അനിഴവും വന്നല്ലോ
അനിഴവും വന്നല്ലോ
ഓണത്തിനഞ്ചാം നാളിൽ
പമ്പയാറ്റിൽ അനിഴം വള്ളംകളി
തുഴയേറിഞ്ഞ് പാടിയും ആടിയും
മഹാബലി തമ്പുരാൻ്റെ വരവേൽപ്പിനായ്
മലയാളം മനസ്സുകൾ ഒരുങ്ങുകയായ്
തീരത്തോളം പുഷ്പം വിതറി
കാറ്റിൽ പൂക്കൾ നൃത്തം തുടങ്ങുന്നു
കുട്ടികളും വലിയവരും ആർത്തിച്ചിരിച്ച് കളിക്കുന്നു
പായസം ചൂട് മണത്തിൽ കലർന്നു നിറഞ്ഞു
സന്തോഷഗാനം പകർന്നു ഹൃദയങ്ങളിൽ
നദികളിൽ ഓളങ്ങളുടെ അലയൊലിയിൽ
തോണി പാട്ടുകളുടെ മാറ്റോലിയും നിറഞ്ഞു
ചിത്രരംഗങ്ങളിൽ തുമ്പികൾ ചിറകുവീശി കളിച്ചു
നിലാവിൻ വെളിച്ചത്തിൽ ഓർമ്മകൾ പൊഴിച്ചു
സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സാഗരം മുഴങ്ങി
തിരുവോണ നാളുകളുടെ പ്രകാശം
എല്ലാവരിലും തെളിക്കുന്നു
അനിഴം നാളിൽ അനിഷ്ടമില്ലാതെ
മനസ്സുകളിൽ ഓർമ്മകളുടെ പൂക്കാലം വിരിയുന്നു
ജീ ആർ കവിയൂർ
25 08 2025
(കാനഡ , ടൊറൻ്റോ
Comments