ഗണേശ ചതുർത്ഥി പാട്ട്
ഗണേശ ചതുർത്ഥി പാട്ട്
ഗണപതിയെ വന്നു വരം തരണമേ,
ഗാനങ്ങൾ മുഴങ്ങി ഗ്രാമമാകെ.
ചന്ദനഗന്ധം പൂമാലകളോടെ,
ചന്തം നിറഞ്ഞു അലങ്കാരത്താൽ.
മോദക മധുരം കൈകളിൽ കൊണ്ടു,
ഭക്തരുടെ ഹൃദയം നിറഞ്ഞു ഭക്തിയാൽ.
ഏകദന്തൻ വരമൊരുക്കി,
വിഘ്നങ്ങൾ നീക്കി വഴികാട്ടീടുന്നു.
ഗണേശാ ദേവാ, നാഥാ വിനായകാ,
എന്നും അനുഗ്രഹിക്കേണമേ ഭഗവാനേ.
ഗണപതി ബാപ്പാ മോറിയാ!
മംഗളമേ വരം തരണമേ!
ജീ ആർ കവിയൂർ
27 08 2025
(കാനഡ, ടൊറൻ്റോ)
Comments