വഞ്ചിപ്പാട്ട്
വഞ്ചിപ്പാട്ട്
തിത്തെയ്… തക തെയ് തെയ് തോം, കായലിലാകെ താലോലം
തിത്തെയ്… തക തെയ് തെയ് തോം, കായലിലാകെ താലോലം
ഓടിയാടി വള്ളം ഉലഞ്ഞാടി, ഓർത്തുപാടി കൈകൾ കൊട്ടി
ചിങ്ങമാസം ചിരിക്കും വെയിൽ, ചിറകുപോലെ പറക്കും ഓടിവള്ളം
ചെണ്ടമേളം മുഴങ്ങും കരയിൽ, ചിരി തളിർക്കും ഓണപ്പറയിൽ
വീര്യത്തോടെ കൈകൾ ചലിച്ചു, വേഗമേറി തുഴയേറിഞ്ഞു മുന്നിൽ
എത്തുമ്പോൾ കരയ്ക്കു ആവേശം, ഒത്തൊരുമയിൽ മുഴങ്ങും വിളംബരം
തിത്തെയ്… തക തെയ് തെയ് തോം, കായലിലാകെ താലോലം
തിത്തെയ്… തക തെയ് തെയ് തോം, കായലിലാകെ താലോലം
ജീ ആർ കവിയൂർ
16 08 2025
(കാനഡ, ടൊറൻ്റോ)
Comments