കണ്ണൻ്റെ കുഴൽവിളി
കണ്ണൻ്റെ കുഴൽവിളി കേട്ടു മയങ്ങും ഗോക്കളും ഗോപികളും ഗോകുലവും
നീളം കാടിൻ കനിവേകിയ തണലും
അവനെ കണ്ടെ മാത്രയിൽ ഹൃദയം
പ്രേമ ഗീതികളാൽ പൂത്തുലഞ്ഞു
കൃഷ്ണൻ്റെ കണ്ണിലെ കാവ്യനടനം
പുലരി മേഘത്തിൽ സ്നേഹ സ്ഫുരണം
വേദമൊഴികൾ പോലും മന്ദമായി
മധുര സ്വരത്തിൽ ലയിച്ചു തീർന്നു
കണ്ണൻ്റെ ചിരിയിൽ കനിഞ്ഞു മനം
കാവ്യമായ് മാറിയൊരു ദിവ്യ സ്വപ്നം
പ്രണയം ശുദ്ധമായ് ആത്മാർപ്പണം
ഭക്തൻ്റെ ഉള്ളിൻ്റെ ഉള്ളിലെ മാറ്റൊലിയായ്
പാഴ് മുളം തണ്ടിന് മാത്രം അറിയാമൊരു രഹസ്യം
നിത്യ സത്യത്തെയറിയും കണ്ണൻ്റെ സാന്നിധ്യം,
ജീ ആർ കവിയൂർ
01 08 2025
Comments