മുല്ലപ്പൂവും മേഫിളിന്നിലക്കുളിരും നിർനിദ്ര ദിനങ്ങളും"
മുല്ലപ്പൂവും മേഫിളിന്നിലക്കുളിരും നിർനിദ്ര ദിനങ്ങളും"
നിദ്രകളില്ലാ രാത്രികളെ കുറിച്ച് എഴുതുന്നത് വിചിത്രമാണോ?
മഴപ്പഴുതിനൊപ്പം മേഫിളിൻ കാറ്റിൽ എത്തി.
അരിമുല്ലപൂവിൻ്റെ പുഞ്ചിരി തേടി കണ്ണുകൾ തേങ്ങുന്നു,
ഇവിടെയാകുമ്പോൾ മൗനം മഞ്ഞു പോലെ വീഴുന്നു.
അമ്പല മണികലുടെ നാവുകൾ വിശുദ്ധിയറിയിച്ചിരുന്ന നിമിഷങ്ങൾ,
ഇവിടെ തെരുവ് വിളക്കുകൾ തണുത്തുനിൽക്കുന്നു
മാന്തതളിർ തണലിലേയ്ക്ക് ചിന്ത വ്യാപരിച്ചു,
ശരീരം എന്നും ഉറക്കമെന്ന നിലാവിന് കാത്തിരിക്കുന്നു
കാക്കകളുടെ വിളികൾ കേൾക്കുന്നില്ല
ഇവിടെ ചന്ദ്രൻ പരിചിതമല്ലാത്ത ഭാവം കാട്ടുന്നു
പ്രഭാതം വരുമ്പോൾ പ്രാർത്ഥന പോലെ ശാന്തി വിരിയുന്നു,
മനസ്സുകൾ തങ്ങുന്നിടത്ത് ശരീരവും ആശ്വാസം കാണുന്നു.
ജീ ആർ കവിയൂർ
(കാനഡ, ടൊറൻ്റോ)
05 08 2025
Comments