ഏകാന്ത ചിന്തകൾ - 259

ഏകാന്ത ചിന്തകൾ - 259

പ്രഭാതകിരണം വിടരുമ്പോൾ,
ഹൃദയത്തിൽ പ്രതീക്ഷ പൂത്തുയരും.
കണ്ണാടി നോക്കി നില്ക്കുമ്പോൾ,
ആത്മവിശ്വാസം നിറം കൊണ്ടുയരും.

ചിരിയുടെ മൃദുവായ പ്രകാശം,
സന്തോഷം നിറക്കും ലോകമൊട്ടാകെ.
പുണ്യമായൊരു ദാനമാണത്,
സ്നേഹത്തിന്റെ സത്യസ്വരൂപം.

പുലരി ചൊല്ലും "പുതിയാരംഭം,"
ദയ വിതറി നടക്കുക എല്ലിടവും.
ആ പ്രകാശം കൂട്ടായിരിക്കും,
ജീവിതപഥം മാധുര്യമാക്കും.

ജീ ആർ കവിയൂർ
19 08 2025
( കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “