ഓർമ്മകളിൽ ഹർഷം
ഓർമ്മകളിൽ ഹർഷം
തുമ്പപ്പൂത്ത വഴിയെ
തുമ്പി തുള്ളും തൊടിയിൽ
തുമ്പമെല്ലാം മകന്നു
തൂശനിലയിൽ വിഭവമൊരുമുന്നു
തിരികെ വരാത്തൊരു ബാല്യമേ
തിരുവോണനാളിലായ് മനം തുടിച്ചു
കൈകോർത്തു കൂട്ടമായി
പൂക്കളമണിഞ്ഞ മുറ്റത്ത് ചിരികളൊഴുകി
പാട്ടുതുടങ്ങി താളപ്രണയം
പൂവണിയുന്ന കിനാവുകൾ പോലെ
മാവിൻതളിരിൻ മണം പരത്തി
അടുക്കളയിൽ പായസം ഒരുങ്ങും
വീഥികളിലൂടെ താളപ്രണയം
ഹൃദയം നിറച്ചു ഹർഷം നിറയ്ക്കുന്നു
മാവേലി അണയും തിരുവോണം
സ്നേഹവെളിച്ചം നിറഞ്ഞു വരും
കുടുംബസമേതം ചിരിയും കളിയും
പഴയ ഓർമ്മകളിൽ ഹർഷം നിറയ്ക്കുന്നു
ജീ ആർ കവിയൂർ
23 08 2025
( കാനഡ, ടൊറൻ്റോ )
Comments