സ്നേഹത്തിന്റെ വെളിച്ചം"
സ്നേഹത്തിന്റെ വെളിച്ചം"
കലഹിച്ച് നിൽക്കുവാൻ നേരമില്ല,
ആയുസ്സിൻ അനു നിമിഷവും കവർന്ന് കടന്ന് പോയീടവേ,
ഇഹത്തിലിതളിടാൻ സ്നേഹമൊന്നില്ലെങ്കിൽ,
പരത്തിൽ പുണർന്ന് ഉറങ്ങുവതെങ്ങനെ.
ജീവിതം ഒരു വേഗം ഒഴുകുന്ന പുഴ,
നോവുകൾ കനിഞ്ഞ് പായുന്നു വീഴാതെ,
സ്നേഹം ഒരു വെളിച്ചം തന്നെയാവണം,
അതില്ലാതെ മനസ്സ് തണുത്തു നിർമ്മലമാവണം.
മധുരം വിതറി ജീവിക്കണം നാം,
ഓരോ നിമിഷവും പ്രണയം പകരണം,
നഷ്ടവും വേദനയും മറന്നങ്ങു കഴിഞ്ഞ്,
ഒരു പുതിയ പാതയെ തേടി നടക്കണം.
ജീ ആർ കവിയൂർ
12 08 2025
(കാനഡ, ടൊറൻ്റോ )
Comments