ഓണപ്പാട്ട്
ഓണപ്പാട്ട്
വിന്നിതാ തിരുവോണം
വന്നുവല്ലോ തമ്പുരാൻ
മാവേലി തമ്പുരാൻ
എൻമ്പുരാൻ.
കളകളരവത്തോടെ കിങ്ങിണി കിലുക്കി
തുടി കൊട്ടി പാടിയണഞ്ഞുവല്ലോ
ചിങ്ങ നിലാവിൻ്റെ നിഴലുകൾ.
പൂക്കളം വിരിഞ്ഞു പാടങ്ങളിലും വഴികളിലും
സദ്യയൊരുങ്ങി സന്തോഷം കളിയാടി
ഓണപ്പാട്ടിൻ സ്വരങ്ങൾ ഉയർന്നു.
വഞ്ചിപ്പാട്ടു മുഴങ്ങി കായലുകൾ നിറഞ്ഞു
കുട്ടികളുടെ ചിരിപ്പൂ വീണു ചിതറി
നാടാകെ ഹർഷം വിരിയുന്നു.
ഓരോ ഹൃദയവും സന്തോഷം നിറഞ്ഞു
ഓണം വരട്ടെ പുണ്യം വിളഞ്ഞു
പൂമാല ചാർത്തി ഗാനങ്ങൾ മുഴങ്ങി
സ്നേഹത്തിൻ ദീപം തെളിഞ്ഞു.
ജീ ആർ കവിയൂർ
24 08 2025
( കാനഡ , ടൊറൻ്റോ)
Comments