കവി ശരത് കുമാർ നേടുങ്ങാടക്ക് ഭാവാഞ്ജലിയായി....
ഭാവാഞ്ജലിയായി....
ശരത് കുമാർമാഷേ , അവിടുത്തെ വരികൾ മഴയായ് പോലും
ഹൃദയങ്ങളിലേയ്ക്ക് ഉയരുന്നതായ് ഇന്നും തോന്നുന്നു.
ദേവനെക്കുറിച്ചെഴുതിയ കാവ്യങ്ങൾ നിന്നിലുടലായവ,
ഭക്തിയുടെ സ്വരം നമ്മിൽ അനുസ്മരണമായ്.
അങ്ങില്ല, പക്ഷേ ആ ഗീതങ്ങൾ നിലാവിൽ മുഴങ്ങുന്നു,
ആ പാട്ടുകൾക്കുള്ളിൽ ഞങ്ങൾ വീണ്ടും കാണുന്നു തവ സാന്നിദ്ധ്യം
കലയുടെ വഴിയിൽ അവസാനമല്ല ഇത്, ശരത്ത് എന്ന നാമത്തിൻ്റെ പുതിയ തുടക്കം.
ജീ ആർ കവിയൂർ
02 08 2025
Comments