ഇഹലോക ദുഃഖങ്ങൾ

ഇഹലോക ദുഃഖങ്ങൾ പറഞ്ഞിടുവാൻ 
ഇറനോടെ വന്നു കൈതൊഴുതീടുന്നു
ഇക്കാണും മായകളൊക്കെ നിൻ ലീലകൾ
ഈണത്തോടെ പാടി ഭജിച്ചിടുവാൻ കൃപയേകണേ 

പാണ്ഡവർക്കായ് ദൂത് പോയവനെ
പാർത്ഥനു സാരഥിയായ് നിന്നവനെ
പാഞ്ചജന്യധാരി നിൻ പാദാംബുജങ്ങൾ 
പരിചൊടു കുമ്പിടുന്നേൻ കൃഷ്ണ ഗുരുവായൂരപ്പാ..

പാരിതിനെ പരിപാലിക്കുന്നോനെ
പാൽക്കടലിൽ പള്ളികൊള്ളും
പദ്മദള ശോഭിതനെ മഹാ വിഷ്ണുവേ
പരം പൊരുളെ മോക്ഷമരുളുക ഭഗവാനെ

കരുണാനിധേ, കേശവ മാധവാ
ദയാനിധേ, ദേവാ, ഭക്തവത്സലാ
ഹൃദയവാസിനെ പ്രാർത്ഥനകളായി നിന്നെ വിളിക്കുന്നെൻ
ശരണം തരണേ, ഗുരുവായൂരപ്പാ

ജീ ആർ കവിയൂർ
18 08 2025
(കാനഡ ,ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “