നീ മലയാളമേ

സ്വരരാഗ ഭാവങ്ങളോത്തു ചേരും
സ്വർഗ്ഗീയ സ്മരണ ഉണർത്തും
സ്വർണ്ണ മയൂരങ്ങൾ നൃത്തംവെക്കും
സ്വപ്ന തീരമേ , മ്മ മലയാളമേ 

കാവ്യ ദേവിയുടെ അനുഗ്രഹത്താൽ 
കവിത്രയം പാടിയ കലയുടെ കലവറ
കമനീയ ഗീതികൾ പാടിയ കഥകളായിരം
കല്ലോലിനികളിൽ മറ്റൊലികൊള്ളും മലയാളമേ

പച്ചപട്ടു പുതച്ചു നിൽക്കുമിടത്ത് 
നിറഞ്ഞു വിരിയുന്ന നിലാവുകളിൽ
പാട്ടുപാടുന്ന കോകിലങ്ങൾ ഉള്ള
കടല്തിരകളിൽ മുങ്ങുന്ന 
കാവ്യകിരണം നീ മലയാളമേ

ജന്മഭൂമിയുടെ അമൃതം പകരും 
വീഥികളിൽ ശലഭശോഭ ചിറകു 
വിരിയുന്ന അക്ഷര ജാലകമുള്ള
ചൈതന്യം പകരുന്നു മലയാളമേ

ജീ ആർ കവിയൂർ
22 08 2025
( കാനഡ , ടൊറൻ്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “