കിളിക്കൂട്
കിളിക്കൂട്
പ്രഭാതാകാശത്തിൽ കിളിക്കൂട് തലോടി കിരണം,
അകത്ത് ചിറക് വീശി പാട്ട് മുഴങ്ങി.
മഞ്ഞു രശ്മി തൊട്ട് ഇരുമ്പ് തെളിഞ്ഞു,
സ്വാതന്ത്ര്യത്തിന്റെ സ്വപ്നം മനസ്സിൽ തെളിഞ്ഞു.
നേർത്ത പറവ ചിറക് വിടർത്തി കുടഞ്ഞു,
ദൂരെയങ്ങും ചിന്തകൾ പറന്നു ഉയർന്നു.
കുഞ്ഞിൻ കണ്ണുകൾ സന്തോഷം നിറഞ്ഞു,
മാധുര്യം കേട്ടു ഹൃദയം വിറച്ചു.
എന്നും മോഹം തുറന്ന പറക്കലിന്,
പുലരി നിലാവിൽ വനത്തിന്റെ കരയിലേക്ക്.
പാട്ട് മങ്ങുമ്പോൾ നിശ്ശബ്ദം വീണു,
ഓർമ്മ മാത്രം കാതുകളിൽ നിഴലിച്ചു.
ജീ ആർ കവിയൂർ
25 08 2025
( കാനഡ , ടൊറൻ്റോ)
Comments