വിശാഖവും വന്നല്ലോ
വിശാഖവും വന്നല്ലോ
വിശാഖവും വന്നണഞ്ഞല്ലോ
വിഹാസസ്സ് തെളിഞ്ഞല്ലോ
വിഷാദവും പോയി മറഞ്ഞല്ലോ
കാറ്റിൽ പൂക്കൾ ചിരിച്ചു നിന്നല്ലോ
നദികൾ വഞ്ചിപാട്ടിൻ താളത്തിൽ ഒഴുകിയല്ലോ
കുഞ്ഞുങ്ങൾ ശലഭങ്ങളെ പോലെ പാടിപാറിയല്ലോ
അടുക്കളയിൽ വറവും പൊരിയുടെയും
ഗന്ധം നിറഞ്ഞല്ലോ
വെണ്ണിലാവിന്റെ വെളിച്ചം കണ്ണിൽ തിളഞ്ഞല്ലോ
സ്നേഹത്തിൻ ദീപം ഹൃദയങ്ങളിൽ തെളിഞ്ഞല്ലോ
ചടങ്ങുകളും ആഘോഷങ്ങളും സന്തോഷം പകരുന്നല്ലോ
തിരുവോണത്തിന്നോർമ്മകൾ ഉത്സാഹം നിറഞ്ഞല്ലോ
ജീ ആർ കവിയൂർ
25 08 2025
(കാനഡ , ടൊറൻ്റോ)
Comments