മൂലം വന്നല്ലോ
മൂലം വന്നല്ലോ
ഓണം വരാനൊരു മൂലവും വേണമല്ലോ
മുളപ്പൊട്ടി സന്തോഷം നാടും നഗരവും ഒരുങ്ങി
ചന്തകൾ നിറഞ്ഞു കവിഞ്ഞു
എങ്ങും ആഘോഷം മുഴങ്ങി
അത്താഴവും കഴിഞ്ഞ്
മുറുക്കി ചുവപ്പിച്ച മുത്തശ്ശി
നിലാവെട്ടത്തിൽ മെല്ലേ
കഥകളും പാട്ടും പാടി കേൾപ്പിച്ചു
കൊച്ചുമക്കൾ കാതോർത്തു ഹൃദയത്തോടെ
നിലവിളക്കിന്റെ ശോഭയിൽ
തറവാട്ടിലെ അംഗനമാർ
ചുറ്റും കൈകൊട്ടി നിറഞ്ഞാടി
ആണുങ്ങൾ പകിടയും, ചീട്ടുമാടി രസിച്ചു
ജീ ആർ കവിയൂർ
26 08 2025
(കാനഡ , ടൊറൻ്റോ)
Comments