ഗോവിന്ദ ഭജനം
ഗോവിന്ദ ഭജനം"
"ഗോവിന്ദാ, ഗോപാലാ, മാധവാ മധു സുധനാ
മുരളീമധുരം നിറഞ്ഞു ഹൃദയജഗമേ"
മഥുരാപുരിയിലെ മാധവ ഗീതികൾ
മധുരമായ് പാടി മരുവുന്നു സായകം
മംഗളമരുളുന്നിതാ മോഹനരൂപൻ
മണി വർണ്ണൻ മീട്ടുന്നുമുരളീയാലേ
"ഗോവിന്ദാ, ഗോപാലാ, മാധവാ മധു സുധനാ
മുരളീമധുരം നിറഞ്ഞു ഹൃദയജഗമേ"
ഗോക്കളും ഗോപാല വൃന്ദങ്ങളും കാതോർത്തു നിന്നു സാകൂതം
ഗോവിന്ദ ലീലകൾ കണ്ട് വിസ്മയം പൂണ്ടു
ഗോകുലമാകെ ആനന്ദത്തിലാറാടി ന്യൂനം
"ഗോവിന്ദാ, ഗോപാലാ, മാധവാ മധു സുധനാ
മുരളീമധുരം നിറഞ്ഞു ഹൃദയജഗമേ"
ശ്രദ്ധിച്ചു കേട്ടു ഗോപികമാർ മോഹിച്ചു
ശ്രവണത്തിലൊഴുകി പ്രേമസുഗന്ധമീണം
നവനീതം ചോരിയും മന്ദഹാസത്താൽ കൊണ്ടാടുന്നിതാ
നാരായണാ, നീയെന്നുമേ നയിക്കുന്നു ലോകത്തെയാകെ
"ഗോവിന്ദാ, ഗോപാലാ, മാധവാ മധു സുധനാ
മുരളീമധുരം നിറഞ്ഞു ഹൃദയജഗമേ"
ജീ ആർ കവിയൂർ
18 08 2025
(കാനഡ , ടൊറൻ്റോ)
Comments