അഷ്ടമുടിക്കായൽ
അഷ്ടമുടിക്കായൽ
അഷ്ടമുടിക്കായലിലെ തിരമാലകൾ കവിത പോലെ മൂളുന്നു,
“വേർഡ്‌സ്വർത്തിന്റെ” ചിന്തകളെ പോലെ മൃദുവായി.
തേങ്ങിൻ നിഴൽ വെള്ളത്തിൽ വീണു,
കവി കണ്ട സ്വപ്നം പോലെ നിശ്ശബ്ദമായി.
ഒറ്റത്തവണ ഓർമ്മയായി ഒഴുകുന്നൊരു വഞ്ചി,
തുടുപ്പുകൾ തടാകത്തിൽ കവിതയെഴുതുന്നു.
ടൊറോന്റോയുടെ നീല തടാകത്തിനരികിൽ ഞാൻ നിൽക്കും,
അവിടെയും കവികൾ തിരമാലകളിൽ സംഗീതം കണ്ടിരുന്നു.
എന്നാൽ അവിടെ, കേരളത്തിന്റെ സന്ധ്യയിൽ,
നെല്ലിക്കാക്കകൾ പഴയ പ്രണയം പാടുന്നു.
ഓരോ തിരയും കഥകളുമായി മടങ്ങിയെത്തുന്നു,
ചന്ദ്രൻ വായിക്കുന്ന പഴയൊരു പുസ്തകത്തെ പോലെ.
ജീ ആർ കവിയൂർ
22 08 2025
( കാനഡ, ടൊറൻ്റോ )
Comments