“കൃഷ്ണസ്നേഹത്തിന്റെ പാട്ട്”
“കൃഷ്ണസ്നേഹത്തിന്റെ പാട്ട്”
ശരത്ത് കാല പൂർണചന്ദ്രന്
സ്വർഗാരാമത്തിലെ കാമധേനുവിൻ്റ്
പാൽ കറന്നു കൊടുക്കുന്ന
യെശോദാമ്മയുടെ മനസ്സിൻ്റെ ആർദ്രതയിൽ
ഗോലോകത്തേക്ക് വഴികാട്ടും തിലക്കുറി
കണ്ണുകളിൽ നിന്നും നക്ഷത്ര തിളക്കം
ഗോപീകമാരുടെ മനം കവർന്ന ഭാഗ്യം
പാലാഴി ചുണ്ടിൽ വിടരും പുഞ്ചിരിയും
ശബ്ദം മൃദുവായ ഭക്തിഗാനം
വൈകുന്നേരം ശാന്തമായി നിറയും
കാറ്റിൽ നിറയുന്ന സുഗന്ധം
ഹൃദയം സന്തോഷം കൊണ്ടു നിറയും
കൃഷ്ണൻ്റെ വെണ്മയിൽ ദു:ഖം മായും
പാലാഴി ചുണ്ടിൽ മധുരം വീരും
ഭക്തിയുടെ ഹൃദയം തണലിൽ പുഴയും
ലോകം മുഴുവനും കൃഷ്ണസ്നേഹത്തിൽ ഉണരുന്നു
ജീ ആർ കവിയൂർ
29 08 2025
( കാനഡ , ടൊറൻ്റോ)
Comments