മേഫിളും തേങ്ങയും തമ്മിൽ
മേഫിളും തേങ്ങയും തമ്മിൽ
കാനഡയുടെ മഞ്ഞുതുള്ളി നിശ്ചലതയിൽ ഞാൻ,
എന്നും കേൾക്കുന്നു കേരളത്തിലെ മൺസൂൺ ഗാനങ്ങൾ.
ശരത്കാല കാറ്റിൽ മേഫിൾ ഇലകൾ പറക്കുമ്പോൾ,
എൻ മനസ്സ് തേങ്ങ ചായുന്ന തീരങ്ങളിലേക്ക് പറക്കും.
ഏലത്തിൻ മണം, കുരുമുളകിന്റെ എരിവ്,
ശൈത്യരാത്രികളിൽ ആത്മാവിന് ചൂടേകുന്നു.
ഇവിടെ തടാകം ചന്ദ്രനെ കുളിരണിയിക്കുന്ന കാഴ്ച,
അവിടെ കായലുകൾ മീൻപിടിത്ത ഗാനം പാടുന്നു.
അമ്മയുടെ മൺചട്ടിയിൽ കുടമ്പുളി കറി,
ഓർമ്മകളിൽ ആദ്യ മധുരം വിതറുന്നു.
രണ്ട് ലോകങ്ങൾക്കിടയിലും ഹൃദയം നെയ്യുന്നു,
ഒരിക്കലും വിടാത്തൊരു സ്നേഹപ്പാലം.
ജീ ആർ കവിയൂർ
10 08 2025
കാനഡ , ടൊറൻ്റോ
Comments