എൻ്റെ മഴപ്പെണ്ണ്
എൻ്റെ മഴപ്പെണ്ണ്
ചിന്ന ചെറു തുള്ളിവീണ്,
വീഥികൾ വെള്ളി നിറമാക്കുന്നു,
കരിമേഘം നൃത്തമാടി,
എന്നെ തേടി വിളിക്കുന്നുവല്ലോ
മൂടൽമഞ്ഞിൻ ചിരിയുമായി,
മഴത്തുള്ളി മുത്തുമുത്തായ്,
പൊഴിഞ്ഞു ചിതറുമ്പോൾ
കള്ളിപ്പെണ്ണ് മഴപ്പെണ്ണായ്.
ഓ മഴപ്പെണ്ണേ, നൃത്തമാടി,
ആകാശത്തിൻ സ്വാതന്ത്ര്യത്തിൽ,
ഓരോ തുള്ളിയും സംഗീതം,
മഴപ്പെണ്ണേ, പാടിയാടി നിൽക്കൂ എൻ മുൻപിൽ.
മഴ ഇല്ലാതെ ഭൂമിതൻ,
കരിഞ്ഞൊരുമണ്ണു മാത്രമേ,
മഴപ്പെണ്ണേ വരവുമായ്,
ജീവൻ നിറയ്ക്കൂ ഹൃദയമേ.
ഓ മഴപ്പെണ്ണേ, നൃത്തമാടി,
ആകാശത്തിൻ സ്വാതന്ത്ര്യത്തിൽ,
ഓരോ തുള്ളിയും സംഗീതം,
മഴപ്പെണ്ണേ, പാടിയാടു എൻ മുൻപിൽ.
ജീ ആർ കവിയൂർ
13 08 2025
(കാനഡ ,ടൊറൻ്റോ )
Comments