തൃകേട്ടയും ആയല്ലോ
തൃകേട്ടയും ആയല്ലോ
ഋതുമാറി മഴമാറി സന്തോഷം വന്നല്ലോ
അത്തം കഴിഞ്ഞു ആറാം തിരുമുറ്റത്ത് പൂക്കള നടുവിലായ് തൃക്കാക്കര അപ്പനെ പ്രതിഷ്ഠിച്ചു ഇരുത്തി സന്തോഷത്തോടെ
തൃക്കേട്ട ദിനം ബന്ധു ജനങ്ങളെ
കണ്ട് പുതുവസ്ത്രം കൈമാറി
നിറഞ്ഞ മനസ്സോടെ മടങ്ങിയെത്തി
എങ്ങും സമൃദ്ധിയുടെ നിറം തെളിഞ്ഞു
നെല്ലിൻ മണികളാൽ നിറഞ്ഞിതു
അറയും പത്തായവും മനസ്സും
മാവേലി നാടു വാണീടും കാലത്തിൻ
നന്മകൾ പാടിയാടി മങ്കമാരും കുട്ടികളും
കൊയ്ത്തു കഴിഞ്ഞ വയലുകളിൽ
ആഘോഷങ്ങളാം നാടൻ പാട്ടുകൾ
പാടിയും ഓണത്തല്ലും കാല് പന്ത് കളിച്ചും
സദ്യക്കായി വിഭവങ്ങളുടെ ഗന്ധം വീടുകളിൽ
ജീ ആർ കവിയൂർ
26 08 2025
(കാനഡ , ടൊറൻ്റോ)
Comments