ചിത്തിര പെണ്ണേ ചിങ്കാരി
ചിത്തിര പെണ്ണേ ചിങ്കാരി
ചിത്തത്തിലാരാ ചങ്ങാതി
ചേലുള്ള ചേലയും ചുറ്റി
ചിങ്ങം വരെ നീ കാത്തിരുന്നുവോ
ചന്ദന ഗന്ധമുള്ള കാറ്റു വീശും വരെ
ചന്ദ്രനുദിക്കുവോളം ചെല്ലമേന്തി
ചെറു തേൻ മധുരവുമായി ചിരിതൂകി
ചിത്തിര തോണി തുഴഞ്ഞു വരുംമോവൻ
ചങ്കിനുള്ളിലെ നോവ് പകരാൻ
ചങ്ങമ്പുഴയും കടന്നങ്ങ് വരുമോ
ചാരത്തു വന്നു നിൻ്റെ കരം ഗ്രഹിച്ചു
ചേർത്തു പുണരുമോ
നീണ്ട നാളുകൾ ഏറെയായ്
നിറം പകരുന്ന സ്വപ്നവുമായ്
ചാരുലോലയായ് ചിന്തകൾക്കപ്പുറം
പിരിയാതെ കൂടെ ജീവിക്കുമോ നാം.
നക്ഷത്രങ്ങൾ എണ്ണിനോക്കുമ്പോൾ
നിന്നോടൊപ്പം സ്വപ്നം തീർക്കുമ്പോൾ
കാലത്തിന്റെ ഇടറാത്ത വഴികളിൽ
കൈവിടാതെ കൂടെ നടക്കുമോ നാം.
ജീ ആർ കവിയൂർ
25 08 2025
(കാനഡ , ടൊറൻ്റോ)
Comments