സ്വപ്ന വർണ്ണങ്ങൾ
സ്വപ്ന വർണ്ണങ്ങൾ
സ്വരങ്ങൾ പാടും വേദിയിത്
രാഗ ഭാവം നെഞ്ചിലേറ്റി
സ്വപ്ന വർണ്ണങ്ങളിൽ
മുങ്ങി പാടുമ്പോളിന്നും നീ
മിഴികളിൽ തേടി വന്നൊരു
പുലരിയുടെ പൂവിതളായ്
ഹൃദയത്തിൽ വിരിയുന്നൊരു
സുന്ദരഗീതമായ് നീ
തണലെന്നോരു കൈത്താങ്ങായ്
ജീവിത വഴികളിൽ നീ
അലിഞ്ഞുചേരുന്നൊരു കനവ്
അവധിയില്ലാത്ത സ്നേഹമായ്
കാറ്റിൻ്റെ ഓളം പോലെ നീ
വന്നു തഴുകിയാൽ മനസ്സ്
ഓരോ നിമിഷവും പുതുതായി
ചിരിയാൽ പൂന്തെന്നലാവും.
ജീ ആർ കവിയൂർ
29 08 2025
( കാനഡ , ടൊറൻ്റോ)
Comments