യുദ്ധവിരുദ്ധ പാട്ട്

യുദ്ധവിരുദ്ധ പാട്ട് 

പുലരിയുടെ വെളിച്ചം ശാന്തി പരത്തുന്നു,
യുദ്ധം അവസാനിക്കണമെന്ന പ്രത്യാശ.
പാടങ്ങളിൽ പച്ചപ്പിൻ നിറം വേണം,
കുട്ടികളുടെ ചിരി വീഥിയിൽ കേൾക്കണം.

ഓ! സമാധാനം വരട്ടെ,
സ്നേഹം ഭൂമിയിൽ നിറയട്ടെ,
കലഹങ്ങൾ അകലട്ടെ,
ഹൃദയങ്ങളിൽ സൗഹൃദം വളരട്ടെ.

തകർന്ന വീടുകൾ വീണ്ടും ഉയരണം,
കരിഞ്ഞ മനസ്സിൽ പ്രതീക്ഷ വരണം.
പൂക്കൾ പായുന്ന വഴികൾ ഉണ്ടാകണം,
നിലാവ് തഴുകുന്ന രാത്രി വേണം.

ഓ! സമാധാനം വരട്ടെ,
സ്നേഹം ഭൂമിയിൽ നിറയട്ടെ,
കലഹം അകലട്ടെ
ഹൃദയങ്ങളിൽ സൗഹൃദം വളരട്ടെ.

ജീ ആർ കവിയൂർ
13 08 2025
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “