വന്ദേ മാതരം(സ്വാതന്ത്ര്യത്തിന്റെ വിളി)
വന്ദേ മാതരം
(സ്വാതന്ത്ര്യത്തിന്റെ വിളി)
രക്തത്തിൽ എഴുതിയതാണ് സ്വാതന്ത്ര്യ കഥ,
യുവജന സമര ചരിത്രപഥത്തിലൂടെ
ചങ്ങലയിൽപോലും പാടി നിന്ന വീരർ,
മാതൃഭൂമിയുടെ കണ്ണീർ തുടച്ച തീർത്ത്.
ഇന്ന് മറന്നുപോകുന്നു ആ മഹാ ത്യാഗം,
ആനന്ദത്തിലാഴ്ന്നു മറന്നു സത്യരാഗം.
പതാക വീശുന്നു, പക്ഷേ നെഞ്ചിലേറ്റുന്നില്ല
സത്യത്തിന്റെ വിളക്ക് ആരും തെളിയിക്കു ന്നില്ല.
വന്ദേ മാതരം വാക്കല്ല മാത്രം,
മാതൃവചനമായി, സത്യപ്രതിജ്ഞയായി.
വീണ്ടും ജ്വലിപ്പിക്കാം ആ ജ്വാല,
മാതാവിൻ പാദങ്ങളിൽ തല ചായിക്കാം.
🇮🇳 വന്ദേ മാതരം… വന്ദേ മാതരം…
ജീ ആർ കവിയൂർ
14 08 2025
(കാനഡ, ടൊറൻ്റോ)
Comments