വീരവാദം

വീരവാദം

ഭയം നേരിൽ ധൈര്യം ഉയരും,
ഭീഷണി വന്നാൽ ചുവടുകൾ മുന്നേറും.
ഇരുളിൻ രാത്രിയിൽ കണ്ണുകൾ ജ്വലിക്കും,
നീതി കാത്ത് ഹൃദയം ഉറച്ചുനിൽക്കും.

കലകൾ പൊട്ടും, കൈകൾ നിലക്കും,
കർമ്മം വിളിക്കും മഹത്വം നൽകും.
കാറ്റ് വീശും , മനസ്സ് വളയില്ല,
സത്യം നിലനിൽക്കും അവസാനം വരെ.

വഴികൾ തീർക്കും ധീരരുടെ കൂട്ടം,
ത്യാഗം പൂക്കും ഓരോ പ്രവൃത്തിയിൽ
ഗാഥകൾ വിരിയും മാനത്തിന്റെ ഇടത്ത്,
കീർത്തി തെളിയും അനന്ത കാലത്ത്.

ജീ ആർ കവിയൂർ
15 08 2025
(കാനഡ, ടൊറൻ്റോ )

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “