ചോതിയും വന്നല്ലോ
ചോതിയും വന്നല്ലോ
തിരുവോണ ജ്യോതിയുമായ്
ചോതിയും വന്നണഞ്ഞല്ലോ
ചിത്തത്തിൽ ആനന്ദം നിറഞ്ഞല്ലോ
മൊട്ടുകളൊക്കെ വിരിഞ്ഞു, തുമ്പികൾ പാറിയല്ലോ
വഴികളിൽ സുഗന്ധം പരന്നല്ലോ, പൂവിളിയുയർന്നല്ലോ നാടാകെ
കാറ്റിൽ സദ്യയുടെ വാസന പടർന്നല്ലോ
കുഞ്ഞുങ്ങളുടെ ആർപ്പുവിളി ഉയർന്നല്ലോ
അന്യനാട്ടിൽ നിന്നും ബന്ധുമിത്രാദികൾ വന്നല്ലോ
എങ്ങും സന്തോഷം നിറഞ്ഞല്ലോ
സ്നേഹത്തിൻ ദീപം തെളിഞ്ഞു
ഒരുമയുടെ പെരുമ മുഴങ്ങുന്നു
മാവേലി തമ്പുരാന്റെ ഓർമ്മയിൽ
ആഘോഷം അലതല്ലി
ജീ ആർ കവിയൂർ
25 08 2025
(കാനഡ , ടൊറൻ്റോ)
Comments