ഏകാന്തയാമത്തിലെ സ്നേഹഗാനം
“ഏകാന്തയാമത്തിലെ സ്നേഹഗാനം
ഏകാന്ത യാമങ്ങളിൽ
ചക്രവാളങ്ങൾക്കപ്പുറം
നിലവിൻ താഴ് വരയിൽ
താരാപഥങ്ങളിലും തിരഞ്ഞു
നീ വരുമെന്നൊരു വിശ്വാസം
ഹൃദയത്തിന്റെ താളങ്ങളിൽ
സ്വപ്നഗീതമായി ഉയർന്നു
ഓരോ നിമിഷവും താങ്ങി നിന്നു
മിഴികളിൽ പൂക്കുന്ന ചിത്രങ്ങൾ
നിന്റെ ചിരിയാൽ തെളിയുന്നു
കാറ്റിൻ തരംഗങ്ങളിലൊളിഞ്ഞു
മധുരമായോരു സ്പർശമാകുന്നു
സന്ധ്യാമേഘങ്ങൾ മാറിയാലും
രാത്രി മൗനം വീണാലും
മിഴിവിൻ ലോകമെൻ മനസ്സിൽ
നിൻ സ്നേഹഗാനം മുഴങ്ങുമേ…
ജീ ആർ കവിയൂർ
19 08 2025
( കാനഡ, ടൊറൻ്റോ)
Comments