അപൂർണ്ണമായ കൊടുമുടി
അപൂർണ്ണമായ കൊടുമുടി
മുന്നിൽ ഒഴുകി ദാഹ പുഴ,
തിളങ്ങും തീപ്പൊരി നിറവഴ.
അപ്പുറം നഷ്ട വിത്തുകൾ,
കൊത്തി പറന്ന കിളികളുടെ കാതുകൾ.
വളർന്നു കാടായ് ചേർന്നിടം,
ആയിരം വികാരത്തിനിടം.
ഒരു വാക്കിൽ തീപ്പൊരി,
കത്തിച്ചുടർന്ന് തീർന്നൊരു വഴി.
ഇന്ന് നില്ക്കും ശൂന്യമായ,
കൊടുമുടി തീ പോയ,
ഓർമ്മയിൽ മങ്ങിയൊരു,
സ്വപ്നങ്ങൾ തീർന്ന നിലാവ് മാത്രം.
ജീ ആർ കവിയൂർ
14 08 2025
(കാനഡ, ടൊറൻ്റോ)
Comments