വിത്തുഗുണം
വിത്തുഗുണം
നല്ല വിത്ത് പുലരി വെളിച്ചത്തിൽ,
മുളച്ചു വളരും സൂര്യൊളിയിൽ.
മഴത്തുള്ളി മണ്ണിൽ ചുംബിച്ചു,
വേരുകൾ മുറുകെ പുണർന്നു.
ശുദ്ധമണ്ണ് സ്നേഹത്തോടെ കാത്തു,
സൂര്യകിരണം ജീവൻ നൽകി.
തണുത്ത കാറ്റ് പാടം തേടി,
സ്വർണ്ണ വിളവ് പുഞ്ചിരി വീശി.
കരുതലോടെ വിത്ത് തെരഞ്ഞാൽ,
പ്രകൃതി നല്കും നല്ല ഫലം.
പ്രയത്‌നത്തോടെ പാടം പൂത്തു,
പച്ചസ്വപ്നങ്ങൾ ആകാശം തൊടും.
ജീ ആർ കവിയൂർ
08 08 2025 ,10:30 am
( കാനഡ , ടൊറൻ്റോ)
Comments