“നിൻ സാന്നിധ്യം”
“നിൻ സാന്നിധ്യം”
കണ്ണടച്ചാൽ നിൻ രൂപം മാത്രം
കാതോർത്താൽ നിൻ മുരളീരവം
കായാമ്പൂവിൻ്റെ നിറമാർന്ന മിഴിയിൽ
കാരുണ്യം പെയ്തിറങ്ങണേ എനിക്കായ്
ഹൃദയത്തിൽ നിൻ സ്നേഹം നിറഞ്ഞു
ജീവിതത്തിന്റെ വഴികൾ വെളിപാടു
നിന്‍റെ മധുരത്താൽ ജീവിതം പ്രകാശ പൂരിതമാകുന്നു
നിത്യവും പ്രഭാതത്തിൽ നിൻ സ്മരണകൾ
എന്നിൽ
നിൻ രൂപം പൂവായി വിരിയിന്നു
ലോകമാകെ നിൻ സ്നേഹത്തിന് സ്പർശത്താൽ
എന്റെ ഹൃദയം നിൻ സാന്നിധ്യമറിയുന്നു
ജീ ആർ കവിയൂർ
29 08 2025
( കാനഡ , ടൊറൻ്റോ)
Comments