വേദനയിലെ അനുരാഗം
വേദനയിലെ അനുരാഗം
വരിവണ്ടുമൂളി പുലരിയിലെ ചാരുത,
മഞ്ഞുമുത്തുകൾ തളിര്മേൽ പതിയെ പതിച്ചു.
പൂവിന്റെ പുഞ്ചിരിക്കുശേഷം പടർന്നത്
മൗനമാർന്ന ദൂരങ്ങളിൽ നിന്നൊരു വേദന.
താളമില്ലാത്ത കാറ്റ് മറുപടി തേടി,
നിറം തെറ്റിയ ഓർമ്മകളിൽ വഴിപോയി.
ചിറകടിച്ച തളിരിന്റെ മൃദുലതയിൽ
ചാരനിഴൽ പോലെ വിരിയുന്ന ശൂന്യത.
വിണ്ണിലാഴ്‌ന്ന നൊവിന്റെ ഈർപ്പം,
തനിമയുടെ തീരങ്ങളിലേക്ക് ഒഴുകുന്നു.
പെയ്യുന്ന മഴയിൽ മനസ്സിന്റെ മറുവശം,
ഓരോ തുള്ളിയിലും ആലംബം തേടി.
കാലമാകെ കാത്തു നിന്ന മനസ്സിൽ,
നിറമാരുന്ന വെയിൽപാടുകളിൽ തെളിഞ്ഞു.
കാലത്തിന്റെ ചുംബനം കടന്നുപോയെങ്കിലും
നിഴൽപോലെ പാട്ടിൽ നിൻ
– മിഴിയിലൊരു ഓർമ്മപോലെ
ജീ ആർ കവിയൂർ
02 08 2025
Comments