ചുവന്ന തപാൽപെട്ടി – രണ്ട് ലോകം
ചുവന്ന തപാൽപെട്ടി – രണ്ട് ലോകം
ഇന്ത്യയിൽ കാത്തു നിൽക്കും നിശ്ശബ്ദമായി,
ഒരിക്കൽ നിറഞ്ഞു നിന്നു ഹൃദയസ്വരമായി.
കത്തുകൾ വീണു സ്നേഹവുമായി,
ഇപ്പോൾ മൊബൈൽ, ഇമെയിൽ കൈകളിൽ വന്നു.
സ്ക്രീനിൽ വാക്കുകൾ, സന്ദേശം പറക്കും,
മഷി മണവും കണ്ണുനീരും മറയും.
ആകാംക്ഷയോടെ തിരക്കിൽ നിന്ന കാലം,
ഇന്നിതു മാത്രം മൗനത്തിന്റെ ഭാരം.
കനഡയുടെ തടാകത്തിൻ ചുവന്ന തപാൽപെട്ടി,
ഇന്നും നില്ക്കും ചിരിയോടെ നടന്നു പോകുന്നവരെ വരവേറ്റു.
സ്റ്റാമ്പിട്ട കത്തുകൾ യാത്ര തുടരും,
പത്രങ്ങളിൽ ഇന്നും സ്നേഹം വിരിയും.
രണ്ട് ലോകങ്ങൾ കഥ പറയും,
ഒന്ന് മറന്നത്, ഒന്ന് തെളിയും.
ജീ ആർ കവിയൂർ
17 08 2025
(കാനഡ ,ടൊറൻ്റോ )
Comments