നീ എൻ രക്ഷാധികാരി
നീ എൻ രക്ഷാധികാരി
നീയെന്നുമെന്നും വന്നു നിന്നു
എൻ മുന്നിലായി
നീരത നയന മോഹനരൂപ
നിത്യ കാമുക രാധാമാധവ
നീലാഞ്ജന വർണ്ണ ഗുരുവായൂരപ്പാ
ചുണ്ടുകളിൽ മൂളും മുരളീ ഗാനവുമായ്
ഹൃദയങ്ങളിൽ പൂത്തുണരുന്നാനന്ദം
ഗോപാലകൃഷ്ണാ കരുണാനിധേ
ഗുരുവായൂരപ്പാ രക്ഷകനെ
കണ്ണിൽ തെളിഞ്ഞു ദിവ്യ പ്രകാശം
ഭക്തൻ്റെ വഴികൾ നീയരുളുന്നു
മാധവ മാധവ നീ എൻ സ്വപ്നം
രാധാ മാധവ നീ എൻ പ്രണയം
ഗുരുവായൂരിൽ നിൻ സാന്നിധ്യം
ഭക്തർക്കെല്ലാം നീ വരദായകൻ
കരുണാരസ സാഗര ഗോപാല
ഗുരുവായൂരപ്പാ നീ എൻ രക്ഷാധികാരി
ജീ ആർ കവിയൂർ
17 08 2025
( കാനഡ , ടൊറൻ്റോ)
Comments