ഏകാന്ത ചിന്തകൾ - 261
ഏകാന്ത ചിന്തകൾ - 261
കേൾക്കുന്നതൊരു മഹത്തായ വരദാനം,
ഹൃദയം തുറന്നു സൗഹൃദം സമ്മാനം.
മൗനം കാത്തു ആത്മാവിനെ ശാന്തമാക്കും,
വാക്കുകളുടെ കൊടുങ്കാറ്റ് ഭ്രമം വിതക്കും.
നിശ്ശബ്ദതയിൽ ദീപ്തി നിലനിൽക്കും,
ചിന്തകൾക്ക് വഴികൾ തെളിഞ്ഞുയരും.
പകുതി പറയാതെ മനസ്സ് പറഞ്ഞു,
സ്നേഹത്തിന്റെ സ്വരം മൃദുവായ് വളർന്നു.
ക്ഷമ വിതച്ച് സൗഹൃദം വിരിയും,
ശ്രദ്ധ നൽകി ബന്ധം പുണരും.
ഓരോ വാക്കും കരുതലോടെ ചേർക്കുക,
ജ്ഞാനത്തിന്റെ വെളിച്ചം ഹൃദയത്തിൽ തെളിയട്ടെ.
ജീ ആർ കവിയൂർ
20 08 2025
( കാനഡ, ടൊറൻ്റോ)
Comments