിച്ച് നീങ്ങുന്നു. പുലർച്ചെയൊടുവിൽ ശാന്തരാത്രി വരെ, ലിഫ്റ്റ് പറയാത്ത കഥകൾ സൂക്ഷിക്കുന്നു, ജീവിതങ്ങൾ ഇഴചേർന്ന് ഇടനാഴികളിലേക്കും മുറികളിലേക്കും ഒരു ഹൃദയമിടിപ്പായ് കാലങ്ങൾ നീങ്ങും. കടന്നുപോകുന്ന ഓരോ നിമിഷത്തിലും, ഓരോ പുഞ്ചിരിയും, ഓരോ കണ്ണീരും, ഉരുക്കിൻ ചുവരുകളിൽ പതിഞ്ഞു പോകുന്നു കാലം കൊണ്ടുപോയ ജീവിതത്തിന്റെ നിഴലുകൾ പോലെ. പിന്നെ, ഒരുനാൾ വാതിൽ അടഞ്ഞപ്...

ഓണപ്പാട്ട്

 ഓണപ്പാട്ട്  വിന്നിതാ തിരുവോണം വന്നുവല്ലോ തമ്പുരാൻ മാവേലി തമ്പുരാൻ എൻമ്പുരാൻ.  കളകളരവത്തോടെ കിങ്ങിണി കിലുക്കി തുടി കൊട്ടി പാടിയണഞ്ഞുവല്ലോ ചിങ്ങ നിലാവിൻ്റെ നിഴലുകൾ.  പൂക്കളം വിരിഞ്ഞു പാടങ്ങളിലും വഴികളിലും സദ്യയൊരുങ്ങി സന്തോഷം കളിയാടി ഓണപ്പാട്ടിൻ സ്വരങ്ങൾ ഉയർന്നു.  വഞ്ചിപ്പാട്ടു മുഴങ്ങി കായലുകൾ നിറഞ്ഞു കുട്ടികളുടെ ചിരിപ്പൂ വീണു ചിതറി നാടാകെ ഹർഷം വിരിയുന്നു.  ഓരോ ഹൃദയവും സന്തോഷം നിറഞ്ഞു ഓണം വരട്ടെ പുണ്യം വിളഞ്ഞു പൂമാല ചാർത്തി ഗാനങ്ങൾ മുഴങ്ങി സ്നേഹത്തിൻ ദീപം തെളിഞ്ഞു.  ജീ ആർ കവിയൂർ 24 08 2025 ( കാനഡ , ടൊറൻ്റോ)

ശിവ ഭജന

ശിവ ഭജന  ചിത്തത്തിലോർത്ത് പാടി ഭജിക്കുമ്പോൾ മുക്കണ്ണാ നീ ഭജനയിൽ വന്നു നിൽക്കുന്നുവോ ശംഭുവേ ശിവ ശങ്കര കൈതൊഴുന്നെൻ ഹൃദയ സന്ധ്യയിൽ തേജസ്സാർന്നയ നിൻ രൂപം പ്രകാശം പരത്തുന്നു, സ്നേഹത്തിൻ വിത്തു വിതക്കുന്നു ഓം നമ ശിവായ, ഓം നമ ശിവായ ഗംഗാപ്രവാഹം പോലെ ശാന്തി ഒഴുകുന്നു മനതാരിലെ ദു:ഖങ്ങൾ അകറ്റി സന്തോഷം നിറക്കുന്നു ശിവ ശങ്കര ശരണം പാരായണം സത്ത് ചിത്ത്താനന്ദം നിന്റെ ഭക്തിയിൽ മുഴുകുന്നു ഞാൻ മുക്തിപഥം തെളിയും ദിവ്യപ്രഭയിൽ ശിവ ശങ്കര പാഹി പാഹീ ഓം നമ ശിവായ, ഓം നമ ശിവായ ഹൃദയത്തിൽ നിന്റെ ഗാനാമൃതം അനുഭൂതി പകരുന്നു ഭജനരസത്താൽ ശിവ ശങ്കര ശരണം, ശിവ ശങ്കര ശരണം ജീ ആർ കവിയൂർ 24 08 2025  ( കാനഡ , ടൊറൻ്റോ)

ഏകാന്ത ചിന്തകൾ - 263

ഏകാന്ത ചിന്തകൾ - 263 സമയം ഒഴുകുന്നു തിരികെ വരാതെ, ഓരോ നിമിഷവും പാഠങ്ങൾ നൽകി. സുഹൃത്തുകൾ തെളിയും രാത്രിയുടെ നക്ഷത്രങ്ങൾപോലെ, ചൂടും സന്തോഷവും ഹൃദയത്തിൽ വിതറി. കൂടെ നിന്ന നിമിഷങ്ങൾ വില കൂടുതൽ നേടി, മുടി വെള്ളയായാലും ഓർമ്മകൾ ഉണരുന്നു. യൗവനം കടന്നകന്നാലും ചിരി നിലനിൽക്കും, ശക്തി മാഞ്ഞാലും ആശ്വാസം തെളിയും. ഋതുക്കൾ കടന്നുപോകുന്നു, പക്ഷേ ബന്ധനങ്ങൾ നിലനിൽക്കുന്നു, ദുഃഖം ലഘൂകരിക്കുന്നു, വേദന മയപ്പെടുന്നു  യഥാർത്ഥത്തിൽ നിലനിൽക്കുന്നത് എന്താണെന്ന് പ്രായം വെളിപ്പെടുത്തുന്നു, സമയവും സുഹൃത്തുക്കളും — ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള കിരണങ്ങൾ. ജീ ആർ കവിയൂർ 24 08 2025

ഓർമ്മകളിൽ ഹർഷം

ഓർമ്മകളിൽ ഹർഷം  തുമ്പപ്പൂത്ത വഴിയെ തുമ്പി തുള്ളും തൊടിയിൽ തുമ്പമെല്ലാം മകന്നു തൂശനിലയിൽ വിഭവമൊരുമുന്നു തിരികെ വരാത്തൊരു ബാല്യമേ തിരുവോണനാളിലായ് മനം തുടിച്ചു കൈകോർത്തു കൂട്ടമായി പൂക്കളമണിഞ്ഞ മുറ്റത്ത് ചിരികളൊഴുകി പാട്ടുതുടങ്ങി താളപ്രണയം പൂവണിയുന്ന കിനാവുകൾ പോലെ മാവിൻതളിരിൻ മണം പരത്തി അടുക്കളയിൽ പായസം ഒരുങ്ങും വീഥികളിലൂടെ താളപ്രണയം ഹൃദയം നിറച്ചു ഹർഷം നിറയ്ക്കുന്നു മാവേലി അണയും തിരുവോണം സ്നേഹവെളിച്ചം നിറഞ്ഞു വരും കുടുംബസമേതം ചിരിയും കളിയും പഴയ ഓർമ്മകളിൽ ഹർഷം നിറയ്ക്കുന്നു ജീ ആർ കവിയൂർ 23 08 2025 ( കാനഡ, ടൊറൻ്റോ )

അലങ്കാരം

അലങ്കാരം സൂര്യപ്രകാശം പൂവുകളിൽ വീണു ചിരിക്കുന്നു, നദികൾ വെള്ളിമണികൾ പോലെ തെളിമ പകരുന്നു. ആഭരണങ്ങൾ കൈകളിൽ തിളങ്ങി മിന്നുന്നു, ഇലകൾ സ്വർണനിറമുള്ള മൃദുവായ ചലനത്തിൽ ആകർഷിക്കുന്നു. നീലിമയാർന്ന ആകാശത്തോട് ചേർന്ന് നൃത്തം വെക്കുന്നു, പുഷ്പങ്ങൾ കാറ്റിൽ മൃദുവായി തുള്ളുന്നു. വേനൽ വെളിച്ചം മന്ദമായി മുറികളിൽ പടർന്നു, നക്ഷത്രങ്ങൾ വൈകുന്നേരത്തിൽ പുഞ്ചിരിക്കുന്നു. സൂക്ഷ്മ തന്തിയിൽ മൃദുവായ കഥകൾ പാടുമ്പോൾ, രത്നങ്ങൾ വഴികാട്ടിയായി തെളിയുന്നു. പ്രകൃതി സൌമ്യമായ ശോഭയിൽ താളം പിടിക്കുന്നു, ഓരോ കോണിലും ലളിതമായ മുഖം തെളിയുന്നു. ജീ ആർ കവിയൂർ 22 08 2025 ( കാനഡ , ടൊറൻ്റോ)

അതിദാരുണം

അതിദാരുണം ശൂന്യമായ മേൽക്കൂരകളിൽ മഴത്തുള്ളികൾ പ്രതിധ്വനിക്കുന്നു, മൃദുവായ കാറ്റ് മറന്നുപോയ സത്യങ്ങളെ പിറുപിറുക്കുന്നു. ഒരിക്കൽ പ്രകാശം പരത്തിയ പാതകൾ ഇപ്പോൾ ചാരനിറത്തിലേക്ക് മങ്ങുന്നു, ഓർമ്മകൾ തങ്ങിനിൽക്കുന്നു, ആടാൻ വിസമ്മതിക്കുന്നു. കണ്ണുകൾ ശാന്തമായ വേദനയുടെ കഥകൾ സൂക്ഷിക്കുന്നു, ഹൃദയങ്ങൾ മൃദുവായി വേദനിക്കുന്നത് സൗമ്യമായ മഴയിലാണ്. പൊള്ളയായ ചുവരുകളിലൂടെ മന്ത്രിപ്പുകൾ ഒഴുകുന്നു, കാലം സൌമ്യമായി വളയുന്നു, പക്ഷേ ഇരുട്ട് വിളിക്കുന്നു. കനത്ത ആകാശങ്ങളിലൂടെ ജീവിതം പതുക്കെ നീങ്ങുന്നു, ദുഃഖം നെടുവീർപ്പിടുമ്പോൾ സ്വപ്നങ്ങൾ അലിഞ്ഞുപോകുന്നു. എന്നിട്ടും ഓരോ നിഴലിലും, ഒരു ഗാനം അവശേഷിക്കുന്നു, നഷ്ടത്തിന്റെ ഈണം, മധുരവും ക്ഷയിച്ചതും. ജീ ആർ കവിയൂർ 22 08 2025 ( കാനഡ , ടൊറൻ്റോ)

നീ മലയാളമേ

സ്വരരാഗ ഭാവങ്ങളോത്തു ചേരും സ്വർഗ്ഗീയ സ്മരണ ഉണർത്തും സ്വർണ്ണ മയൂരങ്ങൾ നൃത്തംവെക്കും സ്വപ്ന തീരമേ , മ്മ മലയാളമേ  കാവ്യ ദേവിയുടെ അനുഗ്രഹത്താൽ  കവിത്രയം പാടിയ കലയുടെ കലവറ കമനീയ ഗീതികൾ പാടിയ കഥകളായിരം കല്ലോലിനികളിൽ മറ്റൊലികൊള്ളും മലയാളമേ പച്ചപട്ടു പുതച്ചു നിൽക്കുമിടത്ത്  നിറഞ്ഞു വിരിയുന്ന നിലാവുകളിൽ പാട്ടുപാടുന്ന കോകിലങ്ങൾ ഉള്ള കടല്തിരകളിൽ മുങ്ങുന്ന  കാവ്യകിരണം നീ മലയാളമേ ജന്മഭൂമിയുടെ അമൃതം പകരും  വീഥികളിൽ ശലഭശോഭ ചിറകു  വിരിയുന്ന അക്ഷര ജാലകമുള്ള ചൈതന്യം പകരുന്നു മലയാളമേ ജീ ആർ കവിയൂർ 22 08 2025 ( കാനഡ , ടൊറൻ്റോ)

അഷ്ടമുടിക്കായൽ

അഷ്ടമുടിക്കായൽ  അഷ്ടമുടിക്കായലിലെ തിരമാലകൾ കവിത പോലെ മൂളുന്നു, “വേർഡ്‌സ്വർത്തിന്റെ” ചിന്തകളെ പോലെ മൃദുവായി. തേങ്ങിൻ നിഴൽ വെള്ളത്തിൽ വീണു, കവി കണ്ട സ്വപ്നം പോലെ നിശ്ശബ്ദമായി. ഒറ്റത്തവണ ഓർമ്മയായി ഒഴുകുന്നൊരു വഞ്ചി, തുടുപ്പുകൾ തടാകത്തിൽ കവിതയെഴുതുന്നു. ടൊറോന്റോയുടെ നീല തടാകത്തിനരികിൽ ഞാൻ നിൽക്കും, അവിടെയും കവികൾ തിരമാലകളിൽ സംഗീതം കണ്ടിരുന്നു. എന്നാൽ അവിടെ, കേരളത്തിന്റെ സന്ധ്യയിൽ, നെല്ലിക്കാക്കകൾ പഴയ പ്രണയം പാടുന്നു. ഓരോ തിരയും കഥകളുമായി മടങ്ങിയെത്തുന്നു, ചന്ദ്രൻ വായിക്കുന്ന പഴയൊരു പുസ്തകത്തെ പോലെ. ജീ ആർ കവിയൂർ 22 08 2025 ( കാനഡ, ടൊറൻ്റോ )

അനന്തമജ്ഞാതം

 അനന്തമജ്ഞാതം നിശ്ശബ്ദ താരകങ്ങൾ ആകാശം തേടി, നിഴലുകൾ സഞ്ചരിക്കുന്നു വെളിച്ചം വിട്ട് നക്ഷത്രങ്ങൾ ഉണരുന്നു അനന്ത നീരുറവയിൽ, ഇരുളിലെ സ്വപ്നങ്ങളിൽ മുഴങ്ങുന്നു മൊഴികൾ. പർവതങ്ങൾ കാത്തു പ്രാചീന ജ്വാല, നദികൾ ഒഴുകുന്നു പേരില്ലാതെ. കാലം അലിഞ്ഞു മറഞ്ഞ കാറ്റിൽ, ചോദ്യങ്ങൾ നില്ക്കുന്നു ഉത്തരങ്ങളില്ലാതെ. പാതകൾ തുറക്കുന്നു കണ്ണിന് അപ്പുറം, മനങ്ങൾ ചേർന്നു നിത്യ പ്രകാശം. രഹസ്യം വിളിക്കുന്നു അറിയാത്ത ലോകം, ഹൃദയം ഉണരുന്നു വിശാല ധൈര്യത്തിൽ ജീ ആർ കവിയൂർ 22 08 2025 ( കാനഡ, ടൊറൻ്റോ )

അനന്തമജ്ഞാതം (ഗസൽ)

അനന്തമജ്ഞാതം (ഗസൽ) നിശ്ശബ്ദ താരകങ്ങൾ വിളിക്കുന്നു അനന്തമജ്ഞാതം, നിഴലുകൾ മറയുന്നു തേടുമ്പോൾ അനന്തമജ്ഞാതം. നക്ഷത്രഗാനം മുഴങ്ങുമ്പോൾ മായുന്നു വഴികൾ, ചിന്തകളിൽ തെളിയുന്നു അനന്തമജ്ഞാതം. പർവതങ്ങൾ കാത്തു നിൽക്കുന്നു നിത്യ രഹസ്യം, നദികൾ ഒഴുകുന്നു ശാന്തമായി അനന്തമജ്ഞാതം. ചോദ്യങ്ങൾ ചോദിച്ചു മാഞ്ഞുപോകും കാലം, ഉത്തരങ്ങൾ തെളിയുന്നത് വെറും അനന്തമജ്ഞാതം. ഹൃദയം തുറക്കുമ്പോൾ തെളിഞ്ഞു വീഴും പ്രകാശം, ആത്മാവ് ചേർന്നറിയും അത് അനന്തമജ്ഞാതം. ജീ ആർ ചേർന്ന് പറയുന്നു, ഹൃദയത്തിലെ കവിതകൾ, സൃഷ്ടിയുടെ നിശ്ശബ്ദതയിൽ അനന്തമജ്ഞാതം. ജീ ആർ കവിയൂർ 22 08 2025 ( കാനഡ, ടൊറൻ്റോ )

ഹൃദയാഭിലാക്ഷങ്ങൾ

ഹൃദയാഭിലാക്ഷങ്ങൾ ഹൃദയാഭിലാക്ഷങ്ങൾ ഋതുഭേദമില്ലാതെ നിന്‍റെ പ്രണയ സായുജ്യത്തിനായ് ഏറെ കൊതിച്ചു അനുപല്ലവി: നിൻ മിഴികളിൽ വിരിഞ്ഞ എൻ താളങ്ങളിലൊഴുകി നിന്ന അനുരാഗം കാറ്റിൻ ശബ്ദത്തിൽ നിറഞ്ഞ സ്നേഹം എന്നിൽ മാത്രം ദീപമായി തെളിഞ്ഞു ചരണം: ജീവിതഗീതത്തിൽ നീ എനിക്ക് രാഗം പകർന്നു രാത്രിയിലെ നക്ഷത്രങ്ങൾ നീയെന്ന പോലെ തെളിച്ചു ഓരോ നിമിഷവും എൻ്റെ അന്തരളം നിറഞ്ഞു മൗനത്തിലൂടെ നീ വിതറിയ വാക്കുകൾ എന്നിൽ കവിതയായി വിരിഞ്ഞു കാലങ്ങൾ മാറിയാലും, നീ എൻറെ ഓർമ്മയിൽ നിറഞ്ഞു തീരങ്ങളിൽ സ്നേഹധാരയായി ഒഴുകുന്നു അനുരാഗമായി കാറ്റിൻ മർമ്മരം എന്നിൽ നിറക്കുന്നു നീ നിത്യം സ്നേഹം ദീപമായി തെളിയുന്നു ജീ ആർ കവിയൂർ 21 08 2025 ( കാനഡ, ടൊറൻ്റോ )

ഓർമ്മകളുടെ മാറ്റങ്ങൾ ( ഗസൽ)

ഓർമ്മകളുടെ മാറ്റങ്ങൾ ( ഗസൽ) ഇഷ്ടം നിന്റെ ഓർമ്മകളെ ഗസലിൽ പാടി മാറ്റി ഹൃദയത്തിലെ വേദനയെ സ്വരങ്ങളിൽ ചേർത്ത് മാറ്റി കണ്ണീരിന്റെ മഴത്തുള്ളി കവിതയായി മാറി ചിരിയുടെ പൊന്‍ തിളക്കം വരികളിൽ ഞാൻ മാറ്റി സ്വപ്നങ്ങളിലെ ചിത്രങ്ങളെ വരികളിൽ വരച്ചു പ്രണയത്തിന്റെ രഹസ്യം ഹൃദയത്തിലേയ്ക്ക് മാറ്റി പോയ നാളുകളുടെ മുറിവുകൾ മനസ്സിൽ മറച്ചു ഓരോ മൗന നിമിഷവും പാട്ടിലേയ്ക്ക് ഞാൻ മാറ്റി കാറ്റിനോട് ചോദിച്ചപ്പോൾ നിന്റെ സുഗന്ധം കിട്ടി കാലത്തിന്റെ വഴിത്താരയിൽ സന്തോഷം ഞാൻ മാറ്റി ജി ആർ വരികളിൽ വിരിഞ്ഞ പ്രണയഗന്ധം ജീവിതത്തിന്റെ കഥകൾ ഗസലായി മാറ്റി ജീ ആർ കവിയൂർ 20 08 2025 ( കാനഡ, ടൊറൻ്റോ )

ഹരഹര മുരുക ശരണം

ഹരഹര മുരുക ശരണം ശരണം ശരണം മുരുകാ പടി മുകളേറി വന്നു തൊഴുമ്പോൾ പാടാത്ത മനവും പാടും പാപങ്ങളകറ്റുവോനെ പളിനിയിൽ വാഴും മുരുകാ  ഹരഹര മുരുക ശരണം ശരണം ശരണം മുരുകാ പഞ്ചഭൂതാധിപനെ പഞ്ചാമൃത പ്രിയനേ കാഞ്ചന മാല അണിഞ്ഞു  പുഞ്ചിരി തൂകി നിൽക്കും വേലവനെ  ഹരഹര മുരുക ശരണം ശരണം ശരണം മുരുകാ സഞ്ചിത ദുഖ നിവാരണ മുരുകാ വാഞ്ചിത വരപ്രദായകനെ മയിലേറി വന്നു മോഹമകറ്റി വാണീടുക എന്നിൽ നിത്യം വള്ളിമണാളാ  ഹരഹര മുരുക ശരണം ശരണം ശരണം മുരുകാ ജീ ആർ കവിയൂർ 20 08 2025 ( കാനഡ, ടൊറൻ്റോ )

എൻ്റെ ചിന്തകളുടെ കവിത

എൻ്റെ ചിന്തകളുടെ കവിത “ഒരു പേരിൽ എന്തിരിക്കുന്നു” — കാലം മറക്കുന്നൊരു വാക്ക്, പക്ഷേ അതിൻ്റെ പിന്നിൽ ആത്മാവ്, നിശ്ശബ്ദമായി ചിരിക്കുന്നു, നിശ്ചലവും, ശാശ്വതവും. ഒരാൾ ഉറങ്ങി, ഉണരാതെ പോയാൽ, അത് മരണത്തിൻ്റെ ദിനമായ് മാറും, എന്നാൽ ഓരോ പ്രഭാതവും ഉണരുമ്പോൾ ജന്മദിനമാകുന്നു — വിളക്കില്ലാതെ തന്നെ. “എഴുതാതെ ഇരിക്ക്, പ്രസിദ്ധീകരിക്കേണ്ട” അവർ പറഞ്ഞപ്പോൾ, ഞാൻ മിണ്ടാതെ വിട്ടു, കാരണം സത്യം എൻ്റെ കവിതയിലാണ്. ആരെയും രസിപ്പിക്കാൻ അല്ല, ആശംസകളും അഭിനന്ദനങ്ങൾ വാങ്ങാനല്ല, എൻ്റെ ഹൃദയത്തെ സാന്ത്വനപ്പെടുത്താൻ ഞാൻ എഴുതുന്നു കവിത. ഓരോ വരിയും എൻ്റെ ശ്വാസം, ഓരോ ചിന്തയും കണ്ണാടിപോലെ, കവിത എന്റെ വിനോദമല്ല, ആത്മാവിൻ്റെ ബന്ധമാണ്. ജീ ആർ കവിയൂർ 20 08 2025 ( കാനഡ, ടൊറൻ്റോ)

ഏകാന്ത ചിന്തകൾ - 261

ഏകാന്ത ചിന്തകൾ - 261 കേൾക്കുന്നതൊരു മഹത്തായ വരദാനം, ഹൃദയം തുറന്നു സൗഹൃദം സമ്മാനം. മൗനം കാത്തു ആത്മാവിനെ ശാന്തമാക്കും, വാക്കുകളുടെ കൊടുങ്കാറ്റ് ഭ്രമം വിതക്കും. നിശ്ശബ്ദതയിൽ ദീപ്തി നിലനിൽക്കും, ചിന്തകൾക്ക് വഴികൾ തെളിഞ്ഞുയരും. പകുതി പറയാതെ മനസ്സ് പറഞ്ഞു, സ്നേഹത്തിന്റെ സ്വരം മൃദുവായ് വളർന്നു. ക്ഷമ വിതച്ച് സൗഹൃദം വിരിയും, ശ്രദ്ധ നൽകി ബന്ധം പുണരും. ഓരോ വാക്കും കരുതലോടെ ചേർക്കുക, ജ്ഞാനത്തിന്റെ വെളിച്ചം ഹൃദയത്തിൽ തെളിയട്ടെ. ജീ ആർ കവിയൂർ 20 08 2025 ( കാനഡ, ടൊറൻ്റോ)

മേപ്പിളിന്റെ ഇടയിലൂടെ

മേപ്പിളിന്റെ ഇടയിലൂടെ മേപ്പിളിന്റെ നടുവിലുടെ  മെല്ലെ ഉലാത്തുമ്പോൾ, മധുരാനുഭൂതി പെട്ടന്ന് മനസ്സിലാകെ കേരവൃക്ഷ ചുവട്ടിൽ പകരുന്നു. ഭാഷകൾക്കും അതീതമായി, ഭാരതത്തിന്റെ സ്നേഹാതുരത, ഭവ്യമാർന്ന അഘണ്ഡത, തലനരച്ചു, ഭാവപ്പകർച്ചയില്ലാതെ അവർ സംവധിക്കുന്നു. ഞാനും പോയി പരിസരം മറന്നു, ഞാനെന്ന ഭാവം നീങ്ങി, മേദസ്സ് ഞെട്ടിത്തരിച്ചു — ഇത് നാടതല്ല, കാനഡയാണ്. ഞാനെന്ന ഞാനിനെ വിട്ട്, പരമ വൈഭവത്തിന്റെ യാത്രയിൽ, ഭാരത മാതാവിനെ കൈ വണങ്ങുന്നു.   ജീ ആർ കവിയൂർ 19 08 2025 ( കാനഡ, ടൊറൻ്റോ)

ഏകാന്തയാമത്തിലെ സ്നേഹഗാനം

“ഏകാന്തയാമത്തിലെ സ്നേഹഗാനം ഏകാന്ത യാമങ്ങളിൽ ചക്രവാളങ്ങൾക്കപ്പുറം നിലവിൻ താഴ് വരയിൽ  താരാപഥങ്ങളിലും തിരഞ്ഞു  നീ വരുമെന്നൊരു വിശ്വാസം ഹൃദയത്തിന്റെ താളങ്ങളിൽ സ്വപ്നഗീതമായി ഉയർന്നു ഓരോ നിമിഷവും താങ്ങി നിന്നു മിഴികളിൽ പൂക്കുന്ന ചിത്രങ്ങൾ നിന്റെ ചിരിയാൽ തെളിയുന്നു കാറ്റിൻ തരംഗങ്ങളിലൊളിഞ്ഞു മധുരമായോരു സ്പർശമാകുന്നു സന്ധ്യാമേഘങ്ങൾ മാറിയാലും രാത്രി മൗനം വീണാലും മിഴിവിൻ ലോകമെൻ മനസ്സിൽ നിൻ സ്നേഹഗാനം മുഴങ്ങുമേ… ജീ ആർ കവിയൂർ 19 08 2025 ( കാനഡ, ടൊറൻ്റോ)

ഏകാന്ത ചിന്തകൾ - 260

ഏകാന്ത ചിന്തകൾ - 260 പുഞ്ചിരിയുടെ മുകളിൽ മറയുന്നു വേദന, ഹൃദയത്തിൽ സൂക്ഷ്മമായ ആഭാസങ്ങൾ. കണ്ണാടി നോക്കുമ്പോൾ സത്യങ്ങൾ ഒളിയുന്നു, ദിവസങ്ങൾ കടന്നുപോകുന്നു സാവധാനത്തോടെ. മൃദു ചിരി മറയ്ക്കുന്നു ഇരുട്ടിനെ, ഹൃദയം തേടുന്നു പുതുവെളിച്ചത്തെ. ക്ലാന്തമായ കാലം പിന്നിട്ടും മുന്നേറും, ധൈര്യം ചേർന്ന് സ്വപ്നങ്ങൾ പൂത്തുയരും. ആ വളവ് പറയുന്നു ഉയരത്തെ, കണ്ണീർ വരണ്ടു നൽകും ആശ്വാസം. ശക്തിയും പ്രതീക്ഷയും ചേർന്ന ചിഹ്നം, ഓരോ മുഖത്തും തെളിയും പ്രകാശം. ജീ ആർ കവിയൂർ 19 08 2025 ( കാനഡ, ടൊറൻ്റോ)

ഏകാന്ത ചിന്തകൾ - 259

ഏകാന്ത ചിന്തകൾ - 259 പ്രഭാതകിരണം വിടരുമ്പോൾ, ഹൃദയത്തിൽ പ്രതീക്ഷ പൂത്തുയരും. കണ്ണാടി നോക്കി നില്ക്കുമ്പോൾ, ആത്മവിശ്വാസം നിറം കൊണ്ടുയരും. ചിരിയുടെ മൃദുവായ പ്രകാശം, സന്തോഷം നിറക്കും ലോകമൊട്ടാകെ. പുണ്യമായൊരു ദാനമാണത്, സ്നേഹത്തിന്റെ സത്യസ്വരൂപം. പുലരി ചൊല്ലും "പുതിയാരംഭം," ദയ വിതറി നടക്കുക എല്ലിടവും. ആ പ്രകാശം കൂട്ടായിരിക്കും, ജീവിതപഥം മാധുര്യമാക്കും. ജീ ആർ കവിയൂർ 19 08 2025 ( കാനഡ, ടൊറൻ്റോ)

ഇഹലോക ദുഃഖങ്ങൾ

ഇഹലോക ദുഃഖങ്ങൾ പറഞ്ഞിടുവാൻ  ഇറനോടെ വന്നു കൈതൊഴുതീടുന്നു ഇക്കാണും മായകളൊക്കെ നിൻ ലീലകൾ ഈണത്തോടെ പാടി ഭജിച്ചിടുവാൻ കൃപയേകണേ  പാണ്ഡവർക്കായ് ദൂത് പോയവനെ പാർത്ഥനു സാരഥിയായ് നിന്നവനെ പാഞ്ചജന്യധാരി നിൻ പാദാംബുജങ്ങൾ  പരിചൊടു കുമ്പിടുന്നേൻ കൃഷ്ണ ഗുരുവായൂരപ്പാ.. പാരിതിനെ പരിപാലിക്കുന്നോനെ പാൽക്കടലിൽ പള്ളികൊള്ളും പദ്മദള ശോഭിതനെ മഹാ വിഷ്ണുവേ പരം പൊരുളെ മോക്ഷമരുളുക ഭഗവാനെ കരുണാനിധേ, കേശവ മാധവാ ദയാനിധേ, ദേവാ, ഭക്തവത്സലാ ഹൃദയവാസിനെ പ്രാർത്ഥനകളായി നിന്നെ വിളിക്കുന്നെൻ ശരണം തരണേ, ഗുരുവായൂരപ്പാ ജീ ആർ കവിയൂർ 18 08 2025 (കാനഡ ,ടൊറൻ്റോ)

ഗോവിന്ദ ഭജനം

ഗോവിന്ദ ഭജനം" "ഗോവിന്ദാ, ഗോപാലാ, മാധവാ മധു സുധനാ മുരളീമധുരം നിറഞ്ഞു ഹൃദയജഗമേ" മഥുരാപുരിയിലെ മാധവ ഗീതികൾ  മധുരമായ് പാടി മരുവുന്നു സായകം  മംഗളമരുളുന്നിതാ മോഹനരൂപൻ  മണി വർണ്ണൻ മീട്ടുന്നുമുരളീയാലേ  "ഗോവിന്ദാ, ഗോപാലാ, മാധവാ മധു സുധനാ മുരളീമധുരം നിറഞ്ഞു ഹൃദയജഗമേ" ഗോക്കളും ഗോപാല വൃന്ദങ്ങളും കാതോർത്തു നിന്നു സാകൂതം  ഗോവിന്ദ ലീലകൾ കണ്ട് വിസ്മയം പൂണ്ടു  ഗോകുലമാകെ ആനന്ദത്തിലാറാടി ന്യൂനം  "ഗോവിന്ദാ, ഗോപാലാ, മാധവാ മധു സുധനാ മുരളീമധുരം നിറഞ്ഞു ഹൃദയജഗമേ" ശ്രദ്ധിച്ചു കേട്ടു ഗോപികമാർ മോഹിച്ചു ശ്രവണത്തിലൊഴുകി പ്രേമസുഗന്ധമീണം  നവനീതം ചോരിയും മന്ദഹാസത്താൽ കൊണ്ടാടുന്നിതാ നാരായണാ, നീയെന്നുമേ നയിക്കുന്നു ലോകത്തെയാകെ  "ഗോവിന്ദാ, ഗോപാലാ, മാധവാ മധു സുധനാ മുരളീമധുരം നിറഞ്ഞു ഹൃദയജഗമേ" ജീ ആർ കവിയൂർ 18 08 2025 (കാനഡ , ടൊറൻ്റോ)

ബാല്യത്തിന്റെ പ്രതിധ്വനികൾ

ബാല്യത്തിന്റെ പ്രതിധ്വനികൾ കുട്ടികൾ ഓടിനടന്ന തെരുവുകളിൽ സൂര്യപ്രകാശം നൃത്തം ചെയ്തു, നഗ്നപാദരും സ്വതന്ത്രരുമായിരുന്നു, നിറഞ്ഞ ഹൃദയങ്ങൾ, കൈകോർത്തു. എല്ലാ വഴികളിലും പുഞ്ചിരി വരച്ച പ്രഭാതങ്ങൾ, സ്വപ്നങ്ങൾ സൌമ്യമായി വിരിഞ്ഞു, നേട്ടങ്ങളെ മുറുകാതെ. ഇപ്പോൾ അംബര ചുംബികളാലുയരുന്ന കെട്ടിട നിഴലുകൾ കളിസ്ഥലം മറയ്ക്കുന്നു, ജീവിതത്തെക്കാൾ പണത്തിന്റെ ഹുങ്കാര ശബ്ദം ഉയരത്തിൽ മുഴങ്ങുന്നു. വളർത്തുമൃഗങ്ങൾ അഭിമാനത്തോടെ നടക്കുന്നു, കുഞ്ഞുങ്ങൾ സ്നേഹം ലഭിക്കാതെ നില്ക്കുന്നു. സന്ധ്യകൾ സമയപരിധികളുടേതാണ്, കളിയല്ല, കുഞ്ഞുങ്ങൾ വരുന്നു, പിന്നെ നിശബ്ദമായി അകന്നു പോകുന്നു. സ്‌ക്രീനുകൾ ഗെയിമുകൾ മാറ്റിസ്ഥാപിച്ചു, ശബ്ദങ്ങൾ മങ്ങിയിരിക്കുന്നു, മനുഷ്യത്വത്തിന്റെ ഊഷ്മളത ഇപ്പോൾ ക്ഷീണിതവും നേർത്തതുമായിരിക്കുന്നു. എന്നിട്ടും ശാന്തമായ കോണുകളിൽ ഓർമ്മകൾ തിളങ്ങുന്നു, ലളിതമായ സന്തോഷങ്ങളെക്കുറിച്ച്, വളരെക്കാലം മുമ്പ് നഷ്ടപ്പെട്ട സ്വപ്നം. ലോകം മറന്നുപോയ കാര്യങ്ങൾ ഹൃദയങ്ങൾ ഇപ്പോഴും ഓർക്കുന്നു: കുട്ടികളോടുള്ള സ്നേഹം ഏത് കഥയേക്കാളും പ്രധാനമാണ്. ജീ ആർ കവിയൂർ 18 08 2025 (കാനഡ , ടൊറൻ്റോ)

അഷ്ടമംഗല്യം

അഷ്ടമംഗല്യം താമരപ്പൂവ് ഉണരുന്നു ശുദ്ധിയോടെ, ആന സഞ്ചാരം സാന്ത്വനത്തോടെ. ശങ്ക് വിളിക്കുന്നു പുണ്യഗാനം, വിജയം, സമൃദ്ധി എല്ലാക്കാലവും ഉണ്ടാകട്ടെ. കണ്ണാടിയിൽ പ്രതിഫലിക്കും വെളിച്ചം വിശുദ്ധം, അനന്ത സന്തോഷം പകലും രാത്രിയും നിറയട്ടെ. സ്വസ്തിക ചിഹ്നം എല്ലാ വാതിലിലും, സമ്പത്ത് ഒഴുകട്ടെ എല്ലായിടത്തും. തളിർകൊണ്ടുള്ള പൊട്ട് പൊന്നും ധാന്യവും, ദു:ഖമില്ല, നഷ്‌ടമില്ല, സുഖം മാത്രം. എട്ട് അനുഗ്രഹങ്ങൾ വഴികാട്ടുന്നവ, അഭിനന്ദ്യങ്ങൾ നിറയും ഓരോ ദിവസവും. ജീ ആർ കവിയൂർ 18 08 2025 (കാനഡ , ടൊറൻ്റോ)

അന്നദാനം

അന്നദാനം കൈകൾ നൽകുമ്പോൾ പ്രകാശം വിതറി, ഹൃദയങ്ങൾ പങ്കുവെക്കുമ്പോൾ ഭാരം കുറയുന്നു. പാത്രങ്ങളിൽ അരിയും സ്നേഹവും നിറഞ്ഞു, ഭക്ഷണരഹിതർക്ക് പുഞ്ചിരി പിറന്നു. വിതരണം ചെയ്യുമ്പോൾ ഉഷ്ണം ഒഴുകി, ജീവങ്ങൾ കരുണയിൽ വളർന്നു. പങ്കുവെച്ച മേശ ഉയർന്നു, സൗമ്യ വഴികളിൽ പ്രതീക്ഷ നടന്നു. ശൂന്യമായ പാത്രങ്ങൾ സന്തോഷം കണ്ടെത്തി, സ്നേഹം നിറച്ചു ഓരോ വർത്തമാനത്തിലും. പരിചരണം എല്ലായിടത്തും എത്തി, ഭക്ഷണം പങ്കുവെക്കൽ എല്ലാവരെയും കൂട്ടി. ജീ ആർ കവിയൂർ 18 08 2025 (കാനഡ , ടൊറൻ്റോ)

അതിജീവനം

അതിജീവനം കാറ്റുവീശി ആകാശം വിറച്ചു, തിരമാലകൾ പൊങ്ങി കരഞ്ഞു. വേരുകൾ പിടിച്ചു നിലം കാത്തു, നഷ്ടത്തിനിടയിൽ പ്രതീക്ഷ പൂത്തു. നിഴൽ വീണാലും പ്രകാശം താങ്ങി, ചുവടുകൾ നീങ്ങി വഴികൾ കണ്ടു. കണ്ണീർ വീണാലും ധൈര്യം വളർന്നു, വേദന പഠിപ്പിച്ചു ഹൃദയ കരുത്ത്. ചാരം മൂടിയിടത്ത് പുതുവീട് പിറന്നു, സ്വപ്നങ്ങൾ ഉണർന്നു രാത്രിയിൽ പോലും. ജീവിതം നില്ക്കും പരീക്ഷണങ്ങൾക്കപ്പുറം, ആത്മാവിനെ ഉയർത്തും ധൈര്യത്തിന്റെ ചിറക്. ജീ ആർ കവിയൂർ 18 08 2025 (കാനഡ , ടൊറൻ്റോ)

ചുവന്ന തപാൽപെട്ടി – രണ്ട് ലോകം

ചുവന്ന തപാൽപെട്ടി – രണ്ട് ലോകം ഇന്ത്യയിൽ കാത്തു നിൽക്കും നിശ്ശബ്ദമായി, ഒരിക്കൽ നിറഞ്ഞു നിന്നു ഹൃദയസ്വരമായി. കത്തുകൾ വീണു സ്നേഹവുമായി, ഇപ്പോൾ മൊബൈൽ, ഇമെയിൽ കൈകളിൽ വന്നു. സ്ക്രീനിൽ വാക്കുകൾ, സന്ദേശം പറക്കും, മഷി മണവും കണ്ണുനീരും മറയും. ആകാംക്ഷയോടെ തിരക്കിൽ നിന്ന കാലം, ഇന്നിതു മാത്രം മൗനത്തിന്റെ ഭാരം. കനഡയുടെ തടാകത്തിൻ ചുവന്ന തപാൽപെട്ടി, ഇന്നും നില്ക്കും ചിരിയോടെ നടന്നു പോകുന്നവരെ വരവേറ്റു. സ്റ്റാമ്പിട്ട കത്തുകൾ യാത്ര തുടരും, പത്രങ്ങളിൽ ഇന്നും സ്നേഹം വിരിയും. രണ്ട് ലോകങ്ങൾ കഥ പറയും, ഒന്ന് മറന്നത്, ഒന്ന് തെളിയും. ജീ ആർ കവിയൂർ 17 08 2025 (കാനഡ ,ടൊറൻ്റോ )

അതിരുകൾ

അതിരുകൾ ശൂന്യമായ ഭൂമിയിൽ വരകൾ വരച്ചു, മലയിടുക്കിൽ കാവലുകൾ ഉറച്ചു. പുഴ ഒഴുകും വഴിതിരിഞ്ഞ്, കാറ്റ് കടക്കും ആരെയും നോക്കാതെ. കല്ലുകൊണ്ടു മതിൽ ഉയർത്തി, സ്വപ്നങ്ങൾ പറന്നു നിന്നെ തേടി. പക്ഷികൾ പറക്കും തടസ്സമില്ലാതെ, മേഘം ചുംബിക്കും സമുദ്രതീരത്തെ. കണ്ണുകൾ വിറങ്ങലിക്കും സ്നേഹത്തിനായ്, പ്രതീക്ഷ നിലക്കും കഠിനകാലത്തും. വിരലുകൾ വേർപെട്ടാലും ഗാനം കൈകോർക്കും, പ്രണയം മറികടക്കും എല്ലാ അതിരുകളും. ജീ ആർ കവിയൂർ 18 08 2025 (കാനഡ ,ടൊറൻ്റോ )

നീ എൻ രക്ഷാധികാരി

നീ എൻ രക്ഷാധികാരി നീയെന്നുമെന്നും വന്നു നിന്നു  എൻ മുന്നിലായി  നീരത നയന മോഹനരൂപ നിത്യ കാമുക രാധാമാധവ നീലാഞ്ജന വർണ്ണ ഗുരുവായൂരപ്പാ ചുണ്ടുകളിൽ മൂളും മുരളീ ഗാനവുമായ്  ഹൃദയങ്ങളിൽ പൂത്തുണരുന്നാനന്ദം ഗോപാലകൃഷ്ണാ കരുണാനിധേ ഗുരുവായൂരപ്പാ രക്ഷകനെ  കണ്ണിൽ തെളിഞ്ഞു ദിവ്യ പ്രകാശം ഭക്തൻ്റെ വഴികൾ നീയരുളുന്നു മാധവ മാധവ നീ എൻ സ്വപ്നം രാധാ മാധവ നീ എൻ പ്രണയം ഗുരുവായൂരിൽ നിൻ സാന്നിധ്യം ഭക്തർക്കെല്ലാം നീ വരദായകൻ കരുണാരസ സാഗര ഗോപാല ഗുരുവായൂരപ്പാ നീ എൻ രക്ഷാധികാരി ജീ ആർ കവിയൂർ 17 08 2025  ( കാനഡ , ടൊറൻ്റോ)

ചിങ്ങപ്പുലരി കാനഡയിൽ"

ചിങ്ങപ്പുലരി കാനഡയിൽ" കാനഡയുടെ വിളക്കുകൾ മിന്നും, നിശാശാന്തിയിൽ നഗരം ഉറങ്ങും, വീഥികൾ നീണ്ടുനിൽക്കും പ്രകാശത്തിൽ, നിറമില്ലാ ആകാശം മൂടും മേഘത്തിൽ. കേരളത്തിലെ പുലരിയിൽ പൂക്കൾ വിരിയും, പുതുവത്സരഗാനം ഹൃദയത്തിൽ മുഴങ്ങും, തുമ്പപ്പൂവിൻ മണത്തിൽ വീടുകൾ നിറയും, ഓണപ്പാട്ടിൻ രാഗം ഗ്രാമങ്ങൾ മുഴങ്ങും. കാണാതെ നിന്നിടത്ത് മനസ്സ് പറക്കും, ഓർമ്മകൾ പാലമായി ഹൃദയം ചേരും, രണ്ടിടങ്ങൾക്കും ആത്മാവൊരു താളം, ജീവിതം തന്നെയാകുന്നു സ്നേഹവായ്പ്പും. ജീ ആർ കവിയൂർ 17 08 2025 / 3:39 am  (കാനഡ, ടൊറൻ്റോ) ബാൽക്കണി കാഴ്ചയിൽ നിന്നും

നിന്റെ പ്രത്യാശയിലാണ് ഞാൻ ജീവിക്കുന്നത് (ഗസൽ)

നിന്റെ പ്രത്യാശയിലാണ് ഞാൻ ജീവിക്കുന്നത് (ഗസൽ) നിന്റെ പ്രത്യാശയിലാണ് ഞാൻ ജീവിക്കുന്നത്, എന്റെ ഹൃദയം എപ്പോഴും കരയുന്നു നിന്റെ വേർപാടിന്റെ ദുഃഖത്തിൽ, കണ്ടു ഞാൻ ലോകം കരയുന്നു ചന്ദ്രൻ അസ്തമിക്കുമ്പോൾ, എന്റെ കണ്ണുകൾ നിന്റെ മുഖം തിരയുന്നു നക്ഷത്രങ്ങളുടെ കൂട്ടായ്മയിൽ, ഓരോ നിഴലും കരയുന്നു രാത്രി ഏകാന്തമാണ്, കാറ്റിൽ സങ്കടം ആഴത്തിൽ കരയുന്നു ദുഃഖത്തിന്റെ നിഴൽ എന്റെ ആത്മാവിൽ, ശ്വാസമില്ലാതെ കരയുന്നു പ്രണയത്തിന്റെ പാതയിലെ ഓരോ മുറിവുകളും തന്റെ കഥ പറയുന്നു ഹൃദയത്തിന്റെ വിജനമായ വഴികളിൽ, ഓർമ്മകൾ എപ്പോഴും കരയുന്നു എന്റെ ലോകം കണ്ണുനീർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് "ജീ ആർ" നീയില്ലാതെ പ്രണയത്തിന്റെ ഓരോ കാലാവസ്ഥയും കരയുന്നു ജീ ആർ കവിയൂർ 17 08 2025  ( കാനഡ , ടൊറൻ്റോ)

തിരുവോണ പാട്ട്

തിരുവോണ പാട്ട് ആർപ്പോയി... ഈറോ ഈറോ... ആർപ്പു വിളിയാലേ തിരുവോണമണഞ്ഞു തിരുവോണക്കാലം വന്നുവല്ലോ, നാട്ടിലാകെ പൂക്കളം പന്തലിച്ചു. കാറ്റിൻ സുഗന്ധം പൂത്തൊഴുകി, മാവേലി വന്നെന്നു കേൾവിയായി. ചിങ്ങമാസത്തെ പകലുണർന്നു, ചിരിയാലേ വീടുകൾ തെളിഞ്ഞു നിന്നു. കതിരിന്റെ മണം വയലിൽ പരന്നു, കുഞ്ഞുങ്ങൾ കിളിയാട്ടി കളിച്ചു രസിച്ചു. പാട്ടും കളിയും, പാൽ പായസവുമായ്, പൂവിളിയും തുമ്പിത്തുള്ളിയും വഞ്ചിയേറി പാടിയാടി. ഓണത്തിന്റെ മധുരം നിറഞ്ഞീടുമ്പോൾ, ഹൃദയങ്ങൾ ഒന്നായി ചിരിച്ചു നിന്നു. ജീ ആർ കവിയൂർ 12 08 2025  കാനഡ , ടൊറൻ്റോ 

രണ്ട് തീരങ്ങളുടെ നദി

രണ്ട് തീരങ്ങളുടെ നദി കാലങ്ങൾക്ക് മുമ്പ് ഗംഗ തന്റെ സഹോദരിയെ പടിഞ്ഞാറോട്ട് അയച്ചു, വെള്ളിയിൽ ഒഴുകുന്ന അനുഗ്രഹങ്ങളുമായി, മാപിളിന്റെ കാറ്റും വിശാലമായ തടാകങ്ങളും ഉള്ള നാടിനെ തേടി— അവിടെ അവൾ ഹംബർ ആയി, രണ്ടു ലോകങ്ങളുടെ രക്ഷകയായി. ചന്ദ്രാലോകം ശാന്തമായ തുറമുഖ ആകാശം പൊതിഞ്ഞു, കരങ്ങൾക്കടിയിൽ മർമ്മരങ്ങളായ് സഞ്ചരിച്ചു, താമര പച്ചനിഴലിൽ വിശ്രമിച്ചു, തീരങ്ങളിൽ മധുരഗീതം പാടി. ഒഴുക്കിൻ തിരകളിൽ ലക്ഷ്മിദേവി പൂഞ്ചിരിച്ചു, ധാരയിൽ മറന്ന ഗുഹകൾ നില്ക്കുന്നു, പൈതൃകം ഒഴുകുന്ന നീരൊഴുക്കിൽ ലയിക്കുന്നു, ദൂരെത്തന്നെ സ്വപ്നങ്ങൾ പൂക്കുന്നു. ക്ഷേത്രഘോഷവും കടൽച്ചിറകുകളുടെയും പറക്കലും കണ്ടുമുട്ടി, മുല്ലപ്പൂവിൻ്റെ സുഗന്ധം വടക്കൻ കാറ്റിൽ വെളിച്ചവുമായി കലർന്നപ്പോൾ, കഥകൾ അസ്തമയ ഭൂമികളെ ബന്ധിച്ചു, അദൃശ്യമായ കൈകളിൽ ജ്ഞാനം ഒഴുകി. പൗർണ്ണമിയെത്തുമ്പോൾ, രണ്ടു നദികളും സമുദ്രങ്ങൾ കടന്ന് ഒരേ രാഗം പാടുന്നു, ദൂരെ തീരങ്ങൾക്കിടയിൽ സ്വപ്നങ്ങളെ പുണർന്നു— ഒരേ ആകാശത്തിന് കീഴിൽ ഹൃദയങ്ങളെ ഒന്നിപ്പിക്കുന്നു. ജീ ആർ കവിയൂർ 13 08 2025  കാനഡ , ടൊറൻ്റോ 

എൻ്റെ മഴപ്പെണ്ണ്

എൻ്റെ മഴപ്പെണ്ണ്  ചിന്ന ചെറു തുള്ളിവീണ്, വീഥികൾ വെള്ളി നിറമാക്കുന്നു, കരിമേഘം നൃത്തമാടി, എന്നെ തേടി വിളിക്കുന്നുവല്ലോ  മൂടൽമഞ്ഞിൻ ചിരിയുമായി, മഴത്തുള്ളി മുത്തുമുത്തായ്, പൊഴിഞ്ഞു ചിതറുമ്പോൾ  കള്ളിപ്പെണ്ണ് മഴപ്പെണ്ണായ്. ഓ മഴപ്പെണ്ണേ, നൃത്തമാടി, ആകാശത്തിൻ സ്വാതന്ത്ര്യത്തിൽ, ഓരോ തുള്ളിയും സംഗീതം, മഴപ്പെണ്ണേ, പാടിയാടി നിൽക്കൂ എൻ മുൻപിൽ. മഴ ഇല്ലാതെ ഭൂമിതൻ, കരിഞ്ഞൊരുമണ്ണു മാത്രമേ, മഴപ്പെണ്ണേ വരവുമായ്, ജീവൻ നിറയ്ക്കൂ ഹൃദയമേ. ഓ മഴപ്പെണ്ണേ, നൃത്തമാടി, ആകാശത്തിൻ സ്വാതന്ത്ര്യത്തിൽ, ഓരോ തുള്ളിയും സംഗീതം, മഴപ്പെണ്ണേ, പാടിയാടു എൻ മുൻപിൽ. ജീ ആർ കവിയൂർ 13 08 2025 (കാനഡ ,ടൊറൻ്റോ )

അപൂർണ്ണമായ കൊടുമുടി

അപൂർണ്ണമായ കൊടുമുടി  മുന്നിൽ ഒഴുകി ദാഹ പുഴ, തിളങ്ങും തീപ്പൊരി നിറവഴ. അപ്പുറം നഷ്ട വിത്തുകൾ, കൊത്തി പറന്ന കിളികളുടെ കാതുകൾ. വളർന്നു കാടായ് ചേർന്നിടം, ആയിരം വികാരത്തിനിടം. ഒരു വാക്കിൽ തീപ്പൊരി, കത്തിച്ചുടർന്ന് തീർന്നൊരു വഴി. ഇന്ന് നില്ക്കും ശൂന്യമായ, കൊടുമുടി തീ പോയ, ഓർമ്മയിൽ മങ്ങിയൊരു, സ്വപ്നങ്ങൾ തീർന്ന നിലാവ് മാത്രം. ജീ ആർ കവിയൂർ 14 08 2025 (കാനഡ, ടൊറൻ്റോ)

യുദ്ധം വേണ്ട, സമാധാനം മതി

യുദ്ധം വേണ്ട, സമാധാനം മതി വെടിയൊച്ചകൾ ആകാശം കീറിയൊഴുകാതിരിക്കട്ടെ, പുലരിയുടെ മധുരം എപ്പോഴും നിലനിൽക്കട്ടെ. രക്തത്തിന്റെ നിറം ഭൂമിയിൽ പതിയാതിരിക്കട്ടെ പൂക്കളുടെ നിറം മാത്രം ലോകത്ത് നിറയട്ടെ. ശബ്ദങ്ങളുടെ പൊട്ടിത്തെറി ഒരിക്കലും കേൾക്കാതിരിക്കട്ടെ, പാട്ടുകളുടെ രാഗം മാത്രം ഹൃദയങ്ങളിൽ ഒഴുകട്ടെ. വേദനയുടെ കഥകൾ കാലത്തോട് മറഞ്ഞുപോകട്ടെ, സ്നേഹത്തിന്റെ ഭാഷ മാത്രം തലമുറകളിൽ നിലനിൽക്കട്ടെ. ഭയത്തിന്റെ നിഴൽ ഭൂമിയിൽ നിന്ന് മാഞ്ഞു പോകട്ടെ, പ്രകാശത്തിന്റെ തിരികൾ മനുഷ്യഹൃദയം തെളിയട്ടെ. ചിരികളുടെ പാലങ്ങൾ മനസുകൾ ഒന്നിപ്പിക്കട്ടെ. സ്നേഹവും സൗഹൃദവും കൈകോർത്തുനില്ക്കട്ടെ. ജീ ആർ കവിയൂർ 14 08 2025 ( കാനഡ , ടൊറൻ്റോ)

ദംഷ്ട്രയുഗം"

ദംഷ്ട്രയുഗം" മരുഭൂമി മറന്നു പോയ രാജാക്കന്മാർ പറയുന്നു, ഒരിക്കൽ പ്രകാശിച്ച പതാകകൾ തീക്കാറ്റിൽ കീറി പറക്കുന്നു. ചുവന്ന ആകാശത്തിൻ കീഴിൽ വീരന്മാർ മൗനമായിരിക്കുന്നു, അവസാന പ്രതീക്ഷ മരിക്കുന്നിടത്ത് ഇരുമ്പുപക്ഷികൾ ചുറ്റുന്നു. പുരാണച്ചുരുളുകളിൽ നിന്നെഴുന്നേൽക്കുന്നു ക്രോധനിഴലുകൾ, വിധിയുടെ വാളുകൾ തീരാത്ത പാത കൊത്തുന്നു. മരണത്തിന്റെ നിലവിളിയിൽ ദേവന്മാർ അചഞ്ചലർ, പ്രഭാതം എത്തും മുമ്പ് പൊടി സത്യത്തെ വിഴുങ്ങുന്നു. ദൂരക്കാഴ്ചയിൽ തീയുടെ ശ്വാസം രക്തമൊഴുക്കുന്നു, നാശത്തിന്റെ മേളം മരണത്തിന്റെ നടപ്പ് അറിയിക്കുന്നു. ഭൂമിയെ ഭീതിയുടെ ബന്ധനങ്ങൾ ചുറ്റുന്നു, സാമ്രാജ്യങ്ങൾ പരസ്പരം വിലയിരുത്തി കളിക്കുന്നു. പുരാതന പ്രതിജ്ഞകൾ ശീതയുദ്ധത്തിന്റെ കണ്ണുകൾ കണ്ടുമുട്ടുന്നു, യോദ്ധാക്കളും ഭരണാധികാരികളും ഒരേ വലയത്തിൽ കുടുങ്ങുന്നു. ദംഷ്ട്രങ്ങൾ സിംഹാസനം നിശ്ചയിക്കുന്ന കാലഘട്ടത്തിൽ, ഓരോ കിരീടവും അസ്ഥികളുടെ നിലത്ത് വിശ്രമിക്കുന്നു. ജീ ആർ കവിയൂർ 14 08 2025  (കാനഡ, ടൊറൻ്റോ)

വന്ദേ മാതരം(സ്വാതന്ത്ര്യത്തിന്റെ വിളി)

വന്ദേ മാതരം (സ്വാതന്ത്ര്യത്തിന്റെ വിളി) രക്തത്തിൽ എഴുതിയതാണ് സ്വാതന്ത്ര്യ കഥ, യുവജന സമര ചരിത്രപഥത്തിലൂടെ  ചങ്ങലയിൽപോലും പാടി നിന്ന വീരർ, മാതൃഭൂമിയുടെ കണ്ണീർ തുടച്ച തീർത്ത്. ഇന്ന് മറന്നുപോകുന്നു ആ മഹാ ത്യാഗം, ആനന്ദത്തിലാഴ്ന്നു മറന്നു സത്യരാഗം. പതാക വീശുന്നു, പക്ഷേ നെഞ്ചിലേറ്റുന്നില്ല  സത്യത്തിന്റെ വിളക്ക് ആരും തെളിയിക്കു ന്നില്ല. വന്ദേ മാതരം വാക്കല്ല മാത്രം, മാതൃവചനമായി, സത്യപ്രതിജ്ഞയായി. വീണ്ടും ജ്വലിപ്പിക്കാം ആ ജ്വാല, മാതാവിൻ പാദങ്ങളിൽ തല ചായിക്കാം. 🇮🇳 വന്ദേ മാതരം… വന്ദേ മാതരം… ജീ ആർ കവിയൂർ 14 08 2025  (കാനഡ, ടൊറൻ്റോ)

വീരവാദം

വീരവാദം ഭയം നേരിൽ ധൈര്യം ഉയരും, ഭീഷണി വന്നാൽ ചുവടുകൾ മുന്നേറും. ഇരുളിൻ രാത്രിയിൽ കണ്ണുകൾ ജ്വലിക്കും, നീതി കാത്ത് ഹൃദയം ഉറച്ചുനിൽക്കും. കലകൾ പൊട്ടും, കൈകൾ നിലക്കും, കർമ്മം വിളിക്കും മഹത്വം നൽകും. കാറ്റ് വീശും , മനസ്സ് വളയില്ല, സത്യം നിലനിൽക്കും അവസാനം വരെ. വഴികൾ തീർക്കും ധീരരുടെ കൂട്ടം, ത്യാഗം പൂക്കും ഓരോ പ്രവൃത്തിയിൽ ഗാഥകൾ വിരിയും മാനത്തിന്റെ ഇടത്ത്, കീർത്തി തെളിയും അനന്ത കാലത്ത്. ജീ ആർ കവിയൂർ 15 08 2025 (കാനഡ, ടൊറൻ്റോ )

കർക്കിടകം അവിടെയും, ആഗസ്റ്റ് ഇവിടെയും

കർക്കിടകം അവിടെയും, ആഗസ്റ്റ് ഇവിടെയും മച്ചിൽ തട്ടിയൊഴുകും മഴത്തുള്ളികൾ, മൺവാസനയിൽ ഉള്ളം നീളുന്നു. ഇവിടെ സൂര്യകിരണം ജനലിലൂടെ, സ്വർണരേഖയായി മേശമേലെത്തുന്നു. ഘട്ടങ്ങൾ മാറി, സമയം വേറെ, അവിടെ രാത്രി, ഇവിടെ പ്രഭാത നിര. മഴപ്പുഞ്ചിരിയിൽ നാട്ടിൻ വാതിൽ, സൂര്യചൂടിൽ ഹൃദയം പുകയുന്നു. ചിന്തകൾ യാത്രതിരിക്കും ഇടയിൽ, നനവിലും ചൂടിലും സ്വപ്നങ്ങൾക്കൊപ്പം കവിത വിരിയുന്നു. മനസ്സ് രണ്ടു തീരങ്ങൾ തേടുമ്പോൾ, കാലം മാത്രം പാലമായി നിലകൊള്ളുന്നു. ജീ ആർ കവിയൂർ 15 08 2025 (കാനഡ ,ടൊറൻ്റോ )

പ്രകൃതിയുടെ ഭാവമാറ്റങ്ങൾ

പ്രകൃതിയുടെ ഭാവമാറ്റങ്ങൾ കറുത്ത തിരശ്ശീല മൂടി ആകാശം, വിഷാദ നിശ്വാസം ഭൂമി നിറയ്ക്കുന്നു. പുഴകളുടെ കുലുക്കം തീരം തകർത്ത്, ചുഴലിക്കാറ്റ് വഴികൾ മറിച്ചെറിക്കുന്നു. ഇലകൾ പൊഴിഞ്ഞു കാടുകൾ നിശ്ശബ്ദം, പാറകൾ പിളർന്ന് താഴ്വര വിറയ്ക്കുന്നു. ഗിരികളുടെ മുദ്രാവാക്യം ഇടിമുഴക്കമായി, മിന്നലിന്റെ ചിത്രങ്ങൾ രാത്രിയെ വിറപ്പിക്കുന്നു. എങ്കിലും മൗനത്തിൽ തെളിഞ്ഞൊരു പ്രതീക്ഷ, പ്രണയത്തിന്റെ സംഗീതം ജീവിതം ഉയർത്തുന്നു. ജീ ആർ കവിയൂർ 16 08 2025 (കാനഡ ടൊറൻ്റോ)

വഞ്ചിപ്പാട്ട്

വഞ്ചിപ്പാട്ട്  തിത്തെയ്… തക തെയ് തെയ് തോം, കായലിലാകെ താലോലം തിത്തെയ്… തക തെയ് തെയ് തോം, കായലിലാകെ താലോലം ഓടിയാടി വള്ളം ഉലഞ്ഞാടി, ഓർത്തുപാടി കൈകൾ കൊട്ടി ചിങ്ങമാസം ചിരിക്കും വെയിൽ, ചിറകുപോലെ പറക്കും ഓടിവള്ളം ചെണ്ടമേളം മുഴങ്ങും കരയിൽ, ചിരി തളിർക്കും ഓണപ്പറയിൽ വീര്യത്തോടെ കൈകൾ ചലിച്ചു, വേഗമേറി തുഴയേറിഞ്ഞു മുന്നിൽ എത്തുമ്പോൾ കരയ്ക്കു ആവേശം, ഒത്തൊരുമയിൽ മുഴങ്ങും വിളംബരം തിത്തെയ്… തക തെയ് തെയ് തോം, കായലിലാകെ താലോലം തിത്തെയ്… തക തെയ് തെയ് തോം, കായലിലാകെ താലോലം ജീ ആർ കവിയൂർ 16 08 2025  (കാനഡ, ടൊറൻ്റോ)

ചിങ്ങ പെണ്ണൊരുങ്ങി

ചിങ്ങപെണ്ണിന് തോരണം ചാർത്താൻ  തുമ്പയും പിച്ചിയും മുക്കൂത്തിയും വന്നല്ലോ തുമ്പിയും മക്കളും തുമ്പമില്ലാതെ പാടിപറന്നു  തൊടിയാക്കെ തുടി കൊട്ടി പാടി പൂങ്കുയിലും വന്നല്ലോ  ഊയലാടും ഓലഞ്ഞാലിയും ഉപ്പുണ്ടോയെന്നു ചോദിച്ചു ഉപ്പനും വന്നല്ലോ ഉലകത്തിലാകെ മണം പകരും മന്ദാരക്കാറ്റും  ഊഞാൽ പാട്ടും പൂവിളിയൂം ഉയർന്നല്ലോ വർണ്ണ മനോഹര ചിത്രം വരച്ചു  മുറ്റത്താകെ പൂക്കളങ്ങൾ വിതാനിച്ചുവല്ലോ പുത്തനുടുപ്പിട്ടു കുഞ്ഞുങ്ങളാൽ തിരുവോണത്തിൻ സന്തോഷം അലതല്ലുന്നുവല്ലോ  തൂശനിലയിൽ ചെമ്പാവിൻ കുത്തരിയും  പപ്പടകവും ഉപ്പേരിയും ഉപ്പിലിട്ടതും  പുളിശ്ശേരിയും പ്രഥമനും സദ്യ ഉണ്ണാൻ ഓലക്കുട ചൂടി മാവേലി മന്നനും വന്നല്ലോ ജീ ആർ കവിയൂർ 16 08 2025  (കാനഡ, ടൊറൻ്റോ)

സീതാരാമചിന്തയിതി സമാപ്യം

സീതാരാമചിന്തയിതി സമാപ്യം രാമ കഥാമൃതം പാടുമ്പോൾ ശ്രീ രാമ കഥാമൃതംപാടുമ്പോൾ സരസിജ നയനം നനയുമ്പോൾ അറിയാതെ എൻ മനവും തേങ്ങി ലവകുശന്മാരാൽ സീതായനം  കേൾക്കെ ആർദ്രമായ് മനമെങ്കിലും പൊതുജനഹിതാനുസരണം മാറിയത് രാമൻ്റെ ചിന്തകളിൽ നിന്നുണർന്നു  കാർത്തിക മാസത്തിൽ രാമായണം ചൊല്ലിയ നാദപദം പാടിയ ഗാനം, പുണ്യധ്വനികൾ മനസ്സിൽ പതിഞ്ഞു ഭക്തി സൗരഭം ജീവിതം നിറഞ്ഞു. സമാപനത്തിലായ് ഹൃദയത്തിൽ രാമനാമം മുഴങ്ങി നിത്യവും, സീതാരാമചിന്തയാൽ മനം നിറഞ്ഞു  ഭക്തിരസം സദാ നിലനില്ക്കട്ടെ. ജീ ആർ കവിയൂർ 16 08 2025  ( കാനഡ , ടൊറൻ്റോ)

മുരളീഭക്തിഗാനം

മുരളീഭക്തിഗാനം മുരളീ രവമിത് കേട്ടായൊ മധുരമായത് രാസലസിതം മായാ മോഹനം സുന്ദരം രാധാമാധവ ക്രിഡാ വിനോദം മോക്ഷപദമത് അറിയുന്നു ജ്ഞാനികൾ ദിനവുമെങ്കലും അഭൗമമാം ഭാവത് നിറയുന്നിത് ഭക്ത മാനസത്തിൻ പൊരുളല്ലോ സുഗന്ധിത മുരളീധരനെ കേട്ടപ്പോൾ നയനാംബരി മിഴിയൊഴുകി പ്രണയം ഹൃദയതാളങ്ങളിൽ താളം പാടുന്നു മധുരസ്മരണകളിൽ ഹൃദയം മയങ്ങുന്നു രസിക മനസ്സിൽ കൃഷ്ണകഥയുടെ മാധുര്യം ഭക്തിയുടെ നീരാഴി ഒഴുകുന്നു ഒഴുകുന്നു രാധാസുന്ദരൻ വിഹരിക്കുന്ന മധുരവനം മനം കീർത്തനത്തിൽ മുഴുകി ഭഗവാനിൽ ലയിച്ചു ജീ ആർ കവിയൂർ 16 08 2025  ( കാനഡ , ടൊറൻ്റോ)

നിന്റെ ഓർമ്മയിൽ – ഒരു ഗസൽ

നിന്റെ ഓർമ്മയിൽ – ഒരു ഗസൽ ഹൃദയം മുഴുവൻ പ്രണയം നിറഞ്ഞു, നിന്നോർമ്മയിൽ. ചന്ദ്രനിനൊപ്പമുള്ള നിശീഥിനിയിൽ നടക്കുന്നു, നിന്നോർമ്മയിൽ. നിൻ മന്ദഹാസ്യം പ്രകാശം പകരുന്നു, നിന്നോർമ്മയിൽ. പ്രണയത്തിന്റെ സുഗന്ധത്തിൽ ഞാൻ മുങ്ങുന്നു, നിന്നോർമ്മയിൽ. നക്ഷത്രങ്ങൾ നിന്റെ മുഖം നോക്കുന്നു, നിന്നോർമ്മയിൽ. ജി ആർ എഴുതിയ പ്രണയകഥ, നിന്നോർമ്മയിൽ. ജീ ആർ കവിയൂർ 16 08 2025 (കാനഡ ,ടൊറൻ്റോ )

ഏകാന്ത ചിന്തകൾ - 258

ഏകാന്ത ചിന്തകൾ - 258 നിന്റെ കണ്ണുകളിൽ ഒരു നിശ്ശബ്ദ സമുദ്രം, മറന്ന തിരമാലകളുടെ ചുവുളുകൾ ചുമന്നിരിക്കുന്നു. ധൈര്യത്തോടെ പുറപ്പെട്ട കപ്പലുകൾ, ഇന്നു നിഴലിൽ വിശ്രമിക്കുന്നു, നങ്കുരങ്ങളുടെ അടയാളമില്ലാ മണലിൽ മറഞ്ഞിരിക്കുന്നു. ഒരിക്കൽ തെളിഞ്ഞിരുന്ന ഭൂപടങ്ങൾ മങ്ങിപ്പോയി, നക്ഷത്രങ്ങൾ ഇനി വഴികാട്ടുന്നില്ല. ആശകൾ ശാന്തജലത്തിൽ ഇല പോലെ ഒഴുകുന്നു, കഥകൾ ആഴത്തിൽ പൂട്ടിയിരിക്കുന്നു. ചിരികളുടെ പ്രതിധ്വനി തിരമാലകൾക്കടിയിൽ ഉറങ്ങുന്നു, പാദപ്പാടുകൾ മാറുന്ന തീരങ്ങളിൽ അപ്രത്യക്ഷമാവുന്നു. എങ്കിലും ആ ആഴത്തിൽ ഒരു നിശ്ശബ്ദ വാഗ്ദാനം തിളങ്ങുന്നു, നഷ്ടപ്പെട്ട സ്വപ്നങ്ങളും ഒരുദിനം പ്രഭാതം കണ്ടെത്തും. ജീ ആർ കവിയൂർ 14  08 2025 ( കാനഡ, ടൊറൻ്റോ)

ബർഗറും മസാല ദോശയും

ബർഗറും മസാല ദോശയും ടൊറന്റോ തെരുവുകളിൽ ഗ്രില്ലിൽ ബർഗറുകൾ തിളങ്ങുന്നു, ശീതകാല തണുപ്പിൽ പാൽക്കട്ടി പതുക്കെ ഉരുകുന്നു. കേരള പ്രഭാതം ദോശയുടെ ആനന്ദത്തോടെ വരവേൽക്കുന്നു, വെളിച്ചത്തിൽ മൃദുവായി മിനുങ്ങും തേങ്ങാ സമ്മന്തി. മധുരമുള്ള പാൻകേക്കുകളിൽ മേപ്പിൾ സിറപ്പ് തുള്ളിയൊഴുകി, വാഴയിലയിൽ വിടർത്തിയ സസ്യാഹാരത്തിന്റെ സൗന്ദര്യം. മാംസ്യം സ്വർണ്ണനിറത്തിൽ പൊരിച്ചു കറി ശേഖരിക്കുന്നു, ഉഷ്ണമേഖലാ ആകാശത്തിന് കീഴിൽ മീൻകറി മസാലയോടെ നൃത്തം ചെയ്യുന്നു. പടിഞ്ഞാറ് പുകയുന്ന ആലിംഗനത്തോടെ മധുരം വിളമ്പി, കിഴക്ക് സുന്ദരമായ ഭംഗിയോടെ മോമോകൾ വേവുന്നു. മഞ്ഞുവീഴ്ചയെ മറികടന്ന് വടക്ക് സൂപ്പ് ചൂടാക്കുന്നു, പങ്കിടാൻ സ്നേഹത്തോടെ തെക്ക് സാമ്പാർ പകരുന്നു.. “എന്തായാലും, വയറിനു തോന്നുന്നത് എപ്പോഴും സ്വന്തം നാട്ടിൻ രുചിയേ!”  ജീ ആർ കവിയൂർ 13 08 2025 (കാനഡ ,ടൊറൻ്റോ )

യുദ്ധവിരുദ്ധ പാട്ട്

യുദ്ധവിരുദ്ധ പാട്ട്  പുലരിയുടെ വെളിച്ചം ശാന്തി പരത്തുന്നു, യുദ്ധം അവസാനിക്കണമെന്ന പ്രത്യാശ. പാടങ്ങളിൽ പച്ചപ്പിൻ നിറം വേണം, കുട്ടികളുടെ ചിരി വീഥിയിൽ കേൾക്കണം. ഓ! സമാധാനം വരട്ടെ, സ്നേഹം ഭൂമിയിൽ നിറയട്ടെ, കലഹങ്ങൾ അകലട്ടെ, ഹൃദയങ്ങളിൽ സൗഹൃദം വളരട്ടെ. തകർന്ന വീടുകൾ വീണ്ടും ഉയരണം, കരിഞ്ഞ മനസ്സിൽ പ്രതീക്ഷ വരണം. പൂക്കൾ പായുന്ന വഴികൾ ഉണ്ടാകണം, നിലാവ് തഴുകുന്ന രാത്രി വേണം. ഓ! സമാധാനം വരട്ടെ, സ്നേഹം ഭൂമിയിൽ നിറയട്ടെ, കലഹം അകലട്ടെ ഹൃദയങ്ങളിൽ സൗഹൃദം വളരട്ടെ. ജീ ആർ കവിയൂർ 13 08 2025 ( കാനഡ , ടൊറൻ്റോ)

രണ്ട് തീരങ്ങളുടെ നദി

രണ്ട് തീരങ്ങളുടെ നദി കാലങ്ങൾക്ക് മുമ്പ് ഗംഗ തന്റെ സഹോദരിയെ പടിഞ്ഞാറോട്ട് അയച്ചു, വെള്ളിയിൽ ഒഴുകുന്ന അനുഗ്രഹങ്ങളുമായി, മാപിളിന്റെ കാറ്റും വിശാലമായ തടാകങ്ങളും ഉള്ള നാടിനെ തേടി— അവിടെ അവൾ ഹംബർ ആയി, രണ്ടു ലോകങ്ങളുടെ രക്ഷകയായി. ചന്ദ്രാലോകം ശാന്തമായ തുറമുഖ ആകാശം പൊതിഞ്ഞു, കരങ്ങൾക്കടിയിൽ മർമ്മരങ്ങളായ് സഞ്ചരിച്ചു, താമര പച്ചനിഴലിൽ വിശ്രമിച്ചു, തീരങ്ങളിൽ മധുരഗീതം പാടി. ഒഴുക്കിൻ തിരകളിൽ ലക്ഷ്മിദേവി പൂഞ്ചിരിച്ചു, ധാരയിൽ മറന്ന ഗുഹകൾ നില്ക്കുന്നു, പൈതൃകം ഒഴുകുന്ന നീരൊഴുക്കിൽ ലയിക്കുന്നു, ദൂരെത്തന്നെ സ്വപ്നങ്ങൾ പൂക്കുന്നു. ക്ഷേത്രഘോഷവും കടൽച്ചിറകുകളുടെയും പറക്കലും കണ്ടുമുട്ടി, മുല്ലപ്പൂവിൻ്റെ സുഗന്ധം വടക്കൻ കാറ്റിൽ വെളിച്ചവുമായി കലർന്നപ്പോൾ, കഥകൾ അസ്തമയ ഭൂമികളെ ബന്ധിച്ചു, അദൃശ്യമായ കൈകളിൽ ജ്ഞാനം ഒഴുകി. പൗർണ്ണമിയെത്തുമ്പോൾ, രണ്ടു നദികളും സമുദ്രങ്ങൾ കടന്ന് ഒരേ രാഗം പാടുന്നു, ദൂരെ തീരങ്ങൾക്കിടയിൽ സ്വപ്നങ്ങളെ പുണർന്നു— ഒരേ ആകാശത്തിന് കീഴിൽ ഹൃദയങ്ങളെ ഒന്നിപ്പിക്കുന്നു. ജീ ആർ കവിയൂർ 13 08 2025  കാനഡ , ടൊറൻ്റോ 

കാലത്തെ കടന്ന് വരുന്ന വിളികൾ”

കാലത്തെ കടന്ന് വരുന്ന വിളികൾ” അർദ്ധരാത്രിയിൽ ഉപദ്രവസഹായി മുഴങ്ങുന്നു, അർദ്ധനിദ്രയിൽ ഞാൻ — നാട്ടിലെ ആരോ. ഇവിടെ ചന്ദ്രൻ ജോലി നോക്കുമ്പോൾ, അവിടെ സൂര്യൻ പുഞ്ചിരിയോടെ. കവികൾ സ്വപ്നങ്ങളിൽ മറഞ്ഞു വിളിക്കുന്നു, വ്യവസായികൾ അപ്പം തേടി വിളിക്കുന്നു. സമയം കാവൽക്കാരനായി നിൽക്കുന്നു, പക്ഷേ വാക്കുകൾ അതിനെ ചാടി കടക്കുന്നു. ആരും കവിത പറയുന്നു, ആരോ വില പറയുന്നു, രാത്രിയിലും ചൂടേകുന്ന ശബ്ദങ്ങൾ. അർദ്ധരാത്രിയോ പ്രഭാതമോ — ഒന്നല്ല, ഹൃദയവും പ്രതീക്ഷയും സമയത്തെ തോൽപ്പിക്കുന്നു. അർത്ഥം ഉപദ്രവസഹായി – മൊബൈൽ ഫോൺ (സഹായവും ഉപദ്രവവും ഒരുമിച്ച് തരുന്ന ഉപകരണം) ജീ ആർ കവിയൂർ 12 08 2025 (കാനഡ ടൊറൻ്റോ )

വിദ്യാരംഭം

വിദ്യാരംഭം പുതിയ വഴി തുടങ്ങുന്നു ഹൃദയം നിറഞ്ഞ്, ജ്ഞാനത്തിന്റെ വെളിച്ചം തെളിയുന്നു.  ചെറിയ കൈകളിൽ പഠനത്തിന്റെ താക്കോൽ, അജ്ഞാതതയുടെ വാതിൽ തുറക്കുന്നു.  മൃദുവായി ഉച്ചരിക്കുന്ന മന്ത്രങ്ങൾ, ജ്ഞാനത്തിന്റെ വിത്തുകൾ നന്നായ് വിതറി. തിളങ്ങുന്ന കണ്ണുകൾ അതൃപ്തിയോടെ, സത്യം കാണാൻ തുടക്കം വെക്കുന്നു. പഴയ വാക്കുകളും കഥകളും പറഞ്ഞ്, സ്വപ്നങ്ങൾ ഉണരുന്നു, ഭാവി തുറക്കുന്നു. ഓരോ പടി കൂടി മനസ്സുകൾ വളരും, പോകരുത് ഈ പുണ്യ ചടങ്ങിൽ അവഗണിക്കാം . ജീ ആർ കവിയൂർ 12 08 2025 (കാനഡ ,ടൊറൻ്റോ )

മോഹം

മോഹം എന്തിനു ഞാനിത്ര വാചാലനാകുന്നു ഉള്ളിൻ്റെ ഉള്ളിലെ ആരും കാണാത്ത പൊൻ പ്രഭപൂരം കണ്ടറിയുന്നു കണ്ണാ  നിൻ വേണു നിദാനം കേൾക്കുന്നു ഓ നന്ദനന്ദനാ, ഈ സ്നേഹക്കടലിൽ,  ആഴി തിരമാലയായി മാറുന്നേരം ഞാൻ നിൻ കൈകളിൽ എന്നെത്തന്നെ കാണ്മു  എന്നാത്മാവിനെ കണ്ടെത്താൻ ഏറെ ആഗ്രഹിക്കുന്നു  നിൻ പാതയിലൂടെ നടക്കുന്നുമ്പോൾ ഒരു സ്വപ്ന വൃന്ദാവനത്തിലെന്ന പോലെ വിലമതിക്കാനാവാത്ത ഈ നിമിഷത്തിൽ,  നിന്നിലേക്ക് അലിഞ്ഞു ചേരാൻ മോഹം  ജീ ആർ കവിയൂർ 11 08 2025 (കാനഡ, ടൊറൻ്റോ )

സ്നേഹത്തിന്റെ വെളിച്ചം"

സ്നേഹത്തിന്റെ വെളിച്ചം" കലഹിച്ച് നിൽക്കുവാൻ നേരമില്ല, ആയുസ്സിൻ അനു നിമിഷവും കവർന്ന് കടന്ന് പോയീടവേ, ഇഹത്തിലിതളിടാൻ സ്നേഹമൊന്നില്ലെങ്കിൽ, പരത്തിൽ പുണർന്ന് ഉറങ്ങുവതെങ്ങനെ. ജീവിതം ഒരു വേഗം ഒഴുകുന്ന പുഴ, നോവുകൾ കനിഞ്ഞ് പായുന്നു വീഴാതെ, സ്നേഹം ഒരു വെളിച്ചം തന്നെയാവണം, അതില്ലാതെ മനസ്സ് തണുത്തു നിർമ്മലമാവണം. മധുരം വിതറി ജീവിക്കണം നാം, ഓരോ നിമിഷവും പ്രണയം പകരണം, നഷ്ടവും വേദനയും മറന്നങ്ങു കഴിഞ്ഞ്, ഒരു പുതിയ പാതയെ തേടി നടക്കണം. ജീ ആർ കവിയൂർ 12 08 2025 (കാനഡ, ടൊറൻ്റോ )

മേഫിളും തേങ്ങയും തമ്മിൽ

മേഫിളും തേങ്ങയും തമ്മിൽ കാനഡയുടെ മഞ്ഞുതുള്ളി നിശ്ചലതയിൽ ഞാൻ, എന്നും കേൾക്കുന്നു കേരളത്തിലെ മൺസൂൺ ഗാനങ്ങൾ. ശരത്കാല കാറ്റിൽ മേഫിൾ ഇലകൾ പറക്കുമ്പോൾ, എൻ മനസ്സ് തേങ്ങ ചായുന്ന തീരങ്ങളിലേക്ക് പറക്കും. ഏലത്തിൻ മണം, കുരുമുളകിന്റെ എരിവ്, ശൈത്യരാത്രികളിൽ ആത്മാവിന് ചൂടേകുന്നു. ഇവിടെ തടാകം ചന്ദ്രനെ കുളിരണിയിക്കുന്ന കാഴ്ച, അവിടെ കായലുകൾ മീൻപിടിത്ത ഗാനം പാടുന്നു. അമ്മയുടെ മൺചട്ടിയിൽ കുടമ്പുളി കറി, ഓർമ്മകളിൽ ആദ്യ മധുരം വിതറുന്നു. രണ്ട് ലോകങ്ങൾക്കിടയിലും ഹൃദയം നെയ്യുന്നു, ഒരിക്കലും വിടാത്തൊരു സ്നേഹപ്പാലം. ജീ ആർ കവിയൂർ 10 08 2025  കാനഡ , ടൊറൻ്റോ 

വിനാശം

വിനാശം തീജ്വാലകൾ ഉയർന്നു പൊങ്ങും, രാത്രി ചുവപ്പാകുന്നു, മതിലുകൾ ഇടിഞ്ഞ് വീഴും, തെരുവുകൾ പരന്നു കിടക്കും. പുക ആകാശം മറയ്ക്കുന്നു, നക്ഷത്രങ്ങൾ വിരങ്ങി മങ്ങിയിടും, കരയുന്ന കാറ്റ് പറയുന്നൊരു കനത്ത കഥ വീശും. സമുദ്രങ്ങൾ തീരത്തിന് അപ്പുറം കൊതിച്ചു ആഞ്ഞടിക്കും, വനങ്ങൾ വീണ് കിടക്കും, ഇനി ശ്വാസമില്ലാതാകും. ഇടിമുഴക്കത്തിൽ പർവതങ്ങൾ പൊട്ടി ചിതറുന്നു, ചാരം വീടുകളിൽ നിന്ന് വീടുകളിലേക്ക് പറന്നുചേരുന്നു. പൊടിയിൽ നിന്ന് പുതിയ വേരുകൾ വീണ്ടും മുളച്ചുയരും, കണ്ണുനീർ മേഘാവൃതമായ ആകാശം ശുദ്ധമാക്കും. വേദന മങ്ങും, മുറിവുകൾ ഉണങ്ങും, നഷ്ടത്തിന്റെ രൂക്ഷത കാലം മനസ്സിലാക്കിക്കും. ജീ ആർ കവിയൂർ 10 08 2025 കാനഡ , ടൊറൻ്റോ 

ദുരന്തം

ദുരന്തം ആഹ്വാനമില്ലാതെ ഇരുണ്ട മേഘങ്ങൾ ഒത്തുകൂടുന്നു, നിഴലുകൾ ഇഴഞ്ഞ് നീങ്ങി, മനസ്സുകൾ വീഴുന്നു. ശൂന്യമായ തെരുവുകളിലൂടെ കാറ്റ് ഉച്ചത്തിൽ മുഴങ്ങുന്നു, നിശബ്ദതയിൽ കൊടുങ്കാറ്റും ഭയവും കണ്ടുമുട്ടുന്നു. മരങ്ങൾ പ്രകൃതിയുടെ ശക്തിക്ക് മുന്നിൽ തലകുനിക്കുന്നു, വിശ്രമമില്ലാത്ത രാത്രിയിൽ വീടുകൾ വിറങ്ങലിക്കുന്നു. നദികൾ അവരുടെ ക്ഷമാശീലത്തെ തകർക്കുന്നു, ശബ്ദമില്ലാതെ കുഴപ്പങ്ങൾ വ്യാപിക്കുന്നു. എന്നിരുന്നാലും അവശിഷ്ടങ്ങളിൽ പ്രതീക്ഷ വളരുന്നു, കൈകൾ ഒന്നിക്കുന്നു, ഊഷ്മളമായ ഹൃദയങ്ങൾ തെളിയുന്നു. ഓരോ പരീക്ഷണവും വഴിയൊരുക്കുന്നു, പ്രകാശമുള്ള, ശാന്തമായ ഒരു ദിവസത്തിനായി. ജീ ആർ കവിയൂർ 10 08 2025 കാനഡ , ടൊറൻ്റോ 

രാമായണ മാസവും കാനഡ വാസവും*

രാമായണ മാസവും കാനഡ വാസവും* മാമലനാട്ടിലെ മഴമേഘങ്ങൾ മൃദു കീർത്തനമാലപിക്കുന്നു, ഓരോ ഭവനങ്ങളിലും രാമായണം മുഴങ്ങുന്നു. സന്ധ്യാദീപങ്ങൾ സുഗന്ധത്തോടെ തെളിയുന്നു, ഭക്തിയോടെ കുടുംബങ്ങൾ കൈകൂപ്പി കണ്ണടക്കുമ്പോൾ. കാനഡയുടെ നീലാകാശം ശാന്തമായി തെളിഞ്ഞു നിൽക്കും, അകലെയുള്ള മേഘം നിറം പുതുപ്പിക്കുന്നു. മാപ്പിൽ വൃക്ഷങ്ങളുടെ ഗന്ധം പരന്നുവെങ്കിലും, മനസ്സ് ദേശമണ്ണിൻ മണം തേടുന്നു. ദൂരെ നിന്നുള്ള സ്വരങ്ങൾ സ്വപ്നത്തിൽ ഒഴുകി വരും, ക്ഷേത്രഘോഷം ഹൃദയത്തിൽ മുഴങ്ങിക്കൊണ്ടിരിക്കും. കാലാവസ്ഥ മാറിയാലും ചുറ്റുമുള്ള ഭൂമി, എൻ ഹൃദയം രാമനാമത്തിൽ മുഴുകുന്നു. ജീ ആർ കവിയൂർ 08 08 2025

വിസ്മയം

വിസ്മയം ആകാശത്തിന്റെ തിളക്കത്തിൽ കണ്ണുകൾ വിടരുന്നു, കാലാതീത കാഴ്ചയോടെ പർവതങ്ങൾ ഉയരുന്നു. വെള്ളിനൂൽ പോലെ നദികൾ പാടുന്നു, സ്വപ്നങ്ങൾ നയിക്കുന്നിടത്ത് വനങ്ങൾ ചൊല്ലുന്നു. മൃദുവായ മേലങ്കിയിൽ നക്ഷത്രങ്ങൾ മിന്നുന്നു, സമുദ്രങ്ങൾ വീടിന്റെ സ്വരത്തിൽ മുഴങ്ങുന്നു. കൊടുങ്കാറ്റ് ഉയരുമ്പോൾ മഴവില്ല് നൃത്തംചെയ്യുന്നു, സ്വർണ്ണപ്രഭയിൽ പ്രഭാതം വിരിയുന്നു. കുട്ടികൾ ചിരിയോടെ ഗാനം പാടുന്നു, പൂമുഖങ്ങൾ സൗമ്യാനന്ദത്തിൽ വിരിയുന്നു. ഹൃദയങ്ങൾ ലോകം പുതുതായി കണ്ടെത്തുന്നു, ഓരോ ശ്വാസവും രഹസ്യസത്യങ്ങൾ സൂക്ഷിക്കുന്നു. ജീ ആർ കവിയൂർ 08 08 2025 , ( കാനഡ , ടൊറൻ്റോ)

വിത്തുഗുണം

വിത്തുഗുണം  നല്ല വിത്ത് പുലരി വെളിച്ചത്തിൽ, മുളച്ചു വളരും സൂര്യൊളിയിൽ. മഴത്തുള്ളി മണ്ണിൽ ചുംബിച്ചു, വേരുകൾ മുറുകെ പുണർന്നു. ശുദ്ധമണ്ണ് സ്നേഹത്തോടെ കാത്തു, സൂര്യകിരണം ജീവൻ നൽകി. തണുത്ത കാറ്റ് പാടം തേടി, സ്വർണ്ണ വിളവ് പുഞ്ചിരി വീശി. കരുതലോടെ വിത്ത് തെരഞ്ഞാൽ, പ്രകൃതി നല്കും നല്ല ഫലം. പ്രയത്‌നത്തോടെ പാടം പൂത്തു, പച്ചസ്വപ്നങ്ങൾ ആകാശം തൊടും. ജീ ആർ കവിയൂർ 08 08 2025 ,10:30 am  ( കാനഡ , ടൊറൻ്റോ)

വിടപറയും മുമ്പേ

വിടപറയും മുമ്പേ വേർപിരിയുന്നതിനുമുമ്പ്, ഹൃദയങ്ങൾ നിശബ്ദമായി സംസാരിക്കുന്നു, നിമിഷങ്ങൾ തങ്ങിനിൽക്കുന്നു, ഓർമ്മകൾ മൃദുവായി എത്തിനോക്കുന്നു. പറയാത്ത വാക്കുകൾ വായുവിൽ പൊങ്ങിക്കിടക്കുന്നു, വികാരങ്ങൾ താരതമ്യപ്പെടുത്താനാവാത്ത വിധം പൂക്കുന്നു. കണ്ണുകൾ ഒരിക്കൽ കണ്ടുമുട്ടുന്നു, ഒരു നിശബ്ദ കണ്ണുനീർ, മറഞ്ഞിരിക്കുന്ന വികാരങ്ങൾ, പക്ഷേ വളരെ വ്യക്തമാണ്. സമയം മന്ദഗതിയിലാകുന്നു, ശ്വാസം മുറുകെ പിടിക്കുന്നു, മങ്ങിപ്പോകുന്ന വെളിച്ചത്തിനുള്ളിൽ നിഴലുകൾ നൃത്തം ചെയ്യുന്നു. വാഗ്ദാനങ്ങൾ മന്ത്രിക്കുന്നു, സൗമ്യവും സത്യവുമാണ്, വഴികൾ അസ്തമിച്ചാലും പ്രതീക്ഷകൾ നിലനിൽക്കുന്നു. നീണ്ടുനിൽക്കുന്ന സ്പർശനം, ഒരു അന്തിമ നിശ്വാസം, വിടവാങ്ങുന്നതിനുമുമ്പ് സ്നേഹം അടുത്തിരിക്കുന്നു. ജീ ആർ കവിയൂർ 08 08 2025 ,07:10 am 

നീ ജീവിതാനന്ദം"

 "നീ ജീവിതാനന്ദം" ഉത്രാടം പൂത്തുലഞ്ഞു മനസ്സിൽ ഉണരുമ്പോൾആവണിപൂ വിടരും ഉന്മേഷം പകരും നിൻ ചൊടിയിൽ ഉഷസ്സിനായ് കാത്തിരുന്നു ഞാൻ മഴത്തുള്ളി വിരിഞ്ഞ പോലെ നിൻ ചിരിയിലെൻ ഉള്ളം പെയ്തു നീലാകാശത്തു വിരിഞ്ഞ താരാവള്ളി തഴുകും വേളയിൽ നിൻ വരവെന്നിൽ  സ്വപ്നങ്ങൾ നിറഞ്ഞു മിഴികളിൽ ഹൃദയ വനികയിൽ വസന്തം വിരുന്നു വന്നു പ്രണയമായി അക്ഷര മലരുകൾ മൊട്ടിട്ടു കുയിൽ പാട്ടായ് തത്തി കളിച്ചു ഏറ്റു പാടാൻ നീ കൂടെ പോരുമോ..!! നീ അരികിൽ വരുന്നേരം വെയിൽപുലരി പൂക്കാലമാകും നിൻ മിഴിയിൽ തെളിഞ്ഞത് തൂലിക തുമ്പിലെ കവിതയല്ലോ ഹൃദയത്തിൻ വിരിഞ്ഞ മധുര നോവ് എൻ ജീവിതം ഗാനത്തിനു ആനന്ദം പകരും ജീ ആർ കവിയൂർ 08 08 2025 ,5:30 am  ( കാനഡ , ടൊറൻ്റോ)

ഏകാന്ത ചിന്തകൾ - 256

ഏകാന്ത ചിന്തകൾ - 256 അപരന്റെ താളത്തിൽ നൃത്തം ചെയ്തു, എൻ മൗനം വഴിതെറ്റി പോയി. നേർത്ത പുഞ്ചിരി നടിപ്പിച്ച വേളയിൽ, ആത്മാവിന്റെ ജ്വാല കെടുത്തി. വിലപ്പെട്ടത് വാക്കുകൾ ആക്കുമ്പോൾ, കരുതലുകൾ മായ്കപ്പെടുന്നു. മനസ്സിന്റെ പറവ പൂർണ്ണതയെ, ഭയത്തിന്റെ ശൃംഖല നരുങ്ങുന്നു. നിന്റെ കാതിൽ അകപ്പാട്ട് കേൾക്കണം, നമ്മൾ ഉണ്ടാകുക സത്യമാകണം. ആലാപം ഞാനാകട്ടെ സ്വതന്ത്രമായി, വഴികളിൽ ഞാൻ ഞാൻ ആയ് പാടട്ടെ. ജീ ആർ കവിയൂർ 07 08 2025 ( കാനഡ, ടൊറൻ്റോ)

പ്രവാസമാനസം

പ്രവാസമാനസം  തിരിഞ്ഞൊന്നു നോക്കിടുമ്പോൾ തിരയടിക്കുന്നോർമ്മകളിലായിതാ  തിരുമുറ്റത്ത് തീർത്ത പൂക്കളവും തിരുവോണമുണ്ട നാളുകളിൽ തണലായി താങ്ങായി അച്ഛനുമമ്മയും  തുമ്പപ്പൂ ചിരിയുമായ് പൂവിളികൾ തുമ്പികൾ പാറി , താളമിട്ടാടി കുട്ടികളും തായമ്പകപഞ്ചവാദ്യ അകമ്പടിയോടെ തിടമ്പേറിയ വമ്പനാം കൊമ്പനും   തപ്പുകൊട്ടി തകിലടിച്ചു ആഘോഷം തൂശനിലയിൽ വിളമ്പിയ സദ്യയും തൂള്ളിയാടി പുലികളികൾ വഴിനീളെ തോണി തുഴഞ്ഞു നീങ്ങി മെല്ലേകാലം തിരികെ വരാനാവാതെ വീണ്ടും വീണ്ടും തരിച്ചിരുന്നു അകലെ പ്രവാസമാനസം  ജീ ആർ കവിയൂർ 06 08 2025

ഏകാന്ത ചിന്തകൾ - 255

ഏകാന്ത ചിന്തകൾ - 255 നിമിഷങ്ങൾ ആരെയും കാത്തിരിക്കില്ല, ഘടികാരം സദാ മുന്നേറുന്നു. ആഗ്രഹങ്ങൾ മേഘങ്ങളിൽ തങ്ങുന്നു, പ്രതീക്ഷ ഗാനംപോലെ പെയ്യുന്നു. ഈ യാത്രയ്ക്ക് പിന്നോട്ടില്ല വഴികൾ, ഹൃദയമിടിപ്പുകൾ കഥാകളാകുന്നു. പുഞ്ചിരികൾ പെട്ടെന്നുണ്ടാവും, ആനന്ദം കാലവദ്ധിയില്ലാതെ പാടുന്നു. നക്ഷത്രങ്ങൾ പിന്തുടരൂ, മഴയിലേക്ക് നൃത്തം, ദയയുടെ വെളിച്ചം വഴി തെളിയട്ടെ. ഇന്ന് മുഴുവൻ ആസ്വദിച്ചു ജീവിക്കൂ, ജീവിതം ഓരോ രാവിലും പുനർജനിക്കുന്നു. ജീ ആർ കവിയൂർ 06 08 2025

ഏകാന്ത ചിന്തകൾ - 254

ഏകാന്ത ചിന്തകൾ - 254 ഹൃദയങ്ങൾ ദൂരേയ്ക്കുപോയാലും, ഇരുവശവും അടുത്തായി തോന്നാം. പറയാത്ത വാക്കുകൾ ദൂരം സൃഷ്ടിക്കും, മൗനം മനസ്സിലൊരു നൊമ്പരം ഉണർത്തും. കണ്ണുകൾ തമ്മിൽ ഇടയുമ്പോൾ സത്യം ഉള്ളിൽ നിറയാതെ പോകും. ചെറിയൊരു സംശയം ഉയർന്നാൽ, സ്നേഹം വേദനയാകാം പെട്ടെന്ന്. മൈൽ ദൂരം പ്രശ്നമല്ല, വിശ്വാസം തകരുമ്പോൾ ബന്ധം തകരും. സ്നേഹത്തോടെ സംസാരിക്കണം, ഗൗരവത്തോടെ കേൾക്കയും വേണം. ജീ ആർ കവിയൂർ 04 08 2025

കവി

കവി എല്ലാവരും ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്നവൻ, കാലത്തിനും അതീതമായി ചുവട്ടുവെക്കുന്നവൻ — സൂര്യകിരണങ്ങൾ എത്താത്ത ഇടങ്ങളിൽ ചെല്ലുന്നവൻ, ആഴങ്ങളിലെ അടങ്ങിയ രഹസ്യങ്ങൾ അക്ഷരങ്ങളാൽ തുറക്കുന്നതവൻ. വേദനയുടെ സംഗീതം കേൾക്കുവാൻ നിശബ്ദതയെ വേദിയായി മാറ്റുന്നവൻ, നിദ്രയുടെ നീലവാനിൽ കാവ്യത്തിൻ ചിറകിട്ട് പറക്കുന്നവൻ. അവനു മരണമില്ല, അവൻ സനാതനൻ, സന്ധ്യാസമയത്തിൻ സങ്കല്പസാന്ദ്രൻ, മനസ്സിലുണരുന്ന അക്ഷരമാതൃക, കാലരേഖ താണ്ടുന്ന കാവ്യാത്മാവ്. ജീ ആർ കവിയൂർ (കാനഡ ടൊറൻ്റോ) 06 08 2025

നദികളുടെ ഓർമ്മകളിൽ — ഹംബറിന്റെ തീരത്ത്

നദികളുടെ ഓർമ്മകളിൽ — ഹംബറിന്റെ തീരത്ത് ഹംബർ തീരങ്ങളിൽ നിലാവേറി, ഒന്റാരിയോയുടെ മിഴിയൊഴുക്ക് പാടി, കണ്ണിൽ നിറയുന്ന ടോറന്റോ ടവറും, കവിയുടെ മനസ്സിൻ താഴ്വരയിൽ കാറ്റിൽ തിരയുന്ന സ്വപ്നങ്ങളായ്. പാതകളും പതികരുടെയും ചലനങ്ങളും, റെയിൽപാതകളും മോട്ടോർ ചിറകുകളും, മനുഷ്യൻ പണിത അംബരചുംബികളാം കെട്ടിട സമുച്ചയങ്ങളും പിന്നെ സസ്യങ്ങൾ തഴച്ചു വിരിയുന്ന കാഴ്ച. ഭിന്നഭാഷകളും ഭിന്നസാംസ്കാരികരും, വർഗ്ഗവർണ്ണ വിവേചനത്തിൻ്റെ ലാഞ്ചയില്ലാതെ ഒരുമയുടെ ഗന്ധം പേറുമ്പോൾ ഇവിടെ, എല്ലാം കണ്ട് നിന്നുകൊണ്ടിരിക്കെ, വാനിലേക്കുയരുന്ന ആ കണ്ണീരിൽ. ഗംഗയും യമുനയും ചേർന്ന് വന്നെനിക്ക്, കാവേരി ഭാരതപ്പുഴയെ ഓർമ്മിച്ചു, പെരിയാറും പമ്പയും എൻ ഹൃദയത്തിൽ, മണിമല തീരത്തെ കനിവും ചേർന്ന്, ഭാരതത്തിൻ്റെ ഇതിഹാസ ചിന്തയിൽ നിൽക്കെ അപ്പോൾ ഹംബറിന്റെ താളത്തിൽ പാടുന്നു ഞാനും. ജീ ആർ കവിയൂർ (കാനഡ ടൊറൻ്റോ) 06 08 2025

മുല്ലപ്പൂവും മേഫിളിന്നിലക്കുളിരും നിർനിദ്ര ദിനങ്ങളും"

മുല്ലപ്പൂവും മേഫിളിന്നിലക്കുളിരും നിർനിദ്ര ദിനങ്ങളും" നിദ്രകളില്ലാ രാത്രികളെ കുറിച്ച് എഴുതുന്നത് വിചിത്രമാണോ? മഴപ്പഴുതിനൊപ്പം മേഫിളിൻ കാറ്റിൽ എത്തി. അരിമുല്ലപൂവിൻ്റെ പുഞ്ചിരി തേടി കണ്ണുകൾ തേങ്ങുന്നു, ഇവിടെയാകുമ്പോൾ മൗനം മഞ്ഞു പോലെ വീഴുന്നു. അമ്പല മണികലുടെ നാവുകൾ വിശുദ്ധിയറിയിച്ചിരുന്ന നിമിഷങ്ങൾ, ഇവിടെ തെരുവ് വിളക്കുകൾ തണുത്തുനിൽക്കുന്നു മാന്തതളിർ തണലിലേയ്ക്ക് ചിന്ത വ്യാപരിച്ചു, ശരീരം എന്നും ഉറക്കമെന്ന നിലാവിന് കാത്തിരിക്കുന്നു കാക്കകളുടെ വിളികൾ കേൾക്കുന്നില്ല ഇവിടെ ചന്ദ്രൻ പരിചിതമല്ലാത്ത ഭാവം കാട്ടുന്നു പ്രഭാതം വരുമ്പോൾ പ്രാർത്ഥന പോലെ ശാന്തി വിരിയുന്നു, മനസ്സുകൾ തങ്ങുന്നിടത്ത് ശരീരവും ആശ്വാസം കാണുന്നു. ജീ ആർ കവിയൂർ (കാനഡ, ടൊറൻ്റോ) 05 08 2025

താടക കരയിൽ - ടൊറോൻ്റോ

ഇടതടവില്ലാതെ ഓളങ്ങൾ വന്നു തടാകത്തിൻ കഥ പറഞ്ഞു മെല്ലെ വന്നു പോകും ശിശിര വസന്തങ്ങൾ വിരുന്നു വരും ഗ്രീഷ്മ ഹേമന്തങ്ങൾ പ്രണയ പ്രതീക്ഷകൾ നൽകുമ്പോൾ വിരഹത്തിൻ്റെ നെടുവീർപ്പുകൾ നൊമ്പരം പേറും തീരത്തിനായ് സ്വാന്തന സംഗീതവുമായ് അലകൾ സഞ്ചാരികളുടെ പറുദീസയാകും സഞ്ചിത സുഖദുഃഖത്തിൻ സീമകൾ സ്വരരാഗ സുന്ദര നിമിഷങ്ങൾ തൻ സ്വപ്നങ്ങൾ നെയ്തു ജീവിതായനം ജീ ആർ കവിയൂർ 04 08 2025

തടാകത്തിൽ ചേരുന്ന നദി — ടൊറന്റോ

തടാകത്തിൽ ചേരുന്ന നദി — ടൊറന്റോ ഹംബർ ഒഴുകുന്ന പാറക്കരയിൽ ഓർമിച്ചിരുന്നെഴുതി ഞാനവിടെ. ചുരുള്‍ചുരുളായി ഒഴുകിയ നദി തടാകത്തിലേക്ക് കഥ പറഞ്ഞത്. പാറകല്ലിന് മുകളിൽ കാറ്റു പാടും, നഗരദീപങ്ങൾ മൗനത്തിൽ തുളുമ്പും. ഹൃദയ പുസ്തകത്തിൽ നിറവോടെ, കുറിച്ചിട്ടു വാക്കുകൾ വരികളായ് കവിതയായി. ഗംഗയുടെ കൃപയേയും പമ്പയുടെ ഗാനം പോലെ, ഹംബറും ഒഴുകും സാന്ദ്രതയോടെ. നദി തടാകമായി മാറിയിടത്ത്, എന്റെ ചിന്തകൾ സംഗീതമായി. ജി ആർ കവിയൂർ 04 08 2025

എൻ്റെ ഹിന്ദി ഗസൽ ഗാന രൂപത്തിൽग़ज़ल-सी तन्हाई

എൻ്റെ ഹിന്ദി ഗസൽ ഗാന രൂപത്തിൽ ग़ज़ल-सी तन्हाई है मेरा इश्क़ अनोखा-सा, दिल-दरिया में लहर-सा। सागर शोर मचाए है रातों में, दिल तन्हा गुनगुनाए ग़ज़ल-सा। तेरी यादों की बारिश में भीगा हूँ, हर आहट लगे मुझे सवाल-सा। तेरे जाने की ख़ामोशी कहती है, हर पल की धड़कन बवाल-सा। चाँदनी रात में भी तू ही दिखे, हर मंज़र लगे मुझे कमाल-सा। ‘जी आर’ ने जो लिखा है तन्हाई में, वो भी तेरा ही है ख़याल-सा।  जी आर कवियुर  04 08 2025  ഗസൽപോലൊരു തനിമ (ഗാനം) പ്രണയമൊരു ചാറ്റൽമഴയായി, ഹൃദയത്തിൽ തിരമാല ഉയർന്നു. കടൽ അലമുറയിടും രാത്രിയിൽ, തനിമയോടെ ഞാനും പാടുന്നു ഗാനം. നിന്റെ ഓർമ്മകളുടെ സാമീപ്യം, മുല്ലപ്പൂവിൻ സുഗന്ധംപോലെ തോന്നുന്നു. നീ ഇല്ലാത്ത നേരം വേദനാപൂരിതം, ഇടവേള പോലും കനൽപോലെ. നിറമുള്ള രാത്രിയിലും ഒരേ പോലെ, നിന്റെ രൂപം എന്നിൽ നിഴലായി. 'ജി.ആർ' തനിച്ചെഴുതിയ വരികളിൽ, നീ വിരിയുന്നു സ്വപ്നമായി. ജീ ആർ കവിയൂർ 04 08 2025

ഏകാന്ത ചിന്തകൾ - 253

ഏകാന്ത ചിന്തകൾ - 253 ശരീരം നിൻ്റെ നിത്യസഖാവാണ്, സന്തോഷ ദുഃഖ വഴികളിലൊന്നായ്. വേദനയും വിങ്ങലും ഒപ്പമേറും, സ്നേഹ പാതകളിൽ നീ കൈകോർക്കും. വിശ്രമം തരും, തളരുന്ന നേരത്ത്, പോഷണം നൽകണം ആദരഭാവത്തിൽ. ശ്വാസം നൽകൂ ശാന്തമായ്, നടപ്പിന് സ്വാതന്ത്ര്യം ചേർക്കൂ സൗമ്യമായ്. ഇതൊരു ഉപകരണമല്ല ഉപേക്ഷിക്കാനായ്, നിന്റെ ആത്മാവിൻ പ്രതിബിംബമാം ദേഹമാണ്. അറിവോടെയും സ്നേഹത്തോടെയുമാകും, ശരീര സംരക്ഷണത്തിലേതു ജീവിതവഴി. ജീ ആർ കവിയൂർ 31 07 2025

രാമനാമം പാരായണം (കർക്കട ഭക്തിഗീതം)

രാമനാമം പാരായണം (കർക്കട ഭക്തിഗീതം) രാപകലില്ലാതെ രാമായണം പാരായണം മുഴങ്ങും കർക്കട സന്ധ്യകളിൽ രാമ ഭക്തി ഉണർത്തും രാവകറ്റും ദിവ്യജ്യോതിസ്സിൻ പ്രഭതെളിയുമെങ്കിലും മാനം കണ്ണുനീർ പൊഴിക്കും നീലാകാശവും കുളിരും ആകാശഗംഗയിലെത്തിയ പോലെ ആത്മാവിൽ തീരാത്ത സാന്ത്വനമേകി മാറാംപടിയിലൊഴുകുന്ന പ്രഭാതംപോലെ രാമനാമം തലോടും കാറ്റിൻ നിറങ്ങളിൽ താളം മുട്ടാതെ നെഞ്ചിൽ നിറയും കിളികൾ പാടി നനയുന്ന മണ്ണിൻ വഴികളിൽ ശബരിയുടെ കാഴ്ചയെ പോലെ ഭാവം തെളിയുമ്പോൾ സീതാരാമൻ ദിവ്യമായി ഹൃദയത്തിൽ തെളിയുമ്പോൾ മനസ്സാക്ഷി കനിഞ്ഞു കണ്ണ് തുളുമ്പുന്നു കർക്കട സന്ധ്യയിലെ കനിവായ് വിരിയുമ്പോൾ പ്രതിദിന പാരായണത്തിലൊരു ദീപശിഖ ജീവിതവേദിയിൽ നിത്യഭക്തിയുടെ സാന്ദ്രതയിൽ മിഴികളായ് നിറയുന്നു. ജീ ആർ കവിയൂർ 03 08.2025 

വേദനയിലെ അനുരാഗം

വേദനയിലെ അനുരാഗം വരിവണ്ടുമൂളി പുലരിയിലെ ചാരുത, മഞ്ഞുമുത്തുകൾ തളിര്മേൽ പതിയെ പതിച്ചു. പൂവിന്റെ പുഞ്ചിരിക്കുശേഷം പടർന്നത് മൗനമാർന്ന ദൂരങ്ങളിൽ നിന്നൊരു വേദന. താളമില്ലാത്ത കാറ്റ് മറുപടി തേടി, നിറം തെറ്റിയ ഓർമ്മകളിൽ വഴിപോയി. ചിറകടിച്ച തളിരിന്റെ മൃദുലതയിൽ ചാരനിഴൽ പോലെ വിരിയുന്ന ശൂന്യത. വിണ്ണിലാഴ്‌ന്ന നൊവിന്റെ ഈർപ്പം, തനിമയുടെ തീരങ്ങളിലേക്ക് ഒഴുകുന്നു. പെയ്യുന്ന മഴയിൽ മനസ്സിന്റെ മറുവശം, ഓരോ തുള്ളിയിലും ആലംബം തേടി. കാലമാകെ കാത്തു നിന്ന മനസ്സിൽ, നിറമാരുന്ന വെയിൽപാടുകളിൽ തെളിഞ്ഞു. കാലത്തിന്റെ ചുംബനം കടന്നുപോയെങ്കിലും നിഴൽപോലെ പാട്ടിൽ നിൻ  – മിഴിയിലൊരു ഓർമ്മപോലെ ജീ ആർ കവിയൂർ 02 08 2025

കാടിന്റെ കാവൽക്കാർ

കാടിന്റെ കാവൽക്കാർ കാടിനെയും കല്ലിനെയും കണ്ണായി കാവൽക്കാരൻ വനം നിറഞ്ഞ അഗാധതയിൽ വൈരമായി നിറയുന്നവൻ മഴയിലും കനൽ വെയിലിലും പാത തിരിച്ചറിയുന്നു താൻ ജന്തുക്കളെ രക്ഷിക്കുവാൻ ജീവിതം ഉഴിഞ്ഞു വച്ചയാൽ  ധൈര്യമാണ് ആയുധമാകെ സ്വപ്നമാണ് സംരക്ഷണം ഇന്ന് നാം കൈകോർക്കുവിൻ കാടിനായുള്ള കാവൽക്കാർക്കായ് ജീ ആർ കവിയൂർ 01 08 2025

സ്വന്തമൊരു വഴി

സ്വന്തമൊരു വഴി (അന്താരാഷ്ട്ര സന്താനരഹിത ദിനം) 01 08 2025 മക്കളില്ലാത്ത വഴിയിലൂടെ സ്വതന്ത്രമൊരു സ്വപ്നം തേടി, സ്നേഹവും സമാധാനവും കൂടെ ജീവിതം ഞാൻ തിരഞ്ഞെടുത്തത്. പുലരിയിലേക്കും സന്ധ്യയിലേക്കും സ്വന്തം പാതയിൽ ഞാൻ നടക്കുന്നു. മാറ്റങ്ങളാൽ നിറഞ്ഞ ലോകത്ത് നിന്റെ വഴി നീയെഴുതുന്നു. ചോദ്യം ചെയ്യേണ്ടതൊന്നുമില്ല, ഇത് എന്റെ സ്വാതന്ത്ര്യപാത. ഇന്ന് ആഘോഷിക്കുന്നു ഞാൻ, കണ്ണുകളിൽ നിലയ്ക്കുന്ന തെളിച്ചമായി. ജീ ആർ കവിയൂർ 01 08 2025

കണ്ണൻ്റെ കുഴൽവിളി

കണ്ണൻ്റെ കുഴൽവിളി കേട്ടു മയങ്ങും ഗോക്കളും ഗോപികളും ഗോകുലവും  നീളം കാടിൻ കനിവേകിയ തണലും അവനെ കണ്ടെ മാത്രയിൽ ഹൃദയം പ്രേമ ഗീതികളാൽ പൂത്തുലഞ്ഞു  കൃഷ്ണൻ്റെ കണ്ണിലെ കാവ്യനടനം പുലരി മേഘത്തിൽ സ്നേഹ സ്ഫുരണം വേദമൊഴികൾ പോലും മന്ദമായി മധുര സ്വരത്തിൽ ലയിച്ചു തീർന്നു കണ്ണൻ്റെ ചിരിയിൽ കനിഞ്ഞു മനം കാവ്യമായ് മാറിയൊരു ദിവ്യ സ്വപ്നം പ്രണയം ശുദ്ധമായ് ആത്മാർപ്പണം ഭക്തൻ്റെ ഉള്ളിൻ്റെ ഉള്ളിലെ മാറ്റൊലിയായ്  പാഴ് മുളം തണ്ടിന് മാത്രം അറിയാമൊരു രഹസ്യം നിത്യ സത്യത്തെയറിയും കണ്ണൻ്റെ സാന്നിധ്യം, ജീ ആർ കവിയൂർ 01 08 2025

കവി ശരത് കുമാർ നേടുങ്ങാടക്ക് ഭാവാഞ്ജലിയായി....

ഭാവാഞ്ജലിയായി.... ശരത് കുമാർമാഷേ , അവിടുത്തെ വരികൾ മഴയായ് പോലും ഹൃദയങ്ങളിലേയ്ക്ക് ഉയരുന്നതായ് ഇന്നും തോന്നുന്നു. ദേവനെക്കുറിച്ചെഴുതിയ കാവ്യങ്ങൾ നിന്നിലുടലായവ, ഭക്തിയുടെ സ്വരം നമ്മിൽ അനുസ്മരണമായ്. അങ്ങില്ല, പക്ഷേ ആ ഗീതങ്ങൾ നിലാവിൽ മുഴങ്ങുന്നു, ആ പാട്ടുകൾക്കുള്ളിൽ ഞങ്ങൾ വീണ്ടും കാണുന്നു തവ സാന്നിദ്ധ്യം കലയുടെ വഴിയിൽ അവസാനമല്ല ഇത്, ശരത്ത് എന്ന നാമത്തിൻ്റെ പുതിയ തുടക്കം. ജീ ആർ കവിയൂർ 02 08 2025

കാത്തിരിപ്പിന്റെ പ്രതീക്ഷ"

കാത്തിരിപ്പിന്റെ പ്രതീക്ഷ" യാത്ര നയിക്കുന്നു തീക്ഷ്ണമായ ഊർജ്ജത്തിൽ, ഓരോ നിമിഷവും തോന്നുന്നു ഒരു കാലഘട്ടം പോലെ. നിദ്ര ദൂരെയാണ്, കണ്ണുകൾ ഭാരം ചുമക്കുന്നു, എങ്കിലും ഹൃദയദീപം കെടുത്തിട്ടില്ല ഇനിയുമൊരിക്കലും. ശീതളമായ ഇരിപ്പിടങ്ങളിൽ പടർന്നു കിടക്കുന്നു വേദന, പക്ഷേ അകത്തു നിസ്സബ്ദമായൊരു താളം പുഞ്ചിരിക്കുന്നു. ആ ചിരി ഞാൻ കാണും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പറയാതെ എന്നെ സമീപിക്കുമൊരു ചുംബനം പ്രതീക്ഷിക്കുന്നു. അപ്പോൾ കണ്ണുകളിൽ തെളിയുമ്പോൾ സ്നേഹപ്രകാശം, ഈ ക്ഷീണംതന്നെ തനിമയുള്ള ഒരു കാപ്പിയായ് തോന്നും. ഓരോ മൈലും, ഓരോ നിമിഷവും, വെറും ഒരവസരം, എനിക്ക് പ്രിയപ്പെട്ട ഹൃദയത്തോളം എത്താൻ മാത്രം ഒരു വഴി. ജീ ആർ കവിയൂർ 02 08 2025

എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷാ

എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷാ   ग़ज़ल रात पलकों पे ख़्वाबों की चादर बिछाई, तेरी यादों से गुलदस्तां फिर से सजाई। तेरे बिन हर सवेरा अधूरा लगे, चाँदनी भी लगे जैसे रोयी-सोई। तन्हा लम्हों ने सीखा दिया ये सबक, हर खुशी अधूरी है तेरे बिना कोई। तेरी आवाज़ की खुशबू अभी तक है ज़िंदा, हर हवा कुछ कहे, हर खामोशी भी खोई। बिछड़ के भी तू पास है धड़कनों में, तेरे नाम की धुन दिल ने चुपचाप संजोई। तेरे ख़्वाबों से रिश्ता कभी टूट न पाया, 'जी आर' ने फिर वही तन्हाई गले से लगाई। जी आर कवियुर  02 08 2025 മിഴികൾക്കു മുകളിൽ സ്വപ്നങ്ങളുടെ പുതപ്പ് വിരിച്ചു, നിന്റെ ഓർമകളാൽ പൂമാല വീണ്ടും അലങ്കരിച്ചു। നീയില്ലാതെ രാവുകൾ ഉറക്കമില്ലാതെ ഒഴുകുന്നു, കുയിലിൻ്റെ പാട്ട് പോലും നീയാണ് എന്ന് തോന്നിച്ചു। ഏകാന്ത നിമിഷങ്ങൾ എനിക്കൊരു സ്വാന്തനം നൽകി, സന്തോഷം പോലും നീയില്ലാതെ ശൂന്യതയിലേക്ക് മിഴിച്ചു. നിന്റെ മൊഴികളുടെ സുഗന്ധം ഇന്നും നിലനിൽക്കുന്നു, ഓരോ കാറ്റും പറഞ്ഞു കാതിൽ നിന്നെ കുറിച്ചു  വിട്ടുപോയാലും, എന്റെ ഹൃദയതാളത്തിൽ നീ അടുത്തുണ്ട് നിൻ നാമം ഗാനമായ് ചുണ്ടിൽ ഞാൻ സൂക്ഷിച്ചു. നിന്റെ സ്വപ്നങ്ങളുമായുള്ള ബന്ധം ഒരിക്കല...

വേദനയിലെ അനുരാഗം

വേദനയിലെ അനുരാഗം വരിവണ്ടുമൂളി പുലരിയിലെ ചാരുത, മഞ്ഞുമുത്തുകൾ തളിര്മേൽ പതിയെ പതിച്ചു. പൂവിന്റെ പുഞ്ചിരിക്കുശേഷം പടർന്നത് മൗനമാർന്ന ദൂരങ്ങളിൽ നിന്നൊരു വേദന. താളമില്ലാത്ത കാറ്റ് മറുപടി തേടി, നിറം തെറ്റിയ ഓർമ്മകളിൽ വഴിപോയി. ചിറകടിച്ച തളിരിന്റെ മൃദുലതയിൽ ചാരനിഴൽ പോലെ വിരിയുന്ന ശൂന്യത. വിണ്ണിലാഴ്‌ന്ന നൊവിന്റെ ഈർപ്പം, തനിമയുടെ തീരങ്ങളിലേക്ക് ഒഴുകുന്നു. പെയ്യുന്ന മഴയിൽ മനസ്സിന്റെ മറുവശം, ഓരോ തുള്ളിയിലും ആലംബം തേടി. കാലമാകെ കാത്തു നിന്ന മനസ്സിൽ, നിറമാരുന്ന വെയിൽപാടുകളിൽ തെളിഞ്ഞു. കാലത്തിന്റെ ചുംബനം കടന്നുപോയെങ്കിലും നിഴൽപോലെ പാട്ടിൽ നിൻ  – മിഴിയിലൊരു ഓർമ്മപോലെ ജീ ആർ കവിയൂർ 02 08 2025

പറക്കൽ

പറക്കൽ” യാത്ര ദീർഘമാണ്, എന്നാൽ ഹൃദയം തളരുന്നില്ല, മേഘങ്ങൾക്കപ്പുറം സ്വപ്നങ്ങൾ പറന്നുയരുന്നു നിലാവില്ല। താഴെ ഭൂമി, മുകളിലാകാശം, ഇടയിൽ ഞാൻ, നിശ്ശബ്ദമായൊരു വിചാരം. സമയം നിലയ്ക്കുന്നു ജാലകത്തിൽ നിന്നൊരു കാഴ്ച, ഓർമയുടെ നിഴലുകൾ ഇനിയൊരു സംഭാഷണം തേടുന്നു. ഒരു തുള്ളി തോരാതെ ആകാശം കഥ എഴുതുന്നു, ഹൃദയം ഒരു പ്രാർത്ഥന പോലെ നിലവിളിക്കുന്നു. വിനാഴികകൾ അകലത്ത്, എങ്കിലും ഹൃദയത്തിൽ അടുത്ത്, ഓരോ ഹൃദയതാളത്തിലും ഒരാളുടെ സ്‌നേഹസ്പന്ദനം. ഒരു പുതിയ പകലിലേക്കാണ് ഞങ്ങൾ പറക്കുന്നത്, ഓരോ ലക്ഷ്യത്തിലും ഒളിഞ്ഞിരിക്കുന്നു ഒരു പുതുമിത്രം. ജീ ആർ കവിയൂർ 02 08 2025 

പറയാൻ കഴിയാത്തവ ഹൃദയത്തിൽ ലയിച്ചു,

പറയാൻ കഴിയാത്തവ ഹൃദയത്തിൽ ലയിച്ചു, ഏകാന്തതയിൽ ചിതറിക്കിടക്കുന്ന സ്വപ്നങ്ങൾ വീണ്ടും വേദനിച്ചു. മൗനമായ ചുണ്ടുകൾ പരാതിപ്പെട്ടില്ല, കണ്ണുകളുടെ ഈർപ്പത്തിൻ കഥ പറഞ്ഞു. നിൻ്റെ അടുത്ത് ചെലവഴിച്ച ആ നിമിഷങ്ങൾ, ഇപ്പോൾ ഓർമ്മകളായി മാറി എന്നെ എപ്പോഴും കരയിപ്പിക്കുന്നു. ഇപ്പോൾ നിഴലുകൾ പോലും അകന്നുപോകാൻ തുടങ്ങി, വേദന എല്ലാ ബന്ധങ്ങളെയും പരീക്ഷിച്ചപ്പോൾ. പ്രതീക്ഷയുടെ ജ്വാലയും മരിക്കാൻ തുടങ്ങി, ഓരോ പ്രാർത്ഥനയും തിരിച്ചെത്തി മുറിവുകൾ കാണിച്ചപ്പോൾ. 'ജി ആറിൻ്റെ' ഗസലിൽ നിശബ്ദതയുണ്ട്, ഓരോ വരിയും ഹൃദയത്തിന്റെ വേദന പറയുന്നു. ജി ആർ കവിയൂർ 01 08 2025

ഏകാന്ത ചിന്തകൾ - 253

ഏകാന്ത ചിന്തകൾ - 253 ശരീരം നിൻ്റെ നിത്യസഖാവാണ്, സന്തോഷ ദുഃഖ വഴികളിലൊന്നായ്. വേദനയും വിങ്ങലും ഒപ്പമേറും, സ്നേഹ പാതകളിൽ നീ കൈകോർക്കും. വിശ്രമം തരും, തളരുന്ന നേരത്ത്, പോഷണം നൽകണം ആദരഭാവത്തിൽ. ശ്വാസം നൽകൂ ശാന്തമായ്, നടപ്പിന് സ്വാതന്ത്ര്യം ചേർക്കൂ സൗമ്യമായ്. ഇതൊരു ഉപകരണമല്ല ഉപേക്ഷിക്കാനായ്, നിന്റെ ആത്മാവിൻ പ്രതിബിംബമാം ദേഹമാണ്. അറിവോടെയും സ്നേഹത്തോടെയുമാകും, ശരീര സംരക്ഷണത്തിലേതു ജീവിതവഴി. ജീ ആർ കവിയൂർ 31 07 2025